റിയാദ്: സൗദി അറേബ്യയിൽ ഈ മാസം പെട്രോൾ വില വർധിക്കില്ല. പ്രാദേശിക വിപണിയില്‍ എണ്ണവില വര്‍ധനവ് നിയന്ത്രിക്കാന്‍ സല്‍മാന്‍ രാജാവിന്റെ പ്രത്യേക ഉത്തരവിനെ തുടർന്നാണ് ഈ നടപടി.
ഇതിന്റെ അടിസ്ഥാനത്തിൽ ജൂണിലെ വിലയില്‍ വരും മാസങ്ങളിലും ജനങ്ങൾക്ക് പെട്രോള്‍ ലഭിക്കും എന്നാണ് റിപ്പോർട്ട്. 91 ഇനം പെട്രോളിന് 2.18 റിയാലും, 95 ഇനം പെട്രോളിന് 2.33 റിയാലുമാണ് ഇപ്പഴത്തെ നില.
Also Read: Saudization: ആറ് തൊഴിൽ മേഖലകളിൽ കൂടി സ്വദേശിവത്കരണം
ഇത് പ്രകാരം എണ്ണ കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ വഹിക്കുമെന്ന് സൽമാൻ രാജാവിന്റെ ഉത്തരവിൽ പറയുന്നുണ്ട്.
കഴിഞ്ഞ മാസങ്ങളിലെ ശരാശരി വര്‍ധനവ് കണക്കാക്കുമ്പോൾ ജൂലൈയില്‍ 91 ഇനം പെട്രോളിന് 2.28 റിയാലും, 95 ഇനം പെട്രോളിന് 2.44 റിയാലുമാണ് പുതുക്കി നിശ്ചയിക്കേണ്ടിയിരുന്നത്.
Also Read: Saudi: വ്യോമയാന ബിസിനസില്‍ പിടിമുറുക്കാന്‍ സൗദി, പുതിയ വിമാന കമ്പനി വരുന്നു
നിലവിൽ അന്താരാഷ്ട്ര വിപണിയിലെ എണ്ണ വിലക്കനുസരിച്ച് രാജ്യത്തെയും വില പുതുക്കുന്ന രീതിയാണ് തുടര്‍ന്നു വരുന്നത്. എല്ലാ മാസവും പുതുക്കിയ വിവരപ്പട്ടിക പുറത്തിറക്കാറുള്ളത് പതിനൊന്നാം തീയതിയിലാണ്.
എന്നാൽ ഇനി മുതല്‍ എല്ലാ മാസവും വില ജൂണ്‍ മാസത്തേക്കാള്‍ കൂടുകയാണെങ്കില്‍ ആ അധിക തുക സര്‍ക്കാര്‍ വഹിക്കുമെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.