ഒരാൾ ഫ്ളക്സ് വച്ചിരിക്കുന്നിടത്ത് അടുത്ത സ്ഥാനാർഥിയും വെച്ചില്ലെങ്കിൽ അവരുടെ പ്രചരണം സീരിയസ് അല്ല എന്ന് കരുതുമോ -Muralee Thummarukudy Facebook Post

തിരഞ്ഞെടുപ്പ് ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യത വളരെ വലുതാണ്

Written by - Zee Malayalam News Desk | Last Updated : Mar 12, 2021, 02:45 PM IST
  • ഒരു തിരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നത് ഇപ്പോൾ വലിയ ചിലവുള്ള പണിയാണ്.
  • ഓരോ സ്ഥാനാർത്ഥിയും ഒന്നോ രണ്ടോ കോടി രൂപ ചെലവാക്കേണ്ടി വരും.
  • കുറേയൊക്കെ പാർട്ടി കണ്ടെത്തുമെന്ന് പറഞ്ഞാൽ പോലും മിക്കവാറും സ്ഥാനാർത്ഥികൾക്ക് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണ് തിരഞ്ഞെടുപ്പ്.
ഒരാൾ ഫ്ളക്സ് വച്ചിരിക്കുന്നിടത്ത് അടുത്ത സ്ഥാനാർഥിയും വെച്ചില്ലെങ്കിൽ അവരുടെ പ്രചരണം സീരിയസ് അല്ല എന്ന് കരുതുമോ -Muralee Thummarukudy Facebook Post

തിരഞ്ഞെടുപ്പ് ഏറ്റവും ചിലവേറിയ പ്രക്രിയകളിൽ ഒന്നായിട്ട് നാളേറെയായി. കെട്ടിവെക്കുന്ന പൈസ മുതൽ എഴുത്ത്,വര,പോസ്റ്റർ,ഫ്ലക്സ്,അണികളുടെ ചിലവ്,മൈക്ക് വെച്ച പ്രചാരണം,മൈക്കില്ലാത്ത പ്രചാരണം,കൊട്ടിക്കലാശം തുടങ്ങി ലക്ഷോപലക്ഷങ്ങൾ കയ്യിൽ നിന്നും അല്ലാതെയുമെല്ലം സ്ഥാനാർഥിക്ക് അങ്ങ് മാറിപോവും. തൻറെ പ്രചാരണം ഏറ്റവും കളർഫുൾ അക്കാൻ തന്നെയാണ് എല്ലാ സ്ഥാനാർഥികൾക്കും ആഗ്രഹം എന്നത് പറയേണ്ട കാര്യമില്ലല്ലോ. അതിപ്പോൾ കടം വാങ്ങിയാണെങ്കിലും അവർ നടത്തും.

തിരഞ്ഞെടുപ്പ് (Election 2021) ചിലവും പ്രചാരണവും കേരളത്തിലെ അവസ്ഥയെക്കുറിച്ച് പറയുകയാണ് മുരളി തുമ്മാരുകുടി തൻറെ പുതിയ പോസ്റ്റിൽ. കേരളം പോലെ "കളർഫുൾ" ആയി തിരഞ്ഞെടുപ്പ് ഉത്സവങ്ങൾ നടക്കുന്ന നാട് ഞാൻ കണ്ടിട്ടില്ല. കാൺപൂരിലും ബോംബെയിലും തിരഞ്ഞെടുപ്പ് വന്നാൽ നമ്മുടെ നാട്ടിൽ കാണുന്ന ഒരു കോലാഹലവും ഇല്ല. വല്ലപ്പോഴും വലിയ നേതാക്കൾ വരും, വലിയ റാലി ഉണ്ടാകും, കഴിഞ്ഞു കാര്യം. സ്വിറ്റ്‌സർലൻഡിൽ തിരഞ്ഞെടുപ്പിന് നിശബ്ദ പ്രചാരണമാണ്. വഴിയരികിൽ വലിയ പോസ്റ്ററുകൾ ഒട്ടിക്കാനുള്ള ഫ്രേമുകൾ ഉണ്ട്. അതിലൊക്കെ വിവിധ പാർട്ടികളുടെ ഫോട്ടോയോ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളോ കാണും.

ALSO READ: Muralee Thummarukudy Viral Post: മാറ്റമില്ലാത്ത ഇന്ത്യൻ കോഫീഹൗസും,ചുവന്ന മസാലദോശകളും

ഒരു തിരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നത് ഇപ്പോൾ വലിയ ചിലവുള്ള പണിയാണ്. ഓരോ സ്ഥാനാർത്ഥിയും ഒന്നോ രണ്ടോ കോടി രൂപ ചെലവാക്കേണ്ടി വരും. കുറേയൊക്കെ പാർട്ടി കണ്ടെത്തുമെന്ന് പറഞ്ഞാൽ പോലും മിക്കവാറും സ്ഥാനാർത്ഥികൾക്ക് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണ് തിരഞ്ഞെടുപ്പ്. അത് രണ്ടു തരത്തിൽ കുഴപ്പമാണ്. ഒന്നാമത് തിരഞ്ഞെടുപ്പ് കാലത്ത് പണം തന്ന് സഹായിച്ചവരോടുള്ള വിധേയത്വം എങ്ങനെയാണ് വീട്ടാൻ പോകുന്നതെന്ന് മുൻ‌കൂർ പറയാൻ പറ്റില്ല. അതൊക്കെയാണ് പിന്നീട് സർക്കാർ(Government) നയങ്ങളായും വ്യക്തിപരമായ ഫേവറുകളായിട്ടും മാറുന്നത്. 

ALSO READ: അശ്ലീല യുട്യൂബറെ കൈകാര്യം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി Muralee Thummarukudy

രണ്ടാമത് പണം ഇല്ലാത്തവർക്ക് തിരഞ്ഞെടുപ്പിന് നിന്ന് പണം ഉള്ളവരോട് മത്സരിച്ചു ജയിക്കാൻ സാധിക്കാതെ വരുന്നു. രണ്ടും ജനാധിപത്യത്തിന് നല്ലതല്ല.സത്യം എന്തെന്ന് പറഞ്ഞാൽ കേരളത്തിൽ ഫ്ലെക്സ് കണ്ടിട്ടും, ജാഥ കണ്ടിട്ടും ഒന്നുമല്ല ആളുകൾ വോട്ട് കൊടുക്കുന്നത്. ഇതൊക്കെ സ്ഥാനാർത്ഥികൾക്കും അറിയാം. പക്ഷെ ഒരാൾ ഫ്ളക്സ് വച്ചിരിക്കുന്നിടത്ത് അടുത്ത സ്ഥാനാർഥിയും വെച്ചില്ലെങ്കിൽ അവരുടെ പ്രചരണം സീരിയസ് അല്ല എന്ന് ആളുകൾ കരുതുമോ എന്ന് സ്ഥാനാർത്ഥികൾ ഭയക്കുന്നു.

അദ്ദേഹത്തിൻറെ പോസ്റ്റിൻറെ പൂർണരൂപം

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News