Asin's Daughter: മകളുടെ ചിത്രം പങ്കു വെച്ച് അസിൻ. മകൾ അമ്മയുടെ ഫോട്ടോകോപ്പി എന്ന് ആരാധകർ.

4 വയസുകാരിയായ മകൾ  അരിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകർ ചിത്രങ്ങൾ കഴിഞ്ഞു

ബോളിവുഡിൽ തിളങ്ങി നിന്ന കാലഘട്ടത്തിൽ വിവാഹത്തോടെ സിനിമയിൽ നിന്ന് ബ്രേക്ക് എടുത്ത നടിയാണ് അസിൻ തോട്ടുങ്കൽ. പ്രമുഖ വ്യവസായിയായ  രാഹുൽ  ശർമയും അസിനും വിവാഹിതരാകുന്നത് 2016 ലാണ്. ഇപ്പോൾ 4 വയസുകാരിയായ മകൾ  അരിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അസിൻ പങ്ക് വെച്ചതോടെ മണിക്കൂറുകൾക്കുള്ളിൽ തന്നെ ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു

1 /8

2017 ഒക്ടോബറിലാണ് അസിന് പെൺകുഞ്ഞ് പിറന്നത്.അമ്മയുടെ ഫോട്ടോ കോപ്പി തന്നെയാണ് മകൾ എന്നാണ് ആരാധകർ  പറയുന്നത്.  

2 /8

മകളുടെ പേരിനും ഒരുപാട് വ്യത്യസ്തതകളുണ്ടെന്ന് അസിൻ പറയുന്നു.ജാതിയോ മതമോ ലിംഗ ഭേദമോ ഒന്നും തന്നെ ഇല്ലാത്ത പേരാണ് തങ്ങൾ മകൾക്ക് നൽകിയിരിക്കുന്നത്

3 /8

കുടുംബത്തോടൊപ്പം വിദേശത്ത് അവധിക്കാലം ചിലവഴിക്കുന്ന അസിൻ മകളുടെ ജൻമദിനാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും  സോഷ്യൽ മീഡിയയിൽ പങ്ക് വെക്കാറുണ്ട്

4 /8

2001 ൽ നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ് അസിന്റെ സിനിമയിലെ തുടക്കം

5 /8

2008 ൽ ഗജിനിയുടെ ഹിന്ദി റീമേക്കിലുടെ ബോളിവുഡിലും അസിൻ വരവറിയിച്ചു.ഗജിനി ബോളിവുഡിലെ ആദ്യ 100 കോടി ചിത്രമായി മാറി ബോക്സോഫീസ് തൂത്ത് വാരി

6 /8

അജയ് ദേവേഗണിനും സൽമാൻ ഖാനും അക്ഷയ് കുമാറിനും എല്ലാം ഒപ്പം സൂപ്പർഹിറ്റ് ചിത്രങ്ങളിലും അസിൻ നായികയായി

7 /8

ബോളിവുഡിൽ തിരക്കേറി നിന്ന സമയത്ത് തന്നെ വിവാഹത്തോടെ സിനിമയിൽ നിന്ന് അസിൻ ഇടവേള എടുക്കുകയായിരുന്നു

8 /8

സിനിമയിലേക്കുള്ള അസിന്റെ തിരിച്ച് വരവിനായി കാത്തിരിക്കുയാണ് ആരാധകർ

You May Like

Sponsored by Taboola