Meera Jasmine: അതീവ ഗ്ലാമറസ് ലുക്കിൽ മീര ജാസ്മിൻ, അമ്പരന്ന് ആരാധകർ, ചിത്രങ്ങൾ കാണാം

Meera Jasmine: ഒരു ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തുന്ന താരങ്ങളെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്. മലയാള സിനിമയിൽ നിരവധി നടിമാർ ഈ അടുത്ത് കാലത്ത് അഭിനയത്തിലേക്ക് തിരിച്ചുവന്നിട്ടുണ്ടായിരുന്നു. നവ്യ നായർ, മീര ജാസ്മിൻ, നിത്യദാസ് തുടങ്ങിയ നടിമാരുടെ തിരിച്ചുവരവ് ഈ വർഷമാണ് നടന്നത്. ഈ കൂട്ടത്തിൽ പ്രേക്ഷകർ ഏറെ ശ്രദ്ധിച്ചത് നടി മീരാജാസ്മിന്റേതായിരുന്നു.

1 /7

മീര ജാസ്മിന്റെ തിരിച്ചുവരവ് സിനിമയിലേക്ക് മാത്രമുള്ളതായിരുന്നില്ല. പ്രേക്ഷകരിലേക്ക് കൂടുതൽ ഇറങ്ങി ചെല്ലാൻ മീര ശ്രമിച്ചു. അതിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ സജീവമല്ലായിരുന്ന മീര ജാസ്മിൻ ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങുകയും മലയാളി പ്രേക്ഷകർ വലിയ രീതിയിൽ താരത്തിനെ വരവേൽക്കുകയും ചെയ്തിരുന്നു. 

2 /7

മീര ജാസ്മിന്റെ അതി ശക്തമായ തിരിച്ചുവരവ് സോഷ്യൽ മീഡിയയിലും കണ്ടു.

3 /7

ഗ്ലാമറസ് ലുക്കിൽ ഫോട്ടോഷൂട്ടുകൾ ചെയ്ത് മലയാളികളെ ഓരോ തവണയും ഞെട്ടിച്ച മീര ജയറാം നായകനായ സത്യൻ അന്തിക്കാട് ചിത്രമായ മകളിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തി 

4 /7

തിരിച്ചുവരവിലും ഒട്ടും നിരാശയാക്കിയില്ല മീര. മികച്ച പ്രകടനത്തിലൂടെ മീര കൈയടി നേടി.   

5 /7

പുതുമുഖ നായികമാരെ വെല്ലുന്ന ലുക്കിലാണ് മീര ജാസ്മിൻ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ തന്റെ പുതിയ ഹോട്ട് ലുക്ക് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് മീര ജാസ്മിൻ. 

6 /7

രാഹുൽ ജാഞ്ചിയാനി എടുത്ത ഫോട്ടോഷൂട്ടിൽ സാനിയ, പ്രണവ് സൂദ് എന്നിവരുടെ സ്റ്റൈലിങ്ങിലാണ് മീര ജാസ്മിൻ തിളങ്ങിയത്. 

7 /7

ജാസ്മിൻ ലൂയിസ് റോഡ്രിഗസ് ആണ് മേക്കപ്പ് ചെയ്തത്. ഞങ്ങളുടെ പഴയ മീര ജാസ്മിൻ തന്നെയാണോ എന്ന് സംശയിച്ച് ആരാധകർ ഞെട്ടിയിരിക്കുകയാണ്.

You May Like

Sponsored by Taboola