Cheapest 5G Smartphones : ഇപ്പോൾ ലഭിക്കുന്ന ഏറ്റവും വിലക്കുറവുള്ള 5ജി ഫോണുകൾ ഏതൊക്കെ?

1 /4

ഇന്ത്യയിൽ ഇപ്പോൾ ലഭ്യമായ വിലകുറഞ്ഞ 5 ജി സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് റെഡ്മി നോട്ട് 10 ടി. 4 ജിബി റാം + 64 ജിബി സ്റ്റോറേജ്, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് റെഡ്മി നോട്ട് 10 ടി വരുന്നത്.  റെഡ്മി നോട്ട് 10 ടി ബേസ് മോഡലിന് 14,499 രൂപയും 128 ജിബി സ്റ്റോറേജ് മോഡലിന് 16,499 രൂപയുമാണ് വില.

2 /4

ഇപ്പോൾ രാജ്യത്ത് ലഭ്യമായ ഏറ്റവും മികച്ചതും വിലകുറഞ്ഞതുമായ 5 ജി സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് Poco M3 Pro 5G. സ്മാർട്ട്ഫോൺ രണ്ട് വേരിയന്റുകളിലാണ് എത്തുന്നത്.  4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 13,999 രൂപയും 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 15,999 രൂപയുമാണ് വില.

3 /4

ഇന്ത്യയിൽ ഇപ്പോൾ ലഭ്യമായ മറ്റൊരു വിലകുറഞ്ഞ 5 ജി സ്മാർട്ട്‌ഫോണാണ് Oppo A53s 5G. 6 ജിബി, 8 ജിബി എന്നിങ്ങനെ രണ്ട് റാം ഓപ്ഷനുകളിലാണ് ഫോൺ വരുന്നത്. അതിന് യഥാക്രമം 15,990 രൂപയും 17,990 രൂപയുമാണ് വില.  

4 /4

ഇന്ത്യയിൽ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ 5 ജി സ്മാർട്ട്‌ഫോണുകളിൽ മറ്റൊന്നാണ് റിയൽ‌മി നാർസോ 30 5 ജി. 4 ജിബി റാം 64 ജിബി സ്റ്റോറേജ് വേരിയന്റ്  15,999 രൂപയ്ക്കാണ് ലഭിക്കുന്നത്.

You May Like

Sponsored by Taboola