Solar Eclipse 2024: ഹോളിയ്ക്ക് 15 ദിവസത്തിന് ശേഷം സൂര്യഗ്രഹണം, ഈ രാശിക്കാരുടെ ഭാഗ്യം തിളങ്ങും!!

Surya Grahan 2024: ജ്യോതിഷത്തിൽ ഗ്രഹണങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. സൂര്യഗ്രഹണത്തിന്‍റെ ഫലം രാജ്യത്തും ദൃശ്യമാണ്. ഈ വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണം ചൈത്ര അമാവാസി നാളിൽ സംഭവിക്കാൻ പോകുന്നു, അതായത്, പ്രധാന ഹൈന്ദവ ആഘോഷമായ ഹോളി കഴിഞ്ഞ് 15 ദിവസങ്ങൾക്ക് ശേഷമാണ് ഗ്രഹണം സംഭവിക്കുന്നത്.

ഈ വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണം ഏപ്രിൽ 8 ന് സംഭവിക്കും. ഈ ദിവസം രാത്രി 9.12 ന് ആരംഭിച്ച് അടുത്ത ദിവസം ഉച്ചയ്ക്ക് 1.25ന് ഗ്രഹണം അവസാനിക്കും. ഈ ഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകില്ല. ജ്യോതിഷം അനുസരിച്ച് മീനരാശിയിൽ സംഭവിക്കുന്ന ഈ ഗ്രഹണം പല രാശിക്കാർക്കും ഏറെ ഗുണം ചെയ്യും. ഗ്രഹണംമൂലം  ശുഭ ഫലം ലഭിക്കുന്ന രാശിക്കാര്‍ ആരൊക്കെയാണ് എന്നറിയാം...  

1 /5

മേടം രാശി (Aries Zodiac Sign)  ജ്യോതിഷ പ്രകാരം ഈ സൂര്യഗ്രഹണം മേടം രാശിക്കാർക്ക് സാമ്പത്തിക നേട്ടം സമ്മാനിക്കും.  ഇത് അവരുടെ വരുമാനം വർദ്ധിപ്പിക്കും. കുടുംബജീവിതം സന്തോഷകരമായിരിക്കും. കുട്ടികളിൽ നിന്നും ചില നല്ല വാർത്തകൾ ലഭിച്ചേക്കാം. ഈ കാലയളവിൽ ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. ഉദ്യോഗസ്ഥരിൽ നിന്ന് പിന്തുണ ലഭിക്കും. പുതിയ വാഹനങ്ങള്‍ ലഭിക്കാം, പണം ലഭിക്കാം, കലയിലും സംഗീതത്തിലും താൽപര്യം വർദ്ധിക്കും. 

2 /5

മിഥുനം രാശി (Gemini Zodiac Sign)    ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം മിഥുനം രാശിക്കാര്‍ക്ക് ജോലിയിൽ മാറ്റവും ഉയര്‍ച്ചയും നല്‍കും. സമാധാനവും സന്തോഷവും നല്‍കും. ആത്മവിശ്വാസം നിറഞ്ഞ സമയമായിരിയ്ക്കും. കുടുംബത്തിലെ ഒരു മുതിർന്നയാളിൽ നിന്നോ അമ്മയിൽ നിന്നോ പണം ലഭിക്കും. കുടുംബത്തിൽ മതപരമായ ചടങ്ങുകൾ നടക്കും. കുട്ടികള്‍ സന്തോഷം നല്‍കും. 

3 /5

ചിങ്ങം രാശി (Leo Zodiac Sign)    ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ചിങ്ങം രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. സന്താന ഭാഗ്യം ഉണ്ടാകും, ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാധ്യത, ചില മതപരമായ ചടങ്ങുകൾ വീട്ടിൽ നടന്നേക്കാം. തീര്‍ത്ഥയാത്ര നടത്താനുള്ള ഭാഗ്യം ഉണ്ടാകും. മാതാപിതാക്കളിൽ നിന്ന് പിന്തുണ ലഭിക്കും.  

4 /5

കന്നി രാശി (Virgo Zodiac Sign)    ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം കന്നിരാശിക്കാർക്ക് പുരോഗതിയിലേക്കുള്ള പുതിയ പാത തുറക്കുന്ന സമയമാണ്. ഈ രാശിക്കാരുടെ വരുമാനം വർദ്ധിക്കും. യാത്ര പോകേണ്ട സാഹചര്യം ഉണ്ടാകാം. സുഹൃത്തുക്കളിൽ നിന്ന് പിന്തുണ ലഭിക്കും. സമാധാനവും സന്തോഷവും ഉണ്ടാകും. ജോലിയിൽ മാറ്റത്തിന് സാധ്യതയുണ്ട്, മുതിര്‍ന്ന ഉദ്യോഗസ്ഥരിൽ നിന്ന് പിന്തുണ ലഭിക്കും.  

5 /5

ധനു രാശി (Sagittarius Zodiac Sign)    ഈ കാലയളവിൽ എന്തെങ്കിലും പുതിയ ജോലികൾ ആരംഭിക്കാൻ നിങ്ങൾ ആലോചിക്കുന്നുണ്ടെങ്കിൽ, ഈ സമയം അനുകൂലമാണ്. ബിസിനസിൽ ലാഭമുണ്ടാകാം. കുടുംബത്തിൽ സന്തോഷാന്തരീക്ഷം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ മധുരം ഉണ്ടാകും. ഈ കാലയളവിൽ കുട്ടികളുടെ ഭാഗത്ത് നിന്ന് നല്ല വാർത്തകൾ ലഭിക്കാനിടയുണ്ട്. നിങ്ങളുടെ ദിവസം നേട്ടങ്ങൾ നിറഞ്ഞതായിരിക്കും. നിങ്ങളുടെ ജോലിസ്ഥലത്തും ബിസിനസ്സിലും അനുകൂല അന്തരീക്ഷം പ്രതീക്ഷിക്കാം. സഹപ്രവർത്തകരിൽ നിന്ന് പിന്തുണ ലഭിക്കും. മൊത്തത്തിൽ, ഈ വർഷത്തിലെ ആദ്യ സൂര്യഗ്രഹണം ഈ രാശിക്കാർക്ക് ഏറെ ശുഭകരമായിരിക്കും.  (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola