Saudi Arabia: ദമാമിൽ കാർ മരത്തിലിടിച്ച് രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു

Road Accident In Saudi: ദമാം ഗവര്‍ണര്‍ ഹൗസിന് മുന്നിലുള്ള റോഡില്‍ ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ഈ ദാരുണമായ അപകടം ഉണ്ടായത്.

Written by - Zee Malayalam News Desk | Last Updated : Jun 14, 2023, 11:35 AM IST
  • അമാറിനെ ദമാം സെൻട്രല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്
  • കാർ ഇടിച്ചുകയറിയത് റോഡരികിലെ ഈന്തപ്പന മരത്തിലേക്കാണ്
Saudi Arabia: ദമാമിൽ  കാർ മരത്തിലിടിച്ച് രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു

ദമാം: സൗദിയിലെ ദമാമിൽ ഇന്ത്യൻ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ടുപേർ മരിച്ചു. ഹൈദരാബാദ് സ്വദേശികളായ ഇബ്രാഹിം അസ്ഹര്‍, ഹസ്സൻ റിയാസ് എന്നിവരാണ് മരിച്ചത്.  ഇവർക്ക് പതിനാറും പതിനെട്ടും വയസായിരുന്നു.  ഹസൻ റിയാസാണ് കാർ ഓടിച്ചിരുന്നത്. ഇവർക്കൊപ്പമുണ്ടായിരുന്ന അമ്മാര്‍ എന്ന പതിമൂന്ന് വയസുകാരനും ഗുരുതരമായി പരിക്കേറ്റിരുന്നു.  ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

Also Read: ദുബൈയില്‍ നിന്നും എമിറേറ്റ്സിന്റെ പുതിയ പ്രീമിയം ഇക്കണോമി സര്‍വീസ് പ്രഖ്യാപിച്ചു

അമാറിനെ ദമാം സെൻട്രല്‍ ആശുപത്രിയിലാണ്  പ്രവേശിപ്പിച്ചിട്ടുള്ളത്.  കാർ ഇടിച്ചുകയറിയത് റോഡരികിലെ ഈന്തപ്പന മരത്തിലേക്കാണ്.  ഇവർ മൂന്നുപേരും ദമാം ഇൻറര്‍നാഷണല്‍ ഇന്ത്യൻ സ്കൂള്‍ വിദ്യാര്‍ത്ഥികളാണ്. ഒരേ അപ്പാർട്ട്മെന്‍റിലെ അടുത്തടുത്ത ഫ്ലാറ്റുകളിലായാണ് ഇവർ കുടുംബസമേതം താമസിച്ചിരുന്നത്.ദമാം ഗവര്‍ണര്‍ ഹൗസിന് മുന്നിലുള്ള റോഡില്‍ ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ഈ ദാരുണമായ അപകടം ഉണ്ടായത്. മൂവരും ചേർന്ന് അമാറിന്റെ പിതാവിന്റെ മസ്ദ കാറുമായി പുറത്തേക്ക് പോകുകയായിരുന്നു.  കാർ ഓടിച്ചത് ഡ്രൈവിംഗ്  ലൈസൻസുള്ള ഹസൻ റിയാസാണ്. അമിതവേഗതയിലാണ് കാർ ഓടിച്ചതെന്നാണ് റിപ്പോർട്ട്.   കാർ നിയന്ത്രണം വിട്ട് റോഡരികിലുള്ള ഈന്തപ്പനയിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. അപകടത്തിൽ കാർ പൂർണമായും തകർന്നിരുന്നു.  മൂന്നുപേരേയും കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

Also Read: Kuber Dev Favourite Rashi: കുബേരന്റെ പ്രിയ രാശിക്കാരാണിവർ, നിങ്ങളും ഉണ്ടോ?

മരിച്ച ഹസൻ റിയാസ് മുഹമ്മദ് യൂസുഫ് റിയാസ്, റിസ്വാന ബീഗം ദമ്പതികളുടെ മകനാണ്. ഹൈദരാബാദ് ബഹാദുര്‍പുര സ്വദേശി മുഹമ്മദ് അസ്ഹര്‍ സഹീദ ദമ്പതികളുടെ മകനാണ് ഇബ്രാഹിം അസ്ഹര്‍.   ഇരുവരുടേയും മൃതദേഹങ്ങള്‍ ദമാം മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾ

Trending News