Voice Of Sathyanathan: ബോക്സ് ഓഫീസ് ഹിറ്റാകാൻ 'വോയ്സ് ഓഫ് സത്യനാഥൻ'; ദിലീപ് ചിത്രം തിയേറ്ററിലേക്ക്

ദിലീപ് റാഫി കൂട്ടുകെട്ടിലെത്തുന്ന ചിത്രമായതിനാൽ വോയിസ് ഓഫ് സത്യനാഥനിൽ വലിയ പ്രതീക്ഷയാണ് സിനിമാ ആസ്വാദകർക്കുള്ളത്. ചിരിയുടെ പൂരമാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

പുതിയ ചിത്രം വോയ്സ് ഓഫ് സത്യനാഥന്റെ പ്രസ്മീറ്റ് ചിത്രങ്ങൾ പങ്കുവെച്ച് ദിലീപ്. ജൂലൈ 14ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും. കോമഡി-സീരിയസ് ചിത്രമാണ് വോയ്സ് ഓഫ് സത്യനാഥൻ എന്നാണ് സൂചന. റാഫിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

1 /5

ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

2 /5

സംവിധാനത്തിനൊപ്പം കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നതും റാഫി തന്നെയാണ്. 

3 /5

ചിത്രത്തിൽ ജോജു ജോർജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

4 /5

സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനുപം ഖേർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

5 /5

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ജിതിൻ സ്റ്റാനിലസ് ആണ്. സംഗീതം- ജസ്റ്റിൻ വർഗീസ്‌

You May Like

Sponsored by Taboola