അബുദാബി: നബിദിനം ആഘോഷിക്കുന്ന ഇന്ന് ലോകമെമ്പാടുമുളള വിശ്വാസികൾക്ക് നബി ദിനാശംസകള്‍ നേര്‍ന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നെഹ്യാന്‍. 'പ്രവാചകന്റെ ശ്രേഷ്ഠമായ സ്വഭാവം. നബിയുടെ കലാതീതമായ മൂല്യങ്ങളും, ദയ, സൗഹൃദം, മനുഷ്യരാശിയോടുള്ള സഹാനുഭൂതിയും പ്രചോദനമാകട്ടെ' എന്നാണ് യുഎഇ പ്രസിഡന്റ് ട്വീറ്റ് ചെയ്തത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും നബി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ട്വീറ്റ് ചെയ്തു. 'ഭൂമിയുടെ കിഴക്കും പടിഞ്ഞാറും പ്രകാശിപ്പിച്ച അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ.. ഞങ്ങൾ അവന്റെ സ്നേഹത്തെ പുതുക്കുന്നു. അവന്റെ ജീവചരിത്രം പിന്തുടരുന്നു.. അവന്റെ കാരുണ്യം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു.. അവൻ സൃഷ്ടികളിൽ ഏറ്റവും കാരുണ്യവാനാണ്' എന്നാണ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കുറിച്ചത്.
Also Read: റിയാദ് പുസ്തകമേളയിൽ ‘ബുക്‌സ് ബയിങ് ചാലഞ്ചു’മായി മീഡിയ ഫോറം
'സൃഷ്‌ടിയിലെ ഏറ്റവും ആദരണീയനായ, മാർഗദർശനത്തിന്റെയും കാരുണ്യത്തിന്റെയും ദൂതന്റെ ജന്മദിനത്തിൽ ഇസ്‌ലാമിക രാഷ്ട്രത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു... മുഹമ്മദിന്റെ സന്ദേശം എല്ലാ മനുഷ്യരാശിക്കും നന്മ എത്തിക്കുകയും അനശ്വരമായ മൂല്യങ്ങൾ നമ്മിൽ പകർന്നു നൽകുകയും ചെയ്തു' എന്നാണ് ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേർന്നത്.
Also Read: മാനിനെ പിടിക്കാൻ കുതിച്ചുചാടി മുതല, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
'മനുഷ്യരാശിയുടെ നന്മയുടെ സുഗന്ധമുള്ള ജീവചരിത്രം ഞങ്ങൾ ആഘോഷിക്കുന്നു' എന്നാണ് യുഎഇ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും ദുബായ് ഉപ ഭരണാധികാരിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും പറഞ്ഞത്. നബി ദിനത്തോടനുബന്ധിച്ച് ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ സൗജന്യ പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്ലാമിക രാജ്യങ്ങളിൽ പ്രവാചകന്റെ ജന്മദിനം ഇസ്ലാമിക കലണ്ടറിലെ മൂന്നാം മാസമായ 1444 റബിഅ-അവ്വൽ 12 ന് ആചരിക്കുന്നു. ബനിദിനമായ ഇന്ന് പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയായിരിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...