ദുബായ്: യുഎഇ സർക്കാര്‍ ആരംഭിച്ച പുതിയ സർക്കാർ സ്കൂളുകളിലേക്ക് പുതിയ അദ്ധ്യയന വർഷം മുതൽ സൗജന്യ വിദ്യാഭ്യാസത്തിന് അപേക്ഷിക്കാം. അജ്യാൽ സ്കൂളുകളിൽ അതത് മേഖലകളിലുള്ള യോഗ്യരായ വിദേശികൾക്കും സ്വദേശികൾക്കും അപേക്ഷിക്കാനാകും. പൊതു സ്വകാര്യ പങ്കാളിത്തത്തിലുള്ള പുതിയ മാതൃകാ വിദ്യാലയങ്ങൾ 2022-23 അദ്ധ്യയന വർഷം മുതൽ ആരംഭിക്കും.
അതത് പ്രാദേശിക മേഖലകളിൽ താമസിക്കുന്ന രക്ഷിതാക്കൾക്ക് അവരവർക്ക് അനുയോജ്യമായ സ്കൂളുകൾ തിരഞ്ഞെടുക്കാം. പുതിയ മാതൃകാ വിദ്യാലയങ്ങളുടെ സമയക്രമവും അക്കാദമിക് കലണ്ടറും പൊതു വിദ്യാലയങ്ങളുടേത് തന്നെയായിരിക്കുമെന്ന് എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെന്റ്സ് അറിയിച്ചു. പ്രത്യേകമായ യാതൊരു ഫീസും കുട്ടികൾ ഈ സ്കൂളുകളിൽ നൽകേണ്ടതില്ല.
Read Also: സൈനിക സഹകരണം വിപുലപ്പെടുത്തുന്നു: ഇന്ത്യൻ ഡിഫൻസ് കോളേജ് ഉന്നതതല സംഘം യുഎഇയിൽ
വിദ്യാർത്ഥികൾക്കുള്ള ഫീസും പ്രവര്‍ത്തന ചിലവുകളും സർക്കാർ വഹിക്കുന്നതാണ്. ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിലാണ് എമിറേറ്റ് സ്കൂൾ എസ്റ്റാബ്ലിഷിന്റെ മേൽനോട്ടത്തിൽ പുതിയ മാതൃക ആദ്യം പരിചയപ്പെടുത്തുക. 2024 മുതൽ ഇതേ മാതൃക അഞ്ച്, ആറ് ക്ലാസുകളിലും നടപ്പാക്കും. സൈക്കിൾ രണ്ടിലെ ക്ലാസുകൾ ആരംഭിക്കമ്പോൾ അവ പുതിയ മാതൃകയിൽ ഉൾപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
വിദ്യാർത്ഥികൾക്ക് യുഎഇ പാഠ്യപദ്ധതി പിന്തുടരുന്ന സർക്കാർ സ്കൂളിലേക്ക് എപ്പോൾ വേണമെങ്കിലും മാറാവുന്നതാണ്. പുതിയ മാതൃക വിദ്യാർത്ഥികളെ ബാധിക്കില്ലെന്ന് എമിറേറ്റ് സ്കൂൾ എസ്റ്റാബ്ലിഷ്മെന്‍റ് അറിയിച്ചു. വിദ്യാർത്ഥികളുടെ അക്കാദമിക് ഫലങ്ങളും റിപ്പോർട്ടുകളും സൂക്ഷിക്കുകയും സ്ഥാപനത്തിന്റെ മാർക്കിംഗ് സമ്പ്രദായമനുസരിച്ച് അവ സമവത്കരിക്കുകയും ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...