Muscat : Oman ൽ പൊതുമാപ്പിന്റെ (Amnesty) കാലാവധി March 31 ന് അവസാനിക്കും. തോഴിൽ മേഖലയിലും അനധികൃതമായി ഒമാനിൽ താമസിക്കുന്നവർക്ക് ഭരണകൂടം ഇളവ് നൽകിയിരുന്ന കാലാവധി ഈ മാസത്തോടെ അവസാനിക്കുന്നത്. നേരത്തെ December 31 വരെയായിരുന്നു പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ COVID നെ തുടർന്ന് ഒമാൻ ഭരണകൂടം മാർച്ച് 31 വരെ നീട്ടുകയായിരുന്നു.
ഒമാനിൽ ജോലി ചെയ്യാനുള്ള വീസ, താമസിക്കുവാനുള്ള റെസിഡന്റ് കാർഡ് തുടങ്ങിയവയുടെ കാലാവധി തീർന്നവർക്ക് മറ്റ് മതിയായ രേഖകൾ ഇല്ലാത്തവർക്കാണ് പൊതുമാപ്പ് ഉപയോഗിച്ച് പിഴ കൂടാതെ സ്വദേശത്തേക്ക് പോകാൻ സാധിക്കുന്നത‍്. മതിയായ രേഖകൾ ഇല്ലാത്തവർ പ്രധാനമായും പാസ്പോർട്ട് തുടങ്ങിയവ ഇല്ലാത്തവർ അതാത് രാജ്യങ്ങളുടെ എംബസിയെ സമീപിക്കേണ്ടതാണ്.
ALSO READ : Exit Scheme: 46000 പ്രവാസികൾ ഒമാനിൽ നിന്നും മടങ്ങും; സ്‌കീം അവസാനിക്കാൻ ഇനി 7 ദിവസം മാത്രം
ഈ മാസം 31 വരെയാണ് പൊതുമാപ്പ് ഉപയോഗിച്ച് ഒമാനിൽ നിന്ന് പുറത്ത് പിഴ കൂടാതെ പോകാൻ സാധിക്കു. ഒമാനിലെ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ വെബ്സൈറ്റ്, സനദ് സെന്റുറകൾ വഴി രജിസ്റ്റ്ർ ചെയ്യാവുന്നതാണ്. അതോടൊപ്പം ഒമാനിലെ സാമൂഹിക പ്രവർത്തകർ വഴിയും പൊതുമാപ്പിന് രെജിസ്റ്റർ സൗകര്യം സജ്ജപ്പെടുത്തിട്ടുമുണ്ട്.
ALSO READ : Oman:സ്വദേശിവത്കരണം ശക്തമാക്കി ഒമാന്‍, പ്രവാസി Work permit ഫീസ് കുത്തനെ ഉയര്‍ത്തി
രജിസ്റ്റ്ർ ചെയ്തതിന് ശേഷം എല്ലാ പരിശോധനയ്ക്ക് ശേഷം ഏഴ് ദിവസത്തിനുള്ള ക്ലിയറൻസ് സെർട്ടിഫിക്കേറ്റ് ലഭിക്കുന്നതാണ്. പാസ്പോർട്ട് ഉള്ളവർക്ക് ടിക്കറ്റെടുത്ത് രാജ്യം വിടാൻ സാധിക്കുന്നതാണ്. പാസ്പോർട്ട് കൈവശമില്ലാത്തവർക്ക് അതാത് രാജ്യങ്ങളുടെ എംബസി ഔട്ട് പാസ് നൽകുന്നതായിരിക്കും.
രജിസ്റ്റർ ചെയ്ത എല്ലാവരും ജൂൺ 30ന് മുമ്പ് തന്നെ രാജ്യം വിടേണ്ടതാണ്. അല്ലാത്തപക്ഷം കനത്ത ഒമാൻ ഭരകൂടം നിയമനടപടികൾ സ്വീകരിക്കുന്നതായിരിക്കും. കനത്ത പിഴ തുടങ്ങയവ അടക്കേണ്ടി വരും.
ALSO READ : Oman: കോവിഡിന്‍റെ ശക്തമായ മൂന്നാം വരവ്, കനത്ത ജാഗ്രതയില്‍ ഒമാന്‍
നിലവിർ 65,173 പേരാണ് പൊതുമാപ്പിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 46,355 പേർ പൊതുമാപ്പ് പ്രയോജനപ്പെുത്തി ഒമാൻ വിടുകയും ചെയ്തു. ഇനിയും ബാക്കി ഉള്ള പൊതുമാപ്പിനായി രജിസ്റ്റർ ചെയ്തിട്ടുള്ള പ്രവാസികൾ അത് പ്രയോജനപ്പെടുത്തണമെന്നാണ് ഒമാൻ ഭരണകൂടത്തിന്റെ നിർദേശം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...