കുവൈത്ത്: മസാജ് പാര്‍ലറുകള്‍ വഴി സദാചാര വിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെട്ട കേസില്‍ ആറ് പ്രവാസികള്‍ അറസ്റ്റില്‍. കുറ്റാന്വേഷണ വകുപ്പ്, പൊതുമര്യാദ സംരക്ഷണ വിഭാഗം എന്നിവയുമായി ചേര്‍ന്ന് രാജ്യത്തെ നിയമലംഘകരെ പിടികൂടാന്‍ നടത്തിയ പരിശോധനകളിലാണ് ആറ് ഏഷ്യക്കാരെ പിടികൂടിയതെങ്ങ് കുവൈത്ത് അധികൃതർ അറിയിച്ചു.
ضبط (6) رجال من جنسية آسيوية في معهد مساج بتهمة ممارسة الأعمال المنافية للآداب العامة
الإعلام الأمني:
استمرارا لجهود قطاع الأمن الجنائي في ضبط الخارجين عن القانون، تمكنت الإدارة العامة للمباحث الجنائية ممثلة بإدارة حماية الآداب العامة من ضبط (6) رجال من جنسية آسيوية في احد… pic.twitter.com/wrxn43bDGr— وزارة الداخلية (@Moi_kuw) July 19, 2023
Also Read: Kuwait News: കുവൈത്തിൽ വിദേശ മദ്യം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച പ്രവാസി പിടിയിൽ
ആറ് ഏഷ്യക്കാരെ അറസ്റ്റ് ചെയ്തത് മസാജ് പാര്‍ലറില്‍ നിന്നാണ്. ഇവർക്കെതിരെ ചുമത്തിയ കുറ്റം പണം വാങ്ങി സദാചാര വിരുദ്ധ പ്രവൃത്തികളിലേര്‍പ്പെട്ടെന്നാണ് . പിടിയിലായവരെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്.
Also Read: ത്രിഗ്രഹ യോഗത്താൽ ഈ 3 രാശിക്കാരുടെ ഭാഗ്യം തുറക്കും, പേരും പ്രശസ്തിയും ലഭിക്കും!
ഇതിനിടയിൽ കഴിഞ്ഞ ദിവസം കുവൈത്തില്‍ വിവിധ വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ താമസ, തൊഴില്‍ നിയമലംഘകരായ 67 പ്രവാസികള്‍ അറസ്റ്റിലായിട്ടുണ്ട്. ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റെസിഡന്‍സ് അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍, ട്രൈപാര്‍ട്ടി ജോയിന്റ് കമ്മറ്റി, മാന്‍പവര്‍ അതോറിറ്റി, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫോളോ-അപ് ഓഫ് വയലേറ്റേഴ്സ് എന്നിവർ സംയുകതമായി നടത്തിയ പരിശോധനയിലാണ് നിയമലംഘകരെ പിടികൂടിയത്. ഫഹാഹീല്‍ മേഖല, ഹവല്ലി, ഫര്‍വാനിയ ഗവര്‍ണറേറ്റുകള്‍ എന്നിവിടങ്ങളിലെ അനധികൃത തൊഴിലാളികളെ കണ്ടെത്താന്‍ ലക്ഷ്യമിട്ടാണ് മിന്നല്‍ സുരക്ഷാ പരിശോധന നടത്തിയത്. പിടിയിലായവരെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്.
Also Read: Viral Video: വിശ്രമിക്കുന്ന സിംഹത്തിന്റെ മുന്നിലെത്തി ഗജവീരൻ, പിന്നെ സംഭവിച്ചത്..!
കുവൈത്തിൽ 16,500 കിലോഗ്രാം ലഹരി പദാർത്ഥങ്ങളുമായി 22 പേർ പിടിയിൽ
കുവൈത്തില്‍ വിവിധ മയക്കുമരുന്ന് കേസുകളില്‍ 22 പേര് പിടിയിൽ. വന്‍ മയക്കുമരുന്ന് വേട്ടയാണ് കുവൈത്തിൽ നടന്നത്. പ്രതികളെ നാര്‍കോട്ടിക് കണ്ട്രോള് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റാണ് പിടികൂടിയത്. സംഭവത്തിൽ അറസ്റ്റിലായത് നാല് അറബ് സ്വദേശികള്‍, രണ്ട് വിദേശികള്‍, മൂന്ന് ഏഷ്യക്കാര്‍, ഏഴ് സ്വദേശികള്‍, ആറ് അനധികൃത താമസക്കാര്‍ എന്നിവരാണ്. ഇവരില്‍ നിന്നും 16,500 കിലോഗ്രാം ലഹരി പദാര്‍ത്ഥങ്ങള്‍, 2,400 ലഹരി ഗുളികകള്‍, പണം എന്നിവ കണ്ടെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തപ്പോൾകുറ്റം സമ്മതിച്ചിട്ടുണ്ട്. മയക്കുമരുന്ന് കടത്ത്, ദുരുപയോഗം ചെയ്യല്‍ എന്നിവയില്‍ ഏര്‍പ്പെട്ടതായി പ്രതികള്‍ സമ്മതിക്കുകയുമുണ്ടായി. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്.
Also Read: ലക്ഷ്മി നാരായണ യോഗത്തിലൂടെ ഈ രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും!
ലഹരിമരുന്ന് കടത്തിനെതിരെ ശക്തമായ നടപടികളും പരിശോധനകളും തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. സംശയാസ്പദമായ എന്തെങ്കിലും പ്രവൃത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അടിയന്തര നമ്പറുകളിലേക്കും ഡ്രഗ് കണ്‍ട്രോളിനായുള്ള ജനറല്‍ അഡ്മിനിസ്ട്രേഷന് ഹോട്ട്ലൈന്‍ നമ്പറിലേക്കും വിളിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്ന് പൊതുജനങ്ങളോട് അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...