Saudi Arabia: സൗദിയിൽ അഴിമതി കേസുകളിൽ 112 പേർ അറസ്റ്റിൽ

Saudi News: ഒരു മാസത്തിനിടെ 3806 നിരീക്ഷണ റൗണ്ടുകൾ നടത്തുകയും ആറ്​ മന്ത്രാലയങ്ങളിൽ നിന്നും സംശയാസ്പദമായ 446 പേരെ ചോദ്യ ചെയ്​തതായും അതോറിറ്റി അറിയിച്ചു. 

Written by - Zee Malayalam News Desk | Last Updated : Jun 3, 2024, 07:22 PM IST
  • സൗദിയിൽ അഴിമതി കേസുകളിൽപ്പെട്ട 112 പേർ അറസ്​റ്റിലായി
  • ഈ അറസ്റ്റിലായവർ ആറ്​ മന്ത്രാലയങ്ങളിൽ നിന്നുള്ളവരാണ്
Saudi Arabia: സൗദിയിൽ അഴിമതി കേസുകളിൽ 112 പേർ അറസ്റ്റിൽ

റിയാദ്: സൗദിയിൽ അഴിമതി കേസുകളിൽപ്പെട്ട 112 പേർ അറസ്​റ്റിലായി. ഈ അറസ്റ്റിലായവർ ആറ്​  മന്ത്രാലയങ്ങളിൽ നിന്നുള്ളവരാണ്.  അഴിമതി നിർമാർജ്ജനത്തിന്റെ ഭാഗമായി 2024 മെയ് മാസത്തിൽ നടത്തിയ അന്വേഷണത്തിനിടയിലാണ്​ ഇത്രയും പേരെ അഴിമതി വിരുദ്ധ അതോറിറ്റി പിടികൂടിയത്​. 

Also Read: കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട; 4 സ്വദേശികൾ പിടിയിൽ

 

ഒരു മാസത്തിനിടെ 3806 നിരീക്ഷണ റൗണ്ടുകൾ നടത്തുകയും ആറ്​ മന്ത്രാലയങ്ങളിൽ നിന്നും സംശയാസ്പദമായ 446 പേരെ ചോദ്യ ചെയ്​തതായും അതോറിറ്റി അറിയിച്ചു. ആഭ്യന്തരം, പ്രതിരോധം, ദേശീയ ഗാർഡ്, നീതി, ആരോഗ്യം, മുനിസിപ്പൽ, ഗ്രാമകാര്യങ്ങൾ, ഹൗസിങ്​, മാനവ വിഭവശേഷി സാമൂഹിക വികസനം, സകാത്ത്, ടാക്​സ്​, കസ്റ്റംസ് അതോറിറ്റി എന്നീ വകുപ്പുകളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്. 

Also Read: ബുധാദിത്യ ലക്ഷ്മീനാരായണ ഗജലക്ഷ്മി രാജയോഗം ഈ രാശിക്കാർക്ക് നൽകും അത്യപൂർവ്വ നേട്ടങ്ങൾ!

 

അന്വേഷണത്തിനിടെ കൈക്കൂലി, ഓഫീസ് അധികാര ദുർവിനിയോഗം, വ്യാജരേഖ ചമയ്ക്കൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട 112 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ജുഡീഷ്യറിക്ക് റഫർ ചെയ്യാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി നിയമ നടപടികൾ പൂർത്തിയായി വരികയാണെന്നും അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ അഴിമതി വിരുദ്ധ അതോറിറ്റി അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ വഴിയിൽ  ഒരു വിട്ടുവീഴ്ചക്കും തയ്യാറാവാത്ത വിധത്തിൽ കുറ്റമറ്റ നിലയിൽ നടപടി സ്വീകരിക്കുകയാണെന്ന് ധനമന്ത്രാലയത്തിന്റെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. 

Also Read: തന്നേക്കാൾ 10 വയസ് കുറവുള്ള താരവുമായി കാവ്യാ മാരന്റെ ഡേറ്റിംഗ്! ആരായിരിക്കാം...

 

ഇത് കൂടാതെ അധികാര ദുർവിനിയോഗങ്ങളെ കുറിച്ചും അഴിമതികളെ കുറിച്ചും 980 എന്ന ടോൾ ഫ്രീ നമ്പറിലോ 01144 20057 എന്ന നമ്പറിൽ ഫാക്സ് വഴിയോ മറ്റു ഔദ്യോഗിക ചാനലുകൾ വഴിയോ സ്വദേശികളും വിദേശികളും അറിയിക്കണെമെന്നും കൺട്രോൾ ആൻറ് ആന്റി കറപ്‌ഷൻ കമീഷൻ അതോറിറ്റി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

Trending News