Kuwait Fire Accident: അടുക്കളയിൽ പാചകവാതകം ചോർന്ന് തീപിടിത്തം; കുവൈത്തിൽ രണ്ടുപേർ വെന്തുമരിച്ചു!

 Kuwait Gas Cylinder Blast: അടുക്കളയില്‍ പാചകവാതകം ചോര്‍ന്ന് തീപിടിത്തമുണ്ടാകുകയും ശേഷം പൊട്ടിത്തെറിക്കുകയുമായിരുന്നു എന്ന റിപ്പോർട്ട്. 

Written by - Ajitha Kumari | Last Updated : Mar 14, 2024, 04:45 PM IST
  • തീപിടുത്തത്തില്‍ കുവൈത്തില്‍ രണ്ടുപേര്‍ മരിച്ചു
  • വീടിന്‍റെ അടുക്കളയില്‍ പാചകവാതകം ചോര്‍ന്നതിന്‍റെ ഫലമായാണ് തീപിടിത്തമുണ്ടായത്
  • ഫിര്‍ദൂസ് പ്രദേശത്തെ ഒരു വീട്ടിലായിരുന്നു സംഭവം നടന്നത്
Kuwait Fire Accident: അടുക്കളയിൽ പാചകവാതകം ചോർന്ന് തീപിടിത്തം; കുവൈത്തിൽ രണ്ടുപേർ വെന്തുമരിച്ചു!

കുവൈത്ത്: തീപിടുത്തത്തില്‍ കുവൈത്തില്‍ രണ്ടുപേര്‍ മരിച്ചു. വീടിന്‍റെ അടുക്കളയില്‍ പാചകവാതകം ചോര്‍ന്നതിന്‍റെ ഫലമായാണ് തീപിടിത്തമുണ്ടായത്. ഫിര്‍ദൂസ് പ്രദേശത്തെ ഒരു വീട്ടിലായിരുന്നു സംഭവം നടന്നത്.

Also Read: അബുദാബി ഹിന്ദു ക്ഷേത്രത്തിൽ സന്ദർശകരുടെ തിരക്കേറുന്നു; ആദ്യ ഞായറാഴ്ച എത്തിയത് 65,000 പേർ

മരിച്ചവരില്‍ ഒരാള്‍ സ്ത്രീയാണെന്നാണ് റിപ്പോർട്ട്.  സംഭവം നടന്നത് ഇന്നലെ രാവിലെയാണ്. അടുക്കളയില്‍ പാചകവാതകം ചോര്‍ന്ന് തീപിടിത്തമുണ്ടാകുകയും ശേഷം പൊട്ടിത്തെറിക്കുകയുമായിരുന്നു എന്ന റിപ്പോർട്ട്. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ അഗ്നിശമനസേന തീ നിയന്ത്രണ വിധേയമാക്കാനുള്ള നടപടികള്‍ തുടങ്ങുകയും അധികം വൈകാതെ തീ നിയന്ത്രിക്കുകയും ചെയ്തതായി അഗ്നിശമന സേന അറിയിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. 

Also Read: 10 വർഷത്തിന് ശേഷം ബുധന്റെ ഉദയത്തോടെ വിപരീത രാജയോഗം; ഇവർക്ക് അപ്രതീക്ഷിത ധനനേട്ടം!

 

റമദാനില്‍ യുഎഇയിൽ 2,592 തടവുകാര്‍ക്ക് മോചനം

റമദാന്‍ മാസത്തോടനുബന്ധിച്ച് യുഎഇയില്‍ 2592 തടവുകാരെ മോചിതരാക്കുമെന്ന് റിപ്പോർട്ട്. യുഎഇ പ്രസിഡന്‍റും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിട്ടുണ്ട്.  യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ 735 തടവുകാരെ മോചിപ്പിക്കാനാണ് ഉത്തരവിട്ടത്. 

Also Read: വരുന്ന 294 ദിവസം ഈ രാശിക്കാർക്കുണ്ടാകും ശനി കൃപ, പക്ഷെ ഇവർ സൂക്ഷിക്കുക!

ദു​ബൈ, ഷാ​ർ​ജ, അ​ജ്​​മാ​ൻ, റാ​സ​ൽഖൈ​മ ഭ​ര​ണാ​ധി​കാ​രി​ക​ളും വിവിധ ജയിലുകളില്‍ കഴിയുന്ന നൂറുകണക്കിന് തടവുകാര്‍ക്കും മോചനം പ്രഖ്യാപിച്ചിട്ടുണ്ട്. ദുബൈയില്‍ 691 തടവുകാരെ മോചിപ്പി​ക്കാനാ​ണ്​ യുഎഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ഉത്തരവിട്ടിരിക്കുന്നത്. വിവിധ രാജ്യക്കാരാണ് ജയിൽ മോചിതരാകുന്നത്. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News