Actress Sshivada: തമിഴ്സെൽവിയെ ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി; ​'ഗരുഡനി'ലെ ചിത്രങ്ങളുമായി ശിവദ

​ഗരുഡൻ എന്ന തമിഴ് ചിത്രത്തിലെ കഥാപാത്രത്തിന് ലഭിച്ച പ്രേക്ഷക പിന്തുണയ്ക്ക് നന്ദി അറിയിച്ച് നടി ശിവദ. സൂരി നായകനായ എത്തിയ ചിത്രത്തിൽ ശശികുമാറും ഉണ്ണി മുകുന്ദനും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 

 

1 /7

തമിഴ്സെൽവി എന്ന കഥാപാത്രമായിട്ടാണ് ശിവദ ​ഗരുഡനിൽ അഭിനയിച്ചത്. റിലീസിന് ശേഷം തമിഴ്സെൽവിക്ക് ലഭിച്ച മികച്ച പ്രതികരണങ്ങൾക്കും ആശംസകൾക്കും സന്ദേശങ്ങൾക്കും അതിയായ നന്ദിയും കടപ്പാടുമെന്ന് ശിവദ.   

2 /7

​ദുരൈ സെന്തില്‍ കുമാര്‍ സംവിധാനം നിർവ്വ​ഹിച്ച ചിത്രത്തിൻ്റെ കഥ രചിച്ചിരിക്കുന്നത് പ്രശസ്ത സംവിധായകൻ വെട്രിമാരനാണ്. വെട്രിമാരനും കെ കുമാറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.   

3 /7

മെയ് 31നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. കുടുംബപ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.   

4 /7

ചിത്രത്തിൻ്റെ ഛായാ​ഗ്രഹണം ആര്‍തര്‍ വില്‍സണും സം​ഗീതം യുവൻ ശങ്കർ രാജയുമാണ് നിർവ്വഹിച്ചിരിക്കുന്നത്.   

5 /7

കേരള കഫെ എന്ന മലയാളം ആന്തോളജി ചിത്രത്തിലുടെയാണ് ശിവദ സിനിമയിൽ അരങ്ങേറിയത്. എന്നാൽ ഫാസിൽ സംവിധാനം ചെയ്ത ലിവിങ് ടൂ​ഗെതർ എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.   

6 /7

തമിഴിൽ നെടുംചലൈ, മലയാളത്തിൽ സു സു സുധീ വാത്മീകം, ഇടി, അച്ചായൻസ്, ശിക്കാരി ശംഭു, 12th മാൻ തുടങ്ങി ഒരുപിടി സിനിമകളിൽ ശിവദ അഭിനയിച്ചിരുന്നു.   

7 /7

കെ.വി ശ്രീലേഖ നായർ എന്നാണ് ശിവദയുടെ യഥാർത്ഥ പേര്. നടൻ മുരളീകൃഷ്ണനെയാണ് ശിവദ വിവാഹം ചെയ്തത്. ഇരുവർക്കും അരുന്ധതി എന്ന മകളുണ്ട്.   

You May Like

Sponsored by Taboola