Saudi YouTuber: സൗദിയിലെ പ്രമുഖ യൂട്യൂബറും മകളും വാഹനാപകടത്തില്‍ മരിച്ചു

Saudi Road Accident: അപകടത്തിൽ അല്‍ സുഹൈമിയുടെ മകളും മരണപ്പെട്ടിരുന്നു.  അപകടത്തിൽ പരിക്കേറ്റ അല്‍ സുഹൈമിയുടെ ഭാര്യ ചികിത്സയിലാണ്.  

Written by - Zee Malayalam News Desk | Last Updated : Oct 3, 2023, 02:07 PM IST
  • സൗദിയിലെ പ്രമുഖ യൂട്യൂബറും മകളും വാഹനാപകടത്തില്‍ മരിച്ചു
  • അപകടത്തിൽ പരിക്കേറ്റ അല്‍ സുഹൈമിയുടെ ഭാര്യ ചികിത്സയിലാണ്
  • അല്‍ സുഹൈമിയുടെ മരണവാര്‍ത്ത ആദ്യം അറിയിച്ചത് മറ്റൊരു കണ്ടന്റ് ക്രിയേറ്ററായ തുനയാന്‍ ഖാലിദാണ്
Saudi YouTuber: സൗദിയിലെ പ്രമുഖ യൂട്യൂബറും മകളും വാഹനാപകടത്തില്‍ മരിച്ചു

റിയാദ്: സൗദിയിലെ പ്രമുഖ യൂട്യൂബറും മകളും വാഹനാപകടത്തില്‍ മരണമടഞ്ഞു. യൂട്യൂബറായ ഇബ്രാഹിം അല്‍ സുഹൈമിയാണ് മക്കയിലെ അല്‍ ജുമൂമിലുണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞത്.

Also Read: കുവൈത്തിൽ മനുഷ്യക്കടത്തിൽ ഏര്‍പ്പെട്ടാൽ കർശന നടപടി: മന്ത്രാലയം

അപകടത്തിൽ അല്‍ സുഹൈമിയുടെ മകളും മരണപ്പെട്ടിരുന്നു.  അപകടത്തിൽ പരിക്കേറ്റ അല്‍ സുഹൈമിയുടെ ഭാര്യ ചികിത്സയിലാണ്.  അല്‍ സുഹൈമിയുടെ മരണവാര്‍ത്ത ആദ്യം അറിയിച്ചത് മറ്റൊരു കണ്ടന്റ് ക്രിയേറ്ററായ തുനയാന്‍ ഖാലിദാണ് . അല്‍ സുഹൈമിയുടെ മരണവാര്‍ത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് സൗദിയിലെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍.  വിവരമറിഞ്ഞ നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അദ്ദേഹത്തിനും മകള്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. 

Also Read:  Shani Margi 2023: നവംബർ മുതൽ ശനി കൃപയാൽ ഈ രാശിക്കാർക്ക് കോടീശ്വര യോഗം

സൗദിയില്‍ അറിയപ്പെടുന്ന ഒരു യൂട്യൂബറായ അല്‍ സുഹൈമി കിങ് സൗദ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാത്തമാറ്റിക്‌സില്‍ ബിരുദം നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വീഡിയോകള്‍ക്ക് നിരവധി ആരാധകരാണുള്ളത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News