UAE: ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഷാരൂഖാൻ പങ്കെടുക്കും

UAE: ഈ മാസം ആദ്യം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ താരത്തിന്റെ 57-ാം ജന്മദിനത്തോട് അനുബന്ധിച്ച് ആശംസകൾ തെളിഞ്ഞിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Nov 8, 2022, 01:46 PM IST
  • ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ബോളിവുഡ് താരം ഷാരൂഖാൻ പങ്കെടുക്കും
  • ഷാർജ ബുക്ക് അതോറിറ്റി ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് അറിയിച്ചിരിക്കുന്നത്
  • ഇതാദ്യമായല്ല ഷാരൂഖിനോട് യുഎഇ തങ്ങളുടെ സ്നേഹവും ആരാധനയും പ്രകടിപ്പിക്കുന്നത്
UAE: ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഷാരൂഖാൻ പങ്കെടുക്കും

ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ബോളിവുഡ് താരം ഷാരൂഖാൻ പങ്കെടുക്കും. ഇക്കാര്യം ഷാർജ ബുക്ക് അതോറിറ്റി ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് അറിയിച്ചിരിക്കുന്നത്. ഈ മാസം 11 ന് വെള്ളിയാഴ്‌ച വെകുന്നേരം ആറര മുതൽ ഏഴര വരെയുള്ള  സമയത്ത് ബാൽ റൂമിലാണ് പരിപാടി നടക്കുന്നത്.

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by هيئة الشارقة للكتاب (@sharjahbookauthority)

Also Read: FIFA World Cup: ആരാധകര്‍ക്കായി ഖത്തറിലേക്ക് ഷട്ടില്‍ സര്‍വ്വീസുകളുമായി കുവൈത്ത് വിമാന കമ്പനികള്‍

ഇതാദ്യമായല്ല ഷാരൂഖിനോട് യുഎഇ തങ്ങളുടെ സ്നേഹവും ആരാധനയും പ്രകടിപ്പിക്കുന്നത്. ഈ വർഷത്തെ ജന്മദിനത്തിൽ ദുബായിലെ ബുർജ് ഖലീഫയിൽ  അദ്ദേഹത്തിനായി ആശംസകൾ തെളിഞ്ഞു. മാത്രമല്ല ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യ ഇന്ത്യൻ നടൻ കൂടിയാണ് ഷാരൂഖ് ഖാൻ. ഷാരൂഖ് ഖാൻ അടുത്തിടെ ബുർജീൽ ഹോൾഡിംഗ്‌സിന്റെ അംബാസഡറായി ഇതിനു പുറമെ ദുബായ് ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡർ കൂടിയാണ് അദ്ദേഹം.  ഈജിപ്ഷ്യൻ നടൻ അഹമ്മദ് അൽ സക്ക, ഇന്ത്യൻ എഴുത്തുകാരനും മോട്ടിവേഷണൽ സ്പീക്കറുമായ ദീപക് ചോപ്ര, ഇറ്റാലിയൻ എഴുത്തുകാരി എലിസബെറ്റ ഡാമി എന്നിവരുൾപ്പെടെ ഈ വർഷം പുസ്തകമേള സന്ദർശിക്കുന്ന നിരവധി അന്താരാഷ്ട്ര വ്യക്തികളിൽ ഒരാളാണ് ഷാരൂഖ് ഖാൻ എന്നതും ശ്രദ്ധേയം.

Also Read: സ്കൂൾ പരിപാടിക്കിടയിൽ പെൺകുട്ടിയുടെ നൃത്തം... വീഡിയോ കണ്ടാൽ ഞെട്ടും!

ഇത്തവണ പതിനഞ്ച് ലക്ഷത്തോളം കൃതികളാണ് ഷാര്‍ജ പുസ്തകോൽസവത്തിലുള്ളത്. ഇത്തവണ ലോകത്തെ തന്നെ ഏറ്റവും വലിയ പുസ്തകമേളയെന്ന ഖ്യാതിയും ഷാര്‍ജ രാജ്യാന്തര പുസ്തകോൽസവം സ്വന്തമാക്കി. ഇത്തവണത്തെ ഷാര്‍ജ പുസ്തകോൽസവത്തിൻറെ പ്രമേയം എന്ന് പറയുന്നത് അക്ഷരങ്ങൾ പരക്കട്ടെ എന്നതാണ്. ഈ വർഷം നാല്‍പ്പത്തിയൊന്നാം പതിപ്പിലേക്കെത്തി നിൽക്കുമ്പോൾ ലോകത്തെ ഏറ്റവും വലിയ പുസ്തകോൽസവങ്ങളിലൊന്നായി ഷാര്‍ജ രാജ്യാന്തര പുസ്തകോൽസവം വളര്‍ന്നിരിക്കുകയാണ്. ഇത്തവണ 95 രാജ്യങ്ങളാണ് ഷാര്‍ജ രാജ്യാന്തര പുസ്തകോൽസവത്തിൻറെ ഭാഗമാകുന്നത്.  കൂടാതെ 2213 പ്രസാദകരാണ് ഈ വര്‍ഷം അവരുടെ പുസ്തകങ്ങളുമായി ഷാര്‍ജയിലേക്കെത്തിയതും.

Also Read: Viral Video: കാമുകിയോട് തമാശ കാണിച്ച കാമുകനെ പഞ്ഞിക്കിട്ട് കാമുകി, വീഡിയോ വൈറൽ

ഇന്ത്യയിൽ നിന്നും 112 പ്രസാധകരാണ് ഈ പുസ്തകോൽസവത്തിൻറെ ഭാഗമാകുന്നത് അതിൽ ഭൂരിഭാഗവും മലയാളത്തിൽ നിന്നാണെന്ന പ്രത്യേകതയുമുണ്ട്. കൂടാതെ മുന്നൂറിലേറെ മലയാളം പുസ്തകങ്ങളുടെ പ്രകാശനവും ഇവിടെ നടക്കും. സുനിൽ പി.ഇളയിടം, ജി.ആര്‍.ഇന്ദുഗോപൻ, സി.വി.ബാലകൃഷ്ണൻ തുടങ്ങി വായനക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ട ഒട്ടേറെ എഴുത്തുകാരും ഇത്തവണത്തെ ഷാർജ പുസ്തകോത്സവത്തിൽ എത്തുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 

Trending News