Wheat Export: ഇന്ത്യൻ ​ഗോതമ്പിന്റെ പുനർ കയറ്റുമതിക്ക് വിലക്കേർപ്പെടുത്തി യുഎഇ

UAE: ഇന്ത്യൻ ഗോതമ്പ് ആഭ്യന്തര ആവശ്യത്തിന് മാത്രമായി നീക്കി വയ്ക്കാനാണ് നിലവിൽ യുഎഇയുടെ തീരുമാനം. യുഎഇയിലേക്ക് കയറ്റുമതി ചെയ്യുന്ന ഒരു ഗോതമ്പും പുനർ കയറ്റുമതി ചെയ്യേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം. 

Written by - Zee Malayalam News Desk | Last Updated : Jun 16, 2022, 09:48 AM IST
  • ഇന്ത്യയിലെ കൂടിയ താപനില വിളകളെ മോശമായി ബാധിച്ചു
  • ഇന്ത്യയിലുണ്ടായ ഉഷ്ണതരംഗം ഗോതമ്പ് അടക്കമുള്ള ഭക്ഷ്യവിളകളുടെ ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു
  • കർഷകർക്ക് ഇതിനെ തുടർന്ന് വലിയ നഷ്ടം നേരിട്ടു
  • ഗോതമ്പ് ഉൽപ്പാദനം പ്രതിസന്ധിയിലായതോടെ രാജ്യത്ത് നിന്നുള്ള കയറ്റുമതി നിർത്തിവെക്കാൻ കേന്ദ്രസർക്കാർ തീരുമാനമെടുത്തിരുന്നു
Wheat Export: ഇന്ത്യൻ ​ഗോതമ്പിന്റെ പുനർ കയറ്റുമതിക്ക് വിലക്കേർപ്പെടുത്തി യുഎഇ

അബുദാബി: ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഗോതമ്പ് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി യുഎഇ. നാല് മാസത്തേക്കാണ് ഇന്ത്യൻ ​ഗോതമ്പിന്റെ പുനർ കയറ്റുമതിക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നതെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ ഗോതമ്പ് ആഭ്യന്തര ആവശ്യത്തിന് മാത്രമായി നീക്കി വയ്ക്കാനാണ് നിലവിൽ യുഎഇയുടെ തീരുമാനം. യുഎഇയിലേക്ക് കയറ്റുമതി ചെയ്യുന്ന ഒരു ഗോതമ്പും പുനർ കയറ്റുമതി ചെയ്യേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം. ഗോതമ്പിന്റെയും ധാന്യത്തിന്റെയും ആ​ഗോള ലഭ്യതയിലെ കുറവാണ് തീരുമാനത്തിന് പിന്നിൽ. ഭക്ഷ്യ ലഭ്യതയെക്കുറിച്ചുള്ള ആശങ്കകളും കയറ്റുമതി നിയന്ത്രിക്കാൻ കാരണമായെന്നാണ് വിലയിരുത്തൽ.

ഇന്ത്യയിലെ കൂടിയ താപനില വിളകളെ മോശമായി ബാധിച്ചു. ഇന്ത്യയിലുണ്ടായ ഉഷ്ണതരംഗം ഗോതമ്പ് അടക്കമുള്ള ഭക്ഷ്യവിളകളുടെ ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. കർഷകർക്ക് ഇതിനെ തുടർന്ന് വലിയ നഷ്ടം നേരിട്ടു. ഗോതമ്പ് ഉൽപ്പാദനം പ്രതിസന്ധിയിലായതോടെ രാജ്യത്ത് നിന്നുള്ള കയറ്റുമതി നിർത്തിവെക്കാൻ കേന്ദ്രസർക്കാർ തീരുമാനമെടുത്തിരുന്നു. ആഭ്യന്തര ആവശ്യത്തിനുള്ള ഗോതമ്പ് നിലനിർത്തണമെന്നത് കൂടി മുന്നിൽ കണ്ടായിരുന്നു കേന്ദ്ര സർക്കാരിന്റെ തീരുമാനം.

ALSO READ: യുഎഇയില്‍ പുതിയ സർക്കാർ സ്കൂളുകൾ; അടുത്ത അദ്ധ്യയന വര്‍ഷം മുതൽ സൗജന്യ വിദ്യാഭ്യാസത്തിന് അപേക്ഷിക്കാം

ഇതുമൂലം മേയ് 13ന് ഇന്ത്യയിൽ നിന്ന് ഗോതമ്പ് കയറ്റുമതി ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തി. ഈ സാഹചര്യത്തിലാണ് യുഎഇയുടെ നടപടി. എല്ലാ ഗോതമ്പ് ഇനങ്ങൾക്കും കയറ്റുമതി വിലക്ക് ബാധകമാണ്. മേയ് 13 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഈ തീരുമാനമെന്ന് സാമ്പത്തിക മന്ത്രാലയം അറിയിച്ചു. ക്ഷാമം നേരിട്ടെങ്കിലും മറ്റ് രാജ്യങ്ങളെ സഹായിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇതേതുടർന്ന്, യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങളുടെ രാജ്യത്തേക്കുള്ള ഗോതമ്പ് കയറ്റുമതി പുനരാരംഭിക്കണമെന്ന് ഇന്ത്യയോട് അഭ്യർഥിച്ചിരുന്നു. യുക്രെയ്നിലെ കരിങ്കടൽ തുറമുഖങ്ങളിലെ റഷ്യൻ ഉപരോധവും റഷ്യയ്ക്ക് മേൽ മറ്റ് രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധവും ഭക്ഷ്യധാന്യങ്ങളുടെ ക്ഷാമത്തിന് കാരണമായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News