Saudi അതിർത്തികളെല്ലാം തുറന്നു

ബ്രിട്ടണിലെ കൊറോണ വൈറസിൻ്റെ വൈകഭേദം മറ്റ് രാജ്യങ്ങളിൽ കണ്ടെത്തിയതിനെ തുടർന്നാണ് സൗദി അതിർത്തികളെല്ലാം അടച്ചത്. വ്യോമ, കര, കടൽ തുടങ്ങിയ എല്ലാ അതിർത്തികളുമാണ് സൗദി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും തുറന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 3, 2021, 03:31 PM IST
  • ബ്രിട്ടണിലെ കൊറോണ വൈറസിൻ്റെ വൈകഭേദം മറ്റ് രാജ്യങ്ങളിൽ കണ്ടെത്തിയതിനെ തുടർന്നാണ് സൗദി അതിർത്തികളെല്ലാം അടച്ചത്.
  • വ്യോമ, കര, കടൽ തുടങ്ങിയ എല്ലാ അതിർത്തികളുമാണ് സൗദി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും തുറന്നത്.
  • കൊറോണ വൈറസ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളിൽ നിന്ന് വരുന്ന സൗദി പൗരന്മാർ നിർബനന്ധമായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം.
Saudi അതിർത്തികളെല്ലാം തുറന്നു

റിയാദ്: ബ്രട്ടണിൽ ജനതക മാറ്റം സംഭവിച്ച കൊറോണ വൈറസ് മറ്റ് രാജ്യങ്ങളിലേക്കും പകരുന്ന സാഹചര്യത്തിൽ അടച്ച അതിർത്തികൾ സൗദി അറേബ്യ തുറന്നു. രണ്ടാഴ്ച മുമ്പാണ് സൗദി തങ്ങളുടെ എല്ലാ അതിർത്തികളും അടച്ചത്. ഇന്ന് രാവിലെ 11 മുതലാണ് സൗദി മന്ത്രാലയം രാജ്യത്തിലേക്കുള്ള യാത്ര വിലക്കുകൾ പിൻവലിച്ചത്. വ്യോമ, കര, കടൽ തുടങ്ങിയ എല്ലാ അതിർത്തികളുമാണ് സൗദി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും തുറന്നത്.

ALSO READ: പുതിയ കൊറോണ വൈറസ് വകഭേദം UAE യിലും റിപ്പോ‌‌‍‍‌‌‌‍ര്‍ട്ട് ചെയ്തു

ജനിതകമാറ്റം സംഭവിച്ച വൈറസിൻ്റെ (UK Coronavirus Variant) സാന്നിധ്യമുള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന സൗദി പൗരന്മാർക്ക് വീടുകളിൽ 14 ദിവസത്തെ നി‌ർബന്ധിത ക്വാറന്റീനാണ് മന്ത്രാലയം നി‌ർദേശിച്ചിരിക്കുന്നത്. എന്നാൽ പൗരന്മാരല്ലാത്തവർ പുതിയ വകഭേദം കണ്ടെത്തിയ രാഷ്ട്രങ്ങളിൽ നിന്ന് വരുവാണെങ്കിൽ രാജ്യത്തിൻ്റെ പുറത്ത് 14 ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞതിന് ശേഷം മാത്രമെ സൗദിയിൽ പ്രവേശിക്കാൻ അനുവ​ദിക്കുള്ളു. ഇന്ത്യയിലും ജനിതക മാറ്റം സംഭവിച്ച രോഗികളെ കണ്ടെത്തിയതിനാൽ ഇന്ത്യയിൽ നിന്നുള്ളവരും സൗദിയിൽ പ്രവേശിക്കുന്നതിന് മുമ്പി മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം ക്വാറന്റീനിൽ കഴിഞ്ഞതിന് ശേഷമെ പ്രവേശിക്കാനാകൂ. 

ALSO READ: രാജ്യം കോവിഡ് മുക്തിയിലേക്ക്, Vaccine അനുമതിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

കഴിഞ്ഞ ആഴ്ച സൗദിയുള്ള (Saudi Arabia) വിദേശികൾക്ക് പുറത്തേക്ക് പോകാൻ മന്ത്രാലയം അനുവാദം നൽകിയിരുന്നു. ബ്രട്ടണിനും ഇന്ത്യക്കും പുറമെ യുറേപ്യൻ രാജ്യങ്ങളായ ഫ്രാൻസ്, സ്വീഡൻ, സ്പെയിനും ജോ‌ർദാൻ, സൗത്ത് ആഫ്രിക്ക, കാനഡ, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിലായിരുന്നു ജനിതക മാറ്റം സംഭവിച്ച കോറോണ വൈറസ് കണ്ടെത്തിയിരുന്നു.

കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

Trending News