Ramadan 2023: റമദാൻ തീർത്ഥാടനത്തിന് ഡിജിറ്റൽ സംവിധാനങ്ങളുമായി സൗദി

Hajj 2023: തീര്‍ത്ഥാടകരുടെ തിരക്ക് കണക്കിലെടുത്തായിരിക്കും മക്ക വികസന സമിതി ഡിജിറ്റല്‍ ആരോഗ്യ സംവിധാനങ്ങളുമായി ചേർന്ന് കൂടുതല്‍ സേവനങ്ങള്‍ നൽകുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 9, 2023, 02:33 PM IST
  • റമദാന്‍ മാസത്തില്‍ തീര്‍ത്ഥാടത്തിന് ഡിജിറ്റർ സംവിധാനങ്ങളുമായി സൗദി രംഗത്ത്
  • റോബോട്ടുകളുടേതടക്കം വിപുലമായ സേവന സംവിധാനങ്ങളാണ് സൗദിയിൽ ഒരുക്കുന്നത്
Ramadan 2023: റമദാൻ തീർത്ഥാടനത്തിന് ഡിജിറ്റൽ സംവിധാനങ്ങളുമായി സൗദി

റിയാദ്: റമദാന്‍ മാസത്തില്‍ തീര്‍ത്ഥാടത്തിന് ഡിജിറ്റർ സംവിധാനങ്ങളുമായി സൗദി രംഗത്ത്.  റോബോട്ടുകളുടേതടക്കം വിപുലമായ സേവന സംവിധാനങ്ങളാണ് സൗദിയിൽ ഒരുക്കുന്നത്. അതായത് തീര്‍ത്ഥാടകര്‍ക്ക് ഡിജിറ്റല്‍ സംവിധാനം ഉള്‍പ്പെടെ നിരവധി സേവനങ്ങൾ ഏര്‍പ്പെടുത്തുന്നുണ്ട്.  ഇത്തരത്തിൽ സ്മാർട്ട് സേവനങ്ങളൊരുക്കി തീർത്ഥാടകരെ സ്വീകരിക്കാൻ തയ്യാറെടുക്കുന്നത് മക്ക വികസന സമിതിയാണ്.  

Also Read: Saudi Arabia: വ്യവസായ മേഖലയിൽ വനിതാ തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചതായി സൗദി

 

തീര്‍ത്ഥാടകരുടെ തിരക്ക് കണക്കിലെടുത്തായിരിക്കും മക്ക വികസന സമിതി ഡിജിറ്റല്‍ ആരോഗ്യ സംവിധാനങ്ങളുമായി ചേർന്ന് കൂടുതല്‍ സേവനങ്ങള്‍ നൽകുന്നത്.  ഇതിനായി ഒന്‍പത് സ്മാര്‍ട്ട് അപ്പുകളുള്‍പ്പടെ എഴുപതോളം ഡിജിറ്റല്‍ സേവനങ്ങളാണ് തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിരിക്കുന്നത്.  പള്ളി അണുവിമുക്തമാക്കാനും ശുചീകരിക്കാനും റോബോട്ടുകളുടെ സേവനങ്ങളടക്കം ഈ ഡിജിറ്റല്‍ സംവിധാനങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്.  

Also Read: Yuri Gagarin Birthday: ആദ്യം പൈലറ്റ് പിന്നെ ബഹിരാകാശ യാത്രികൻ, അറിയാം യൂറി ഗഗാറിനെ കുറിച്ച്...

വിവിധ ഭാഷകളില്‍ തീര്‍ത്ഥാടകര്‍ക്ക് നിര്‍ദേശം നല്‍കുന്നതിന്  റോബോട്ടുകളുടെ സേവനങ്ങളാണ് ഉപയോഗപ്പെടുത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യന്‍, ടര്‍ക്കിഷ്, ചൈനീസ് ഉള്‍പ്പടെ പതിനൊന്നോളം ഭാഷകളില്‍ നിർദേശം നല്‍കാന്‍ തയ്യാറാക്കിയെടുത്ത റോബോട്ടുകളുടെ സേവനങ്ങളാണ് ലഭ്യമാകുന്നത്.   കൂടാതെ ഹജ്ജ്, ഉംറ നടപടിക്രമങ്ങള്‍ സംബന്ധിച്ചുള്ള നിർദ്ദേശങ്ങളും റോബോട്ടുകളാണ് നല്‍കുന്നത്. 

Also Read: Viral Video: വലയിൽ കുടുങ്ങിയ രാജവെമ്പാലയ്ക്ക് ദാഹജലം നൽകുന്ന യുവാവ്..! വീഡിയോ വൈറൽ 

 

ആശയവിനിമയത്തിനായി ഇരുപത്തിയൊന്ന് ഇഞ്ച് വീതിയുള്ള ടച്ച് സ്ക്രീനാണ് സജ്ജീകരിച്ചിരിക്കുന്നത്.  സ്മാര്‍ട്ട് സംവിധാനമാണ് തീര്‍ത്ഥ ജലവിതരണത്തിനുള്‍പ്പടെ ഉപയോഗപ്പെടുത്തുന്നത്.  ഇത് കൂടാതെ ഹറം പള്ളിയില്‍ പ്രാര്‍ത്ഥനകളുമായി തങ്ങുന്നവരുടെ ആരോഗ്യം സംരക്ഷണത്തിന് വനിതകളുള്‍പ്പടെ നൂറോളം ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇരുപത്തിനാലുമണിക്കൂറും മെഡിക്കല്‍ സേവനങ്ങള്‍ തീര്‍ത്ഥാടകർക്ക് ലഭ്യമാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News