അബുദാബി: പഠനമികവിന് മലയാളി പെൺകുട്ടിയെ ദുബൈ സർക്കാർ ഗോൾഡൺ വിസ നൽകി ആദരിച്ചു.ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ നിന്ന് കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ മൊകേരി വള്ളിയായി സ്വദേശി ഫിദ ഷെറിനെ തേടിയാണ് ഈ അംഗീകാരം എത്തിയത്.
ദുബായ് ഡി മൗണ്ട് യൂണിവേഴ്സിറ്റിയിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് ഫിദ. പ്ലസ് ടു പരീക്ഷയിൽ ലഭിച്ച ഉയർന്ന മാർക്കാണ് ഫിദയെ ഈ അംഗീകാരത്തിന് അർഹയാക്കിയത്.മൊകേരി പഞ്ചായത്തിലെ വള്ളിയായി യു.പി.സ്കൂളിന് സമീപം പാറേമ്മൽ അഷ്റഫിൻറെയും സാജിറയുടെയും മകളാണ്.
Also Read: വ്യാജ ഉൽപ്പനങ്ങൾ വിറ്റ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കെതിരെ നടപടിയുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം
സഹോദരൻ മുഹമ്മദ് ഹാനി ദുബൈ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ എട്ടാം തരം വിദ്യാർത്ഥിയാണ്.നിക്ഷേപകര്‍, സംരംഭകര്‍, പ്രത്യേക വൈദഗ്ധ്യമുള്ളവര്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്കാ ഗോൾഡൻ വിസ ലഭിക്കുക. ഗോൾഡൻ വിസ ലഭിക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് പ്ലസ്ടുവിന് കുറഞ്ഞത് 95 ശതമാനം ഗ്രേഡ് നിര്‍ബന്ധമാണ്.
സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞത് 3.75 ഗ്രേഡ് പോയിന്റ് ആവറേജ് ഉണ്ടായിരിക്കണം. മികച്ചനിലയില്‍ പഠിക്കുന്ന കുട്ടികളുടെ കുടുംബാംഗങ്ങള്‍ക്കും ഗോൾഡൻ വിസയുടെ ആനുകൂല്യം ലഭിക്കും. മമ്മൂട്ടി,മോഹൻലാൽ, കെ എസ് ചിത്ര തുടങ്ങിയവർക്ക് ലഭിച്ച അതേ അംഗീകാരമാണ് ഫിദയെന്ന മിടുക്കിയെയും തേടിഎത്തിയിരിക്കുന്നത്.
Also Read: Golden Visa | ആസിഫലിക്കും ഗോൾഡൻ വിസ,ദുബായ് മലയാളിയുടെ രണ്ടാമത്തെ വീടെന്ന് താരം
2019ലാണ് യുഎഇ ഗോള്‍ഡന്‍ വിസ സമ്പ്രദായം നടപ്പാക്കിയത്. അഞ്ചുവര്‍ഷത്തേയ്‌ക്കോ അല്ലെങ്കില്‍ പത്തു വര്‍ഷത്തേയ്‌ക്കോ ആണ് ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത്. കാലാവധി കഴിഞ്ഞാല്‍ സ്വമേധയാ വിസ പുതുക്കി നല്‍കും.മാതാപിതാക്കളോടൊപ്പം ദുബായിൽ താമസിച്ച് പ0നം നടത്തുകയാണ് ഫിദ. ലഭിച്ച അംഗീകാരത്തിൽ ഏറെ സന്തോഷമുണ്ടെന്ന് അവധിക്ക് നാട്ടിലെത്തിയ പിതാവ് അഷ്റഫ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...