Navya Nair: 'രണ്ട് വർഷത്തിന് ശേഷം സ്കൂൾ തുറക്കുന്നു'... മകനെ സ്കൂളിലാക്കാനെത്തിയ നവ്യ പറയുന്നു

കോവിഡിനെ അതിജീവിച്ച് കേരളത്തിൽ ഇന്ന് മുഴുവൻ സ്കൂളുകളും തുറന്നു. പുതിയ അധ്യയന വർഷത്തിലേക്ക് കുട്ടികളും അധ്യാപകരും ഒരു പോലെ കടന്നിരിക്കുകയാണ്. പ്രവേശനോത്സവത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലടക്കം ആളുകൾ പങ്കുവച്ച് കൊണ്ടിരിക്കുകയാണ്. നടി നവ്യ നായരും ഈ ദിവസം ചിത്രങ്ങൾ പങ്കുവച്ചു.

 

1 /3

മകൻ സായിയെ സ്‍കൂളില്‍ കൊണ്ടാക്കിയ ശേഷമുള്ള ചിത്രമാണ് നവ്യ പങ്കുവെച്ചിരിക്കുന്നത്.  

2 /3

"എല്ലാ കുട്ടികളെയും ദൈവം അനുഗ്രഹിക്കട്ടെയെന്ന്" ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് നവ്യ കുറിച്ചു.  

3 /3

കലൂര്‍ ഗ്രീറ്റ്‍സ് പബ്ലിക് സ്‍കൂളിലെ വിദ്യാര്‍ഥിയാണ് നവ്യയുടെ മകൻ സായി. സായിയുടെ പ്രിയപ്പെട്ട അധ്യാപികയായ ബെലിന്ദയും ചിത്രത്തിലുണ്ട്.  

You May Like

Sponsored by Taboola