യുക്രയിനിലെ സാധാരണക്കാർക്ക് സഹായവുമായി വീണ്ടും യുഎഇ

റഷ്യ- യുക്രയിൻ യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന സാധാരണ ജനങ്ങൾക്ക് സഹായ ഹസ്തവുമായി യുഎഇ. രണ്ടാം ഘട്ടമായി രണ്ട് വിമാനങ്ങളിൽ വിവിധ അന്താരാഷ്ട്ര സംഘടനകൾ മുഖാന്തരം യുഎഇ സഹായമെത്തിച്ചു. പ്രാഥമിക ശുശ്രൂഷയ്ക്കുള്ള സാധനങ്ങളും അവശ്യ വസ്തുക്കളുമാണ് എത്തിച്ചത്.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Mar 18, 2022, 07:55 PM IST
  • ഇത് രണ്ടാം തവണയാണ് യുക്രയിൽ ജനതയ്ക്ക് യുഎഇ സഹായഹസ്തമൊരുക്കുന്നത്.
  • ദുരിതമനുഭവിക്കുന്ന 85000 പേർക്കാണ് സഹായം എത്തിക്കുന്നത്.
  • വിവിധ അന്താരാഷ്ട്ര സംഘടനകൾ മുഖാന്തരമാണ് യുഎഇ സഹായം നൽകുന്നത്.
യുക്രയിനിലെ സാധാരണക്കാർക്ക് സഹായവുമായി വീണ്ടും യുഎഇ

ദുബായ്: യുദ്ധക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന യുക്രയിനിലെ സാധാരണ ജനങ്ങൾക്ക് സഹായവുമായി വീണ്ടും യുഎഇ. ഇത് രണ്ടാം തവണയാണ് യുക്രയിൽ ജനതയ്ക്ക് യുഎഇ സഹായഹസ്തമൊരുക്കുന്നത്. യു‌എഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം യുക്രയിനിലെ സംഘർഷത്തിൽ നിന്ന് പലായനം ചെയ്യുന്ന സാധാരണക്കാരെ സഹായിക്കാൻ അടിയന്തര മാനുഷിക ദുരിതാശ്വാസ സഹായങ്ങള്‍ നൽകാൻ ഉത്തരവിട്ടു.

ദുബായ്, ഷാർജ വിമാനത്താവളങ്ങളിൽ നിന്ന് ദുബായിലെ ഇന്റർനാഷണൽ ഹ്യൂമാനിറ്റേറിയൻ സിറ്റി (ഐഎച്ച്‌സി) നേതൃത്വത്തിൽ ദുരിതാശ്വാസ സാമഗ്രികളുമായി അവശ്യസാധനങ്ങൾ കൊണ്ടുപോകുന്ന രണ്ട് വിമാനങ്ങൾ പുറപ്പെട്ടു.

Read Also: കുവൈത്തിലെ ജയിലിൽ ഇന്ത്യക്കാരൻ ആത്മഹത്യ ചെയ്തത് എംബസി ഉദ്യോഗസ്ഥർ സന്ദർശിച്ച് മണിക്കൂറുകൾക്കുള്ളിൽ!

പോളണ്ടിൽ എത്തിച്ചേർന്ന ദുബായിൽ നിന്ന് പുറപ്പെട്ട വിമാനത്തിൽ നിന്ന് പ്രാഥമിക ശുശ്രൂഷയ്കുള്ള സാമഗ്രികളും മറ്റ് അവശ്യ വസ്തുക്കളും അന്താരാഷ്ട്ര സംഘടനകളായ യുണൈറ്റഡ് നേഷൻസ് ഹ്യൂമാനിറ്റേറിയൻ റെസ്‌പോൺസ് ഡിപ്പോ (UNHRD), ഇന്റർനാഷണൽ മെഡിക്കൽ കോർപ്‌സ് (IMC), യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാം (UNDP), യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് (UNFPA) തുടങ്ങിയ ഐക്യരാഷ്ട്ര സംഘടനകളുടെ കൂട്ടായ പരിശ്രമ ഫലമായി യുക്രയിനിലെ ജനങ്ങൾക്ക് എത്തിച്ചു നൽകി. ദുരിതമനുഭവിക്കുന്ന അമ്പതിനായിരത്തോളം പേർക്കാണ് സഹായം എത്തിയത്. 

ഷാര്‍ജയിൽ നിന്ന് പുറപ്പെട്ട രണ്ടാം വിമാനം ലോകാരോഗ്യ സംഘടനക്കും യുഎൻ അഭയാർത്ഥി ഏജൻസിയായ UNHCRക്കും നൽകുന്ന സഹായ ശേഖരവുമായി ബെൽജിയത്തിലെ ലീജിലേക്ക് പുറപ്പെട്ടത്. ഏകദേശം 35,000 പേർക്ക് സഹായ സാമഗ്രികൾ ഇതിലുണ്ട്. ഉക്രെയ്നിലെ സാധാരണക്കാരെ സഹായിക്കുന്നതിനുള്ള അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി മാർച്ച് 7 ന് യുഎഇ അയച്ച വിമാനത്തിന് പുറമെയാണ് രണ്ട് വിമാനങ്ങൾ കൂടി യുഎഇ അയക്കുന്നത്. 
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

Trending News