Saudi News: സൗദിയും ഇറാനും തമ്മിൽ നേരിട്ടുള്ള വിമാന സർവിസുകൾ പുനരാരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്

Saudi News: സൗദിയും ഇറാനും തമ്മിൽ നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ച പശ്ചാതലത്തിൽ കൂടുതൽ മേഖലകളിൽ ബന്ധം സുദൃഢമാക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഇരു രാജ്യങ്ങളുമെന്നാണ് റിപ്പോർട്ട്.

Written by - Zee Malayalam News Desk | Last Updated : Dec 12, 2023, 02:32 PM IST
  • സൗദി അറേബ്യയും ഇറാനും തമ്മിൽ നേരിട്ടുള്ള വിമാന സർവിസുകൾ പുനരാരംഭിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ട്
  • റിയാദിനും തെഹ്റാനിനുമിടയിൽ സർവിസ് തുടങ്ങുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങൾക്കുമിടയിൽ ചർച്ച പുരോഗമിക്കുന്നതായി റിപ്പോർട്ട്
Saudi News: സൗദിയും ഇറാനും തമ്മിൽ നേരിട്ടുള്ള വിമാന സർവിസുകൾ പുനരാരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയും ഇറാനും തമ്മിൽ നേരിട്ടുള്ള വിമാന സർവിസുകൾ പുനരാരംഭിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ട്. റിയാദിനും തെഹ്റാനിനുമിടയിൽ സർവിസ് തുടങ്ങുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങൾക്കുമിടയിൽ ചർച്ച പുരോഗമിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

Also Read: Saudi Arabia: ഫോണിൽ ഈ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടോ? പണികിട്ടും

സൗദിയും ഇറാനും തമ്മിൽ നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ച പശ്ചാതലത്തിൽ കൂടുതൽ മേഖലകളിൽ ബന്ധം സുദൃഢമാക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഇരു രാജ്യങ്ങളുമെന്നാണ് റിപ്പോർട്ട്. ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവിസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

Also Read:  Viral Video: കളിയ്ക്കാൻ ചെന്ന പൂച്ചയെ മലർത്തിയടിച്ച് പൂവൻ, വീഡിയോ വൈറലാകുന്നു!

 

റിയാദിനും തെഹ്റാനും ഇടയിൽ സർവിസ് ആരംഭിക്കുന്നത് സംബന്ധിച്ച് അടുത്തയാഴ്ച നടക്കുന്ന കൂടിക്കാഴ്ചയിൽ തീരുമാനമായേക്കുമെന്നും ഈ രംഗത്തുള്ളവർ അഭിപ്രായപ്പെട്ടുടുന്നുണ്ട്. റിയാദിന് പുറമേ സൗദിയിലെ മറ്റു നഗരങ്ങളിലേക്കും സർവിസ് വർധിപ്പിച്ചേക്കും. ഈ വർഷം മാർച്ചിലാണ് ചൈനീസ് മധ്യസ്ഥതയിൽ സൗദിക്കും ഇറാനുമിടയിൽ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കപ്പെട്ടത്.

സൗദിയിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയിൽ!

സൗദി അറേബ്യയിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളം വഴി രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച രണ്ടുപേരാണ് പിടിയിലായത്.  ഇവരെ ജവാസത്ത് വിഭാഗമാണ്  പിടികൂടിയത്.  പിടിയിലായവരെ പിന്നീട് പോലീസിന് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ മാസവും ജിദ്ദ വിമാനത്താവളം വഴി അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചവരെ അധികൃതര്‍ പിടികൂടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News