അബുദാബി: അബുദാബി ബാപ്സ് ഹിന്ദുമന്ദിറിന്‍റെ അവസാന ഘട്ട മിനുക്കുപണികള്‍ പുരോഗമിക്കുകയാണ്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ശിലാ ക്ഷേത്രമായ ബാപ്സ് ഹിന്ദു മന്ദിര്‍ (Bochasanwasi Shri Akshar Purushottam Swaminarayan Sanstha) ഈ മാസം 14ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔപചാരികമായി ഉദ്ഘാടനം ചെയ്യുമെന്ന് ബാപ്സ് ഹിന്ദു മന്ദിര്‍ മേധാവി പൂജ്യ സ്വാമി ബ്രഹ്മ വിഹാരിദാസ് അറിയിച്ചിട്ടുണ്ട്.
Also Read: സൗദിയിലെത്തുന്ന വിദേശി വീട്ടുജോലിക്കാർക്ക് ഇൻഷുറൻസ് നിർബന്ധമാക്കി
ക്ഷേത്രത്തിന്‍റെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം പുറത്തുവന്നത്. യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദിന്റെ സഹിഷ്ണുതാപരമായ കാഴ്ചപ്പാടുകളാണ് ക്ഷേത്ര നിര്‍മ്മാണം യാഥാര്‍ത്ഥ്യമാക്കിയതെന്നും സ്വാമി ബ്രഹ്മ വിഹാരിദാസ് കൂട്ടിച്ചേര്‍ത്തു. ഉദ്ഘാടന ചടങ്ങില്‍ യുഎഇ ഭരണാധികാരികളുള്‍പ്പെടെ അറബ് പ്രമുഖകരും മറ്റ് വിശിഷ്ട അതിഥികളും പങ്കെടുക്കും. ക്ഷേത്രത്തിന്‍റെ മുഖ്യ ആകര്‍ഷണം എന്നത് ഓരോ എമിറേറ്റുകളെയും പ്രതിനിധീകരിക്കുന്ന ഏഴു കൂറ്റന്‍ ഗോപുരങ്ങളാണ്. ദുബായ്-അബുദാബി ഹൈവേയിൽ അബു മുറൈഖയിൽ യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നല്‍കിയ 27 ഏക്കര്‍ സ്ഥലത്താണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. ക്ഷേത്ര നിര്‍മാണത്തിന് ശിലയിട്ടത് 2018 ലാണ്. 2019 ഡിസംബറിലാണ് ബാപ്സ് ഹിന്ദു മന്ദിറിന്‍റെ നിര്‍മ്മാണം തുടങ്ങിയത്. ക്ഷേത്രത്തിന്‍റെ ഉയരം 32 മീറ്റര്‍ ആണ്. ക്ഷേത്രത്തിനകത്ത് ശിലാരൂപങ്ങൾ കൊണ്ട് നിർമ്മിച്ച 96 തൂണുകളാണ് ഉള്ളത്.
Also Read: Viral Video: ഒന്ന് സ്റ്റൈലടിച്ചതാ... ദേ കിടക്കുന്നു തലയും കുത്തി..!
നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത് ഇന്ത്യയിൽ നിന്നും ഇറ്റലിയിൽ നിന്നുമുള്ള പിങ്ക് മണല്‍ക്കല്ലും വെള്ള മാര്‍ബിളുമാണ്. പിങ്ക് മണല്‍ക്കല്ലുകള്‍ 1000 വര്‍ഷത്തിലേറെക്കാലം ഈടു നില്‍ക്കുമെന്നാണ് കണക്കാക്കുന്നത്. ക്ഷേത്രത്തിന്‍റെ രൂപകൽപന ഭൂകമ്പങ്ങളിൽ നിന്നു പോലും സംരക്ഷണം ലഭിക്കുന്ന രീതിയിലാണ്. പുരാതന ഹൈന്ദവ ക്ഷേത്രങ്ങളുടെ മാതൃകകള്‍ ഉള്‍ക്കൊണ്ടുള്ള ക്ഷേത്രത്തിന്‍റെ നിര്‍മ്മാണത്തിന് ഹൈന്ദവ പുരാണങ്ങളുടെയും ഐതിഹ്യങ്ങളുടെയും കഥകള്‍ കൊത്തിയ കല്ലുകളും ഉപയോഗിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള ഐക്യത്തിന്‍റെയും ശാന്തിയുടെയും ഒരുമയുടേയും സ്നേഹത്തിന്‍റെയും പ്രതീകമാണ് ഈ ക്ഷേത്രമെന്നാണ് സ്വാമി ബ്രഹ്മവിഹാരി പറഞ്ഞത്. ആത്മീയവും സാംസ്കാരികവുമായ ആശയവിനിമയങ്ങള്‍ക്കുള്ള ആഗോള വേദി, സന്ദര്‍ശക കേന്ദ്രം, പ്രദര്‍ശന ഹാളുകള്‍, പഠന മേഖലകള്‍, കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമുള്ള കായിക കേന്ദ്രങ്ങള്‍, ഉദ്യാനങ്ങള്‍, ജലാശയങ്ങള്‍, ഭക്ഷണശാലകള്‍, ഗ്രന്ഥശാല എന്നിവ ക്ഷേത്രത്തോട് അനുബന്ധിച്ച് നിർമിക്കുന്നുണ്ട്. മഹാഭാരതം, രാമായണം തുടങ്ങിയ പുരാണങ്ങളിലെ കഥാപാത്രങ്ങൾക്കൊപ്പം ബുർജ് ഖലീഫ, അബൂദബിയിലെ ശൈഖ് സായിദ് മോസ്ക് ഉൾപ്പെടെയുള്ള യുഎഇയിലെ പ്രമുഖ നിർമ്മിതികളുടെ രൂപങ്ങളും വെണ്ണക്കല്ലിൽ കൊത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. പൊതുജനങ്ങൾക്ക് ഫെബ്രുവരി 18 മുതൽ ക്ഷേത്ര സന്ദർശനം അനുവദിക്കുമെങ്കിലും മാർച്ച് ഒന്നുമുതലാണ് പൂർണമായ തോതിൽ സന്ദർശനം അനുവദിക്കുന്നതെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.