യുഎഇയിലെ പുതിയ വിസ ചട്ടം തിങ്കളാഴ്ച മുതല്‍

യുഎഇയിലേക്ക് കൂടുതൽ പേരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിസ ചട്ടങ്ങളിൽ സമൂലമായ മാറ്റങ്ങൾ കൊണ്ടു വരുന്നത്. വിസ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ഈ ചട്ടഭേദഗതിയിലൂടെ സാധിക്കും. 

Written by - Zee Malayalam News Desk | Last Updated : Oct 1, 2022, 12:08 PM IST
  • യുഎഇയിലെ പുതിയ വിസ ചട്ടം തിങ്കളാഴ്ച മുതൽ നിലവിൽ വരും
  • ഇതോടെ വി സയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കൂടുതൽ ലളിതമാകും
  • യുഎഇയിലേക്ക് കൂടുതൽ പേരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിസ ചട്ടങ്ങളിൽ സമൂലമായ മാറ്റങ്ങൾ കൊണ്ടു വരുന്നത്
യുഎഇയിലെ പുതിയ വിസ ചട്ടം തിങ്കളാഴ്ച മുതല്‍

അബുദാബി: യുഎഇയിലെ പുതിയ വിസ ചട്ടം തിങ്കളാഴ്ച മുതൽ നിലവിൽ വരും. ഇതോടെ വി സയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കൂടുതൽ ലളിതമാകും. ഒപ്പം അഞ്ചു വര്‍ഷം കാലാവധിയുള്ള ഗ്രീൻ റെസിഡൻറ് വിസയും തിങ്കളാഴ്ച മുതൽ നിലവിൽ വരും. യുഎഇയിലേക്ക് കൂടുതൽ പേരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിസ ചട്ടങ്ങളിൽ സമൂലമായ മാറ്റങ്ങൾ കൊണ്ടു വരുന്നത്. വിസ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ഈ ചട്ടഭേദഗതിയിലൂടെ സാധിക്കും. ഇതോടൊപ്പം പുതിയ കാറ്റഗറികളിലുള്ള വിസകളും നിലവിൽ വരും. പുതിയ വിസകളിൽ പ്രധാനം അഞ്ചു വര്‍ഷം കാലാവധിയുള്ള ഗ്രീൻ റെസിഡൻറ് വിസയാണ്. സ്പോൺസറോ തൊഴിലുടമയോ ഇല്ലാതെ തന്നെ രാജ്യത്ത് തങ്ങാൻ അനുവദിക്കുന്നതാണ്ഈ ഗ്രീൻ വീസ. 

Also Read: ഒമാനില്‍ നിന്നും അബുദാബിയിലേക്ക് റെയില്‍പാത; ഇരുരാജ്യങ്ങളും കരാറിൽ ഒപ്പുവെച്ചു

വിദഗ്ധ തൊഴിലാളികൾ, സ്വയം സംരംഭകർ, നിക്ഷേപകർ, ബിസിനസ് പങ്കാളികൾ എന്നിവർക്ക് ഗ്രീൻ വീസ ലഭിക്കുന്നത്. അഞ്ചു വര്‍ഷം കാലാവധിയുള്ള മൾട്ടി എൻട്രി ടൂറിസ്റ്റ് വിസയും തിങ്കളാഴ്ച നിലവിൽ വരും.  പുതിയ നിയമം അനുസരിച്ച് എല്ലാ സിംഗിൾ - മൾട്ടി എൻട്രി വിസകളും സമാന കാലവയളവിലേക്ക് പുതുക്കാം. കാലാവധി ചുരുങ്ങിയത് 60 ദിവസം വരെയാക്കിയിട്ടുണ്ട്, നേരത്തെ ഇത് 30 ആയിരുന്നു. യുഎഇയിൽ താമസിച്ച് വിദേശകമ്പനികൾക്കുവേണ്ടി ജോലി ചെയ്യാൻ അനുവദിക്കുന്ന വിര്‍ച്വൽ വിസയും തിങ്കളാഴ്ച മുതൽ പ്രാബല്യത്തിലാകും. തൊഴിൽ അന്വേഷകർക്ക് ഏറെ സഹായകരമാകുന്ന ജോബ് എക്പ്ലോറര്‍ വിസ, മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള റിട്ടയര്‍മെൻറ് വിസ തുടങ്ങിയവയാണ് വിസ ചട്ടങ്ങളിലെ മറ്റ് പ്രധാന മാറ്റങ്ങൾ. പുതിയ വിസ നിയമപ്രകാരം ഗോൾഡൻ വിസയുടെ നടപടികൾ ലഘൂകരിക്കുകയും കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Also Read: മയിൽ പറക്കുന്ന മനോഹര ദൃശ്യം...! വീഡിയോ വൈറൽ

ലോകത്തിന്റെ നെറുകയിൽ തെളിഞ്ഞു ഷാരൂഖ് ഖാൻ; അബുദാബി വിജയഗാഥയിൽ തിളങ്ങി ബുർജ് ഖലീഫ

ബുർജ് ഖലീഫയിൽ പ്രത്യേക ദൃശ്യ വിരുന്നൊരുക്കി ഷാരൂഖ് ഖാൻ മുഖ്യ  ആകർഷണമായ ബുർജീൽ ഹോൾഡിങ്‌സിന്റെ ബ്രാൻഡ് ക്യാമ്പയിന് തുടക്കമായി. ലോകത്തെ  എറ്റവും വലിയ  സ്‌ക്രീനിൽ സൂപ്പർ താരം പറഞ്ഞത് മലയാളി ഡോക്ടർ ഷംഷീർ വയലിൽ  ഒന്നരപതിറ്റാണ്ടു കൊണ്ട് മിഡിൽ ഈസ്റ്റിലെ  ആരോഗ്യ രംഗത്ത് രചിച്ച  വിജയഗാഥ. കിംഗ് ഖാന്റെ ജന്മദിനം ആഘോഷിക്കാൻ എല്ലാവർഷവും ദൃശ്യവിരുന്നൊരുക്കുന്ന ബുർജ് ഖലീഫയിൽ ഈവർഷത്തെ പിറന്നാളിന് ഒരു  മാസം മുൻപാണ് ഒരിക്കൽക്കൂടി താരത്തിന്റെ വീഡിയോ തെളിഞ്ഞത്. 

യുഎഇയും ഷാരൂഖ്  ഖാനും തമ്മിലുള്ള ദീർഘകാല  ബന്ധത്തിന്റെ മറ്റൊരു ആഘോഷവേളകൂടിയായിത്. 'നിങ്ങളുടെ പരിചരണത്തിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്‌' (we are committed to your care) എന്നു പേരിട്ടിരിക്കുന്ന പ്രചരണം അബുദാബി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗ്രൂപ്പിന്റെ വിജയഗാഥ കൂടി പങ്കുവയ്ക്കുന്നു. ആരോഗ്യ സേവന രംഗത്ത് സമാനതകളില്ലാത്ത പ്രവർത്തന പാരമ്പര്യം ഉയർത്തിപിടിച്ചാണ്‌  ബുർജീൽ ഹോൾഡിങ്‌സ് പുതിയ പ്രചാരണ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News