Dry Fruits In Winter: തണുപ്പുകാലത്ത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാം, ഈ ഡ്രൈ ഫ്രൂട്ട്സ് കഴിയ്ക്കൂ...

തണുപ്പുകാലം എത്തി, ഒപ്പം രോഗങ്ങളും. ജലദോഷം,, ചുമ,  കൂടുതല്‍ തണുപ്പ് അനുഭവപ്പെടുക തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ തനുഅപ്പു കാലത്ത് സാധാരണമാണ്. ഈ അവസരത്തില്‍ ഭക്ഷണ കാര്യത്തില്‍ അല്പം ശ്രദ്ധിച്ചാല്‍, അതായത് നമ്മുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിച്ചാല്‍ ഈ ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും മോചനം ലഭിക്കും.  അതായത് ഭക്ഷണക്രമത്തില്‍  Dry Fruits ഉള്‍പ്പെടുത്തുക.  തണുപ്പത്ത് Dry Fruits കഴിയ്ക്കുന്നത്പ്രതിരോധശേഷി  വര്‍ദ്ധിപ്പിക്കാന്‍ സഹായകമാവും. 

Dry Fruits നാരുകൾ, പ്രോട്ടീൻ, ധാതുക്കൾ, അപൂരിത കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമാണ്. ഇത് കഴിക്കുന്നത് ഉയർന്ന കൊളസ്ട്രോൾ സാധ്യത കുറയ്ക്കുന്നു. ദിവസത്തിൽ ഏത് സമയത്തും നിങ്ങൾക്ക് ഡ്രൈ ഫ്രൂട്ട്സ് കഴിക്കാം. അത്തരമൊരു സാഹചര്യത്തിൽ, തണുപ്പുകാലത്ത്  നിങ്ങൾ കഴിക്കേണ്ട  Dry Fruits ഏതൊക്കെയാണെന്നും അവ നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയാണ് എന്നും നോക്കാം  

 

1 /5

ബദാം (Almonds)  ബദാമിൽ മോണോസാച്ചുറേറ്റഡ് ഫാറ്റും ഡയറ്ററി ഫൈബറും  ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് കഴിക്കുന്നതിലൂടെ നിങ്ങൾക്ക് അധികം  വിശപ്പ്‌ അനുഭവപ്പെടില്ല.  ശരീരത്തിന് ചൂട് പ്രദാനം ചെയ്യാനുള്ള കഴിവ് ഇതിനുണ്ട്.  കലോറി കുറഞ്ഞ ബദാം ധാരാളം പോഷകങ്ങളാൽ സമ്പുഷ്ടമാണ്. ഇത്  വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായകമാണ്.  

2 /5

ഉണക്ക മുന്തിരി (Dry Grapes) തണുപ്പുകാലത്ത് കുതിർത്ത  ഉണക്കമുന്തിരി   (Dry Grapes) കഴിക്കുന്നത്  നിങ്ങളുടെ ശരീരത്തെ അണുബാധയില്‍നിന്നും സംരക്ഷിക്കും.  ഉണക്കമുന്തിരിയിൽ കലോറി വളരെ കുറഞ്ഞ അളവിലാണ് ഉള്ളത്. അതിനാല്‍ തന്നെ  വീണ്ടും വീണ്ടും ഭക്ഷണം കഴിയ്ക്കണമെന്ന ആഗ്രഹം തോന്നില്ല. ശരീരത്തിലെ കൊഴുപ്പ്  കുറയ്ക്കുന്നതിന് ഉണക്ക മുന്തിരി സഹായകമാണ്.    

3 /5

വാൽനട്ട്  (Walnuts) വാല്‍നട്ട് ഒരു സൂപ്പര്‍ഫുഡ്‌ ആണ്  എന്ന കാര്യത്തില്‍ യാതൊരു  സംശയവുമില്ല.  ധാരാളം പോഷകങ്ങളാല്‍ സമൃദ്ധമാണ് ഇത്.  നിങ്ങളുടെ ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും  നിങ്ങളുടെ സൗന്ദര്യത്തിനും ഇത്  വളരെയധികം സഹായിക്കുന്നു. വാല്‍നട്ട്.  30 ഗ്രാം വാല്‍നട്ടില്‍ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. തണുപ്പ് കാലത്ത്  വാല്‍നട്ട്  കഴിയ്ക്കുന്നത് ഉത്തമമാണ്. 

4 /5

പിസ്ത  ( Pistachio) നാരുകളാൽ സമ്പുഷ്ടമാണ് പിസ്ത (Pistachio). കൂടാതെ ഏറെ  പോഷക ഗുണങ്ങളാല്‍  സമ്പന്നമാണ് പിസ്ത, ഇത്  ശരീരത്തിന്‍റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു.   ഇതില്‍ അടങ്ങിയിരിയ്ക്കുന്ന വിറ്റാമിന്‍ B6, സിങ്ക്, കോപ്പര്‍, അയണ്‍,  സെലെനിയം, ഫൈബര്‍, പ്രോട്ടീന്‍ എന്നിവ ശൈത്യകാലത്ത്‌ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. 

5 /5

ഈന്തപ്പഴം  ( Dates)  ഈന്തപ്പഴത്തിൽ നാരുകളുടെ അളവ് വളരെ കൂടുതലാണ്, ഇത് ദഹനത്തിന് വളരെ ഗുണം ചെയ്യും. ഇത് കഴിക്കുന്നതിലൂടെ ദഹനം വളരെ എളുപ്പമാകും. വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവയുടെ നല്ല ഉറവിടമാണ് ഈന്തപ്പഴം, ആരോഗ്യകരമായ പഞ്ചസാരയ്ക്ക് പകരമാണ് ഇത്.  ശൈത്യകാലത്ത് വിറ്റാമിൻ ഡിക്ക് ആവശ്യമായ സൂര്യപ്രകാശം കുറയുന്നത് എല്ലുകളുടെ ആരോഗ്യത്തെ വഷളാക്കും. കാൽസ്യം അടങ്ങിയ ഈന്തപ്പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ഇത് തടയാം,  

You May Like

Sponsored by Taboola