Saudi Arabia: വാക്‌സിനെടുക്കുമ്പോള്‍ പ്രവാസികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വ്യക്തമാക്കി സൗദിയിലെ ഇന്ത്യന്‍ എംബസി

രാജ്യത്തെ കോവിഡ് വ്യാപനം ഏറ്റവുമധികം വലയ്ക്കുന്നത് പ്രവാസികളെയാണ്. പലരും മടങ്ങിപോകാന്‍ സാധിക്കാത്ത അവസ്ഥയിലാണ്...

Written by - Zee Malayalam News Desk | Last Updated : May 26, 2021, 09:47 PM IST
  • ഗള്‍ഫ് രാഷ്ട്രങ്ങളിലേക്ക് വരുന്നവര്‍ കൃത്യമായി വാക്‌സിന്‍ സ്വീകരിച്ചിരിക്കണം. അതാത് രാജ്യങ്ങള്‍ നിഷ്ക്കര്‍ഷിച്ചിരിയ്ക്കുന്ന വാക്സിനാണ് സ്വീകരികേണ്ടത്.
  • സൗദിയിലേക്ക് വരാനായി ഇന്ത്യയില്‍ നിന്നും വാക്സിനെടുക്കുന്നവര്‍ പാസ്പോര്‍ട്ട് നമ്പര്‍ രേഖയായി സമര്‍പ്പിക്കണമെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ വ്യക്തമാക്കി.
Saudi Arabia: വാക്‌സിനെടുക്കുമ്പോള്‍  പ്രവാസികള്‍  ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വ്യക്തമാക്കി സൗദിയിലെ ഇന്ത്യന്‍ എംബസി

Riyad: രാജ്യത്തെ കോവിഡ് വ്യാപനം ഏറ്റവുമധികം വലയ്ക്കുന്നത് പ്രവാസികളെയാണ്. പലരും മടങ്ങിപോകാന്‍ സാധിക്കാത്ത അവസ്ഥയിലാണ്...

എന്നാല്‍, ആരോഗ്യ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന പ്രവാസികള്‍ പലരും ഗള്‍ഫ് നാടുകളില്‍ എത്തിച്ചേര്‍ന്ന ശേഷം നേരിടുന്ന പ്രശ്നങ്ങള്‍ ഏറെയാണ്‌.  പ്രത്യേകിച്ചും സൗദിയില്‍ ജോലി ചെയ്യുന്നവര്‍.   സൗദിയില്‍ പ്രവേശിക്കാന്‍ രണ്ട് ഡോസ് വാക്സിന്‍ എടുക്കേണ്ടത് അനിവാര്യമാണ്.  ഇന്ത്യയില്‍ നിന്ന് യാത്രാ വിലക്ക് നിലനില്‍ക്കുന്ന സൗദിയിലേയ്ക്ക് പ്രത്യേക വിമാനത്തില്‍ എത്തുന്ന ഇവര്‍ക്ക്  വാക്സിന്‍റെ ഔദ്യോഗിക പേരിലെ വ്യത്യാസം മൂലം   പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.

സൗദിയില്‍ അംഗീകാരമുള്ള കോവിഡ്  വാക്സിനുകളില്‍ ഇന്ത്യയില്‍ ലഭ്യമായത് ആസ്ട്രസെനിക കമ്പനിയുടെ  കൊവിഷീല്‍ഡാണ്. പ്രവാസികള്‍ ഈ വാക്സിന്‍ സ്വീകരിച്ചാണ് സൗദിയിലേക്ക് യാത്ര പുറപ്പെടുന്നത്. എന്നാല്‍, വാക്സിന്‍റെ പേരാണ്  പ്രവാസികളെവലയ്ക്കുന്നത്.   

ഇന്ത്യയില്‍  ഈ വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുന്ന പേര് ബ്രാന്‍ഡ് നെയിമായ  'കോവിഷീല്‍ഡ്' എന്ന  പേരാണ്.  എന്നാല്‍ സൗദിയുടെ അംഗീകൃത പട്ടികയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ആസ്ട്രസെനിക എന്നും.  ഒരേ വാക്സിന്‍റെ രണ്ടു പേരുകളാണ് പ്രവാസികളെ വലച്ചത്. 

സൗദി പുറത്തിറക്കിയിരിയ്ക്കുന്ന  കോവിഡ്  നിയമങ്ങള്‍ അനുസരിച്ച്  രണ്ട് ഡോസ് ഔദ്യോഗിക വാക്സിന്‍ സീകരിക്കാത്തവര്‍ക്ക്  7 ദിവസ ഹോട്ടല്‍ ക്വാറന്റൈന്  പോകേണ്ടതായി വരും. 

ഈ പ്രശ്നങ്ങള്‍ പ്രവാസികള്‍ സൗദിയിലെ ഇന്ത്യന്‍ എംബസിയെ അറിയിച്ചതോടെ പരിഹാരത്തിനായി അധികൃതര്‍ രംഗത്തെത്തി. 

ഗള്‍ഫ് രാഷ്ട്രങ്ങളിലേക്ക് വരുന്നവര്‍ കൃത്യമായി വാക്‌സിന്‍ സ്വീകരിച്ചിരിക്കണം. അതാത് രാജ്യങ്ങള്‍ നിഷ്ക്കര്‍ഷിച്ചിരിയ്ക്കുന്ന വാക്സിനാണ് സ്വീകരികേണ്ടത്.  കൂടാതെ,  സൗദിയിലേക്ക് വരാനായി ഇന്ത്യയില്‍ നിന്നും വാക്സിനെടുക്കുന്നവര്‍ പാസ്പോര്‍ട്ട് നമ്പര്‍ രേഖയായി സമര്‍പ്പിക്കണമെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ വ്യക്തമാക്കി. ആധാര്‍ നമ്പറിന്  പകരം വാക്സിന്‍ രജിസ്ട്രേഷന്‍ സമയത്ത് തന്നെ പാസ്പോര്‍ട്ട് നമ്പര്‍ നല്‍കുന്നതോടെ സൗദിയിലെത്തുമ്പോഴുള്ള  സാങ്കേതിക തടസ്സം ഒഴിവാക്കാം എന്നും  അധികൃതര്‍ വ്യക്തമാക്കി.

Also Read: Saudi: ഔദ്യോഗിക പേരിലെ വ്യത്യാസം, പ്രവാസികളെ കുടുക്കി കോവിഡ് വാക്സിന്‍

വാക്സിന്‍റെ പേരുകള്‍ സൃഷ്ടിച്ച പ്രശ്നങ്ങള്‍ക്കും പരിഹാരമായതായി  എംബസി അധികൃതര്‍ അറിയിച്ചു. കോവിഷീല്‍ഡ് വാക്സിനെടുത്ത ശേഷം  എത്തുന്നവര്‍ക്ക് സൗദിയിലേക്ക് പ്രവേശനം ലഭിക്കുന്നതാണ്. സൗദി അധികൃതരുമായി ബന്ധപ്പെട്ട് കോവിഷീള്‍ഡും, ആസ്ട്രാസെനിക്കയും ഒന്നു തന്നെയാണന്ന് ബോധ്യപ്പെടുത്താന്‍ സാധിച്ചിട്ടുണ്ടെന്നും അതിനാല്‍ ആശങ്കയില്ലാതെ കോവിഷീള്‍ഡ് സീകരിച്ച സാക്ഷ്യ പത്രവുമായി സൗദിയിലേക്ക് എത്താമെന്നും  അംബാസഡര്‍ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News