ഐപിഎല്ലിന്റെ 16-ാം സീസണ്‍ പുരോഗമിക്കുകയാണ്. എല്ലാ വര്‍ഷവും നിരവധി വെടിക്കെട്ട് ബാറ്റിംഗ് പ്രകടനങ്ങള്‍ക്ക് ഐപിഎല്‍ വേദിയാകാറുണ്ട്.
IPL Orange Cap: 2016ല്‍ 900ത്തില്‍ അധികം റണ്‍സ് നേടിയ വിരാട് കോഹ്ലിയുടെ അമാനുഷിക പ്രകടനവും 2014ല്‍ ഉത്തപ്പയുടെ കുതിപ്പും ആര്‍ക്കാണ് മറക്കാനാകുക. ഇരുവരും അതാത് സീസണുകളില്‍ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയിരുന്നു. എന്നാല്‍, ഐപിഎല്ലില്‍ പതിവായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കാറുള്ള പല പേരുകേട്ട ബാറ്റ്‌സ്മാന്‍മാര്‍ക്കും ഓറഞ്ച് ക്യാപ് സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല.
സുരേഷ് റെയ്‌ന : മിസ്റ്റര്‍ ഐപിഎല്‍, ചിന്നത്തല എന്നൊക്കെയാണ് സുരേഷ് റെയ്‌ന അറിയപ്പെടുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മധ്യനിരയിലെ നെടുംതൂണായിരുന്ന റെയ്‌നയ്ക്ക് ഓറഞ്ച് ക്യാപ് നേടാന്‍ സാധിച്ചിട്ടില്ല.
എബി ഡിവില്യേഴ്‌സ് : ഇന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള വിദേശ താരങ്ങളില്‍ ഒരാളാണ് എബി ഡിവില്യേഴ്‌സ്. 184 മത്സരങ്ങളില്‍ നിന്ന് 3 സെഞ്ച്വറികള്‍ ഉള്‍പ്പെടെ 5162 റണ്‍സ് നേടിയിട്ടുണ്ടെങ്കിലും ഓറഞ്ച് ക്യാപ് അണിയാന്‍ ഡിവില്യേഴ്‌സിന് കഴിഞ്ഞിട്ടില്ല.
ഗൗതം ഗംഭീര്‍ : കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി രണ്ട് തവണ കിരീടം ചൂടാന്‍ ഗൗതം ഗംഭീറിന് കഴിഞ്ഞു. ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടിയും ഗംഭീര്‍ കളത്തിലിറങ്ങിയിട്ടുണ്ട്. ഐപിഎല്ലില്‍ 4218 റണ്‍സ് നേടിയിട്ടുണ്ടെങ്കിലും ഗംഭീറിന് ഓറഞ്ച് ക്യാപ് നേടാന്‍ കഴിഞ്ഞില്ല.
രോഹിത് ശര്‍മ്മ : മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടം ചൂടിക്കാന്‍ രോഹിത് ശര്‍മ്മയ്ക്ക് കഴിഞ്ഞെങ്കിലും ഓറഞ്ച് ക്യാപ് നേടാന്‍ അദ്ദേഹത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ഐപിഎല്ലില്‍ ബാറ്റിംഗ് പ്രകടനത്തേക്കാള്‍ ക്യാപ്റ്റന്‍സി റെക്കോര്‍ഡിലാണ് രോഹിത് കേമന്‍.
ശിഖര്‍ ധവാന്‍ : ഓപ്പണിംഗ് റോളില്‍ മിന്നിത്തിളങ്ങാറുള്ള താരമാണ് ശിഖര്‍ ധവാന്‍. എല്ലാ സീസണിലും സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാറുള്ള ധവാന് പക്ഷേ ഓറഞ്ച് ക്യാപ് സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല.