രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന 5 ഭക്ഷ്യ സാധനങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
കോവിഡ് 19 മഹാമാരിയുടെ കാലമായതിനാൽ നല്ല രോഗപ്രതിരോധ ശേഷി ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന 5 ഭക്ഷ്യ സാധനങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
സിട്രസ് അടങ്ങിയിട്ടുള്ള പഴങ്ങളിൽ നല്ല തോതിൽ വൈറ്റമിൻ സി ഉണ്ടായിരിക്കും. ഇത് രോഗ പ്രതിരോധ ശേഷി വർധിപ്പിക്കണതും ശ്വേത രക്താണുക്കളുടെ ഉത്പാദനം കൂട്ടാനും സഹായിക്കും. മുന്തിരി, ഓറഞ്ച്, നാരങ്ങ, മൊസാംബി എന്നിവ വൈറ്റമിൻ സി വളരെയധികം അടങ്ങിയിട്ടുള്ള പഴ വർഗങ്ങളാണ്.
സിട്രസ് പഴ വർഗങ്ങളെക്കാൾ വൈറ്റമിൻ സി താരനും രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനും ചുവന്ന ക്യാപ്സിക്കതിന് കഴിയും. ഇത് മാത്രമല്ല കണ്ണിനും ചർമ്മത്തിനും സംരക്ഷണം നൽകുന്ന വൈറ്റമിൻ എ യും ക്യാപ്സിക്കത്തിൽ വളരെയധികം ഉണ്ട്.
ബ്രോക്കോളി വളരെയധികം വൈറ്റമിനുകളും മിനറലുകളും അടങ്ങിയിട്ടുള്ള ഒരു പച്ചക്കറിയാണ്. ബ്രോക്കോളിയിൽ വൈറ്റമിൻ എ, സി, ഇ എന്നിവ വളരെയധികം ഉണ്ട്. ഇത് കഴിക്കുന്നത് രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും.
നമ്മുക്ക് എന്തെങ്കിലും അസുഖം വന്നാൽ നമ്മൾ ആദ്യം കഴിക്കാൻ ശ്രമിക്കുക ഇഞ്ചിയാണ്. ശർദ്ദിൽ, തൊണ്ടവേദന, ജലദോഷം എന്നിവയ്ക്കെല്ലാം ഇഞ്ചി ഫലപ്രദമായ ഒരു മരുന്നാണ്. ഇഞ്ചി കഴിയ്ക്കുന്നത് രോഗപ്രതിരോധ ശേഷിയ്ക്കും വളരെ നല്ലതാണ്.
തൈര് കഴിയ്ക്കുന്നത് നമ്മുടെ ശരീരത്തിന് വളരെ നല്ലതാണ്. പഞ്ചസാരയോ മറ്റ് ഫ്ലേവറുകളോ ചേർത്ത തൈര് ഒഴിവാക്കി പഴങ്ങളോ കുറച്ച് തേനോ ഒഴിച്ച് കഴിക്കുന്നതാണ് നല്ലത്. മാത്രമല്ല തൈരിൽ വൈറ്റമിൻ ഡി കാണപ്പെടാറുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും.