പുതിയ വെയ്ജ് കോഡ് പാർലമെന്റ് പാസ്സാക്കി കഴിഞ്ഞു. നിങ്ങളുടെ ശമ്പളത്തിൽ വലിയ മാറ്റമാണ് ഇതുണ്ടാക്കുന്നത്. പി.എഫ്,ഗ്രാറ്റുവിറ്റി,ഡി.എ തുടങ്ങിയവയെല്ലാം മാറും.
എല്ലാ ആനുകൂല്യങ്ങളും പരമാവധി 50 ശതമാനത്തിൽ കവിയില്ല. നിങ്ങളുടെ സി.ടി.സി(CTC) ക്ക് ആനുപാതികമായിരിക്കും ഇൗ മാറ്റങ്ങൾ
നിങ്ങളുടെ അടിസ്ഥാന ശമ്പളം 50 ശതമാനോ,അതിൽ കൂടുതലോ ആയി വർധിക്കും. നിങ്ങളുടെ സി.ടി.സിക്ക് അനുസരിച്ച് അടിസ്ഥാന ശമ്പളത്തിലും മാറ്റമുണ്ടാവും.
പ്രൊവിഡന്റ് ഫണ്ട്,ഗ്രാറ്റുവിറ്റി,എന്നിവയിലടക്കം മാറ്റങ്ങളുണ്ടാവും. പുതിയ നിയമ പ്രകാരം അടിസ്ഥാന ശമ്പളം 50 ശതമാനത്തിൽ കൂടിയാൽ അതിന്റെ 24ശതമാനത്തോളം വിഹിതം പി.എഫിലേക്കായിരിക്കും മാറ്റുക. ഇതോടെ അടിസ്ഥാന ശമ്പളത്തിൽ കുറവ് വന്നേക്കും.ഗ്രാറ്റുവിറ്റി റൂളിൽ തന്നെ പുതിയ മാറ്റം പ്രതീക്ഷിക്കാം. ഒരു കമ്പനിയിൽ തന്നെ അഞ്ച് വർഷം പൂർത്തിയാക്കിയവർക്ക് ഗ്രാറ്റുവിറ്റി അർഹതയുണ്ടാവും,