റിയാദ്: Travel Ban: ഇന്ത്യക്ക് വീണ്ടും യാത്രാവിലക്ക് (Travel Ban) ഏർപ്പെടുത്തി സൗദി. കോവിഡ് വ്യാപനം കാരണം സൗദി പൗരന്മാര്‍ക്ക് പോകാന്‍ പാടില്ലാത്ത രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ ഇപ്പോൾ. ഈ നടപടി സൗദി പൗസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) ആണ് സ്വീകരിച്ചിരിക്കുന്നത്.
ഇടയ്ക്ക് കോവിഡ് വ്യാപനം കുറയുകയും ഭീഷണി അകലുകയും ചെയ്ത സാഹചര്യത്തില്‍ ഇന്ത്യയുടെ പേര് നിരോധിത രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും സൗദി നീക്കം ചെയ്തിരുന്നുവെങ്കിലും ഇപ്പോൾ പുതുക്കിയ പട്ടികയില്‍ ഇന്ത്യയുണ്ട് (Travel Ban).
ഇന്ത്യ ഉൾപ്പെടെ ലബനന്‍, തുര്‍ക്കി, യെമന്‍, സിറിയ, ഇന്തോനേഷ്യ, ഇറാന്‍, അര്‍മേനിയ, കോംഗോ, ലിബിയ, ബെലാറസ്, വിയറ്റ്‌നാം, എത്യോപ്യ, സോമാലിയ, അഫ്ഗാനിസ്ഥാന്‍, വെനസ്വേല എന്നീ 16 രാജ്യങ്ങളിലേക്കാണ് സൗദി പൗരന്മാര്‍ക്ക് യാത്രാവിലക്കുള്ളത്. ഈ രാജ്യങ്ങളില്‍ സൗദിയിലേക്കും സമാനമായ യാത്രാവിലക്കുണ്ടാവും എന്നാണ് കരുതുന്നതെങ്കിലും ഇക്കാര്യത്തില്‍ വ്യക്തതയില്ല.
Also Read: Viral Video: ഒന്ന് ഓംലെറ്റ് അടിച്ചതാ, ദേ വരുന്നു 'കോഴികുഞ്ഞ്'! വീഡിയോ കണ്ടാല്‍ ഞെട്ടും
യാത്രാ വിലക്കുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റിന്റെ ട്വിറ്ററിൽ ഒരു വ്യക്തി ചോദിച്ച അന്വേഷണത്തിന് മറുപടിയായിട്ടായിരുന്നു സൗദി അധികൃതർ രാജ്യങ്ങളുടെ പേരുകള്‍ വ്യക്തമാക്കിയത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.