Riyad: കോവിഡ് വരുത്തിവച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ തിരക്കിട്ട ശ്രമത്തിലാണ് എല്ലാ രാജ്യങ്ങളും. കോവിഡ് പ്രതിരോധ നടപടികള്‍ കര്‍ശനമാക്കിയും വാക്സിനേഷന്‍ നടപ്പാക്കിയും ജനജീവിതം സാധാരണ ഗതിയിലേയ്ക്ക് പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് രാജ്യങ്ങള്‍ നടത്തുന്നത്.
എണ്ണ വ്യാപാരത്തിലൂടെ സമ്പത്തും പ്രതാപവും കൈവരിച്ച ഗള്‍ഫ് രാജ്യങ്ങളും കോവിഡ് (Covid-19) കാലത്ത് സാമ്പത്തിക പ്രതിസന്ധി നേരിട്ടു. എന്നാല്‍ , ഈ പ്രതിസന്ധി മറികടക്കാന്‍ തീവ്ര ശ്രമങ്ങളാണ് ഗള്‍ഫ് രാജ്യങ്ങള്‍ കൈക്കൊള്ളുന്നത്.
കോവിഡ് കാലത്ത് എണ്ണ വിപണിയില്‍ ഉണ്ടായ മന്ദത ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിയെ മാറ്റിമറിച്ചു. വരുംകാലങ്ങളില്‍ എണ്ണ വ്യാപാരം കൊണ്ടുമാത്രം പിടിച്ചുനില്‍ക്കാനാകില്ല എന്ന തിരിച്ചറിവ് മുന്‍നിര്‍ത്തി മറ്റ് വ്യാപാര മേഖലകളിലേയ്ക്ക് കടക്കുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍...
ഇതിന്‍റെ വ്യക്തമായ ഉദാഹരണമാണ് സൗദി (Saudi Arabia) കൈക്കൊണ്ടിരിയ്ക്കുന്ന പുതിയ തീരുമാനം. വ്യോമയാന ബിസിനസിലേയ്ക്ക് കടക്കുകയാണ് സൗദി.
സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സൗദി അറേബ്യയുടെ രണ്ടാമത്തെ വിമാന കമ്പനി വൈകാതെ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആഗോള വിമാനഗതാഗത പട്ടികയില്‍ സൗദിയ്ക്ക് കൂടുതല്‍ പ്രാധാന്യം നേടിക്കൊടുക്കുകയാണ് നീക്കത്തിന്‍റെ ലക്ഷ്യം
പുതിയ ഒരു വിമാന കമ്പനികൂടി വരുന്നതോടെ ആഗോള വ്യോമഗതാഗത പട്ടികയില്‍ സൗദി അഞ്ചാം സ്ഥാനത്തേക്ക് ഉയരുമെന്ന് സൂചനയുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സൗദി പുറത്തു വിട്ടിട്ടില്ല.
വരും കാലത്ത് എണ്ണയെ മാത്രം ആശ്രയിച്ചു നില്‍ക്കാതെ മറ്റു മേഖലകളിലേക്ക് കൂടി സമ്പദ്ഘടനയെ വഴിതിരിച്ചു വിടുമെന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ മുന്‍പ് പ്രഖ്യാപിച്ചിരുന്നു.
2030 ഓടെ 45 ബില്യണ്‍ റിയാല്‍ (12 ബില്യണ്‍ ഡോളര്‍) വരുമാനം എണ്ണയിതര മേഖലകളില്‍ നിന്നും കണ്ടെത്തുകയാണ് സൗദിയുടെ ലക്ഷ്യം.
Also Read: Expo 2020 Dubai: ജൂലൈ 18 മുതൽ Ticket വിൽപ്പന; പ്രതിദിന, പ്രതിമാസ, സീസണൽ പാസുകൾ ലഭ്യം
രണ്ടാമത്തെ വിമാന കമ്പനി വരുന്നതോടെ സൗദിയില്‍ നിന്നുള്ള രാജ്യാന്തര വിമാന സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിക്കും. നിലവില്‍ സൗദിയ (സൗദി അറേബ്യന്‍ എയര്‍ലൈന്‍സ്) മാത്രമാണ് രാജ്യത്തിന്‍റെ ഔദ്യോഗിക വിമാന കമ്പനി. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സൗദിയക്ക് വ്യോമയാന ബിസിനസില്‍ കാര്യമായ സ്വാധീനമില്ല.
കോവിഡ് ഭീതി വീട്ടൊഴിയുമ്പോഴേക്കും വ്യോമയാന ബിസിനസില്‍ പിടിമുറുക്കുകയാണ് സൗദിയുടെ പുതിയ ലക്ഷ്യം. രണ്ടാം വിമാന കമ്പനിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് റിയാദില്‍ പുതിയ വിമാനത്താവളത്തിന്‍റെ നിര്‍മ്മാണവും പുരോഗമിയ്ക്കുന്നതായാണ് റിപ്പോര്‍ട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.