UAE: പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ; അഞ്ച് ലക്ഷം ദിർഹം വരെ പിഴയെന്ന് യുഎഇ

പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യം ചെയ്യുന്നവർക്ക് അഞ്ച് ലക്ഷം ദിർഹം വരെ പിഴ ലഭിക്കുമെന്ന് യുഎഇ അധികൃതർ. ഉൽപന്നങ്ങൾക്ക് ഇല്ലാത്ത ഗുണമേൻമ പറഞ്ഞ് പരസ്യം ചെയ്താൽ തടവ് ശിക്ഷ ലഭിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.  

Written by - Zee Malayalam News Desk | Last Updated : Mar 13, 2023, 03:17 PM IST
  • പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ
  • അഞ്ച് ലക്ഷം ദിർഹം വരെ പിഴ ലഭിക്കുമെന്ന് യുഎഇ അധികൃതർ
UAE: പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ; അഞ്ച് ലക്ഷം ദിർഹം വരെ പിഴയെന്ന് യുഎഇ

യുഎഇ: പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യം ചെയ്യുന്നവർക്ക് അഞ്ച് ലക്ഷം ദിർഹം വരെ പിഴ ലഭിക്കുമെന്ന് യുഎഇ അധികൃതർ. ഉൽപന്നങ്ങൾക്ക് ഇല്ലാത്ത ഗുണമേൻമ പറഞ്ഞ് പരസ്യം ചെയ്താൽ തടവ് ശിക്ഷ ലഭിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.  

Also Read: Kuwait: കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട

കൂടാതെ ഇന്റർനെറ്റും, സോഷ്യൽ മീഡിയ, ഇലക്ട്രോണിക് മീഡിയ എന്ന് വേണ്ട ഏത് മാധ്യമങ്ങൾ വഴിയും തെറ്റിദ്ധാരണ ജനകമായ പരസ്യങ്ങൾ പ്രചരിപ്പിക്കുന്നത് ഇരുപതിനായിരം മുതൽ അഞ്ച് ലക്ഷം ദിർഹം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്നും. ഇക്കാര്യം വ്യക്തമാക്കികൊണ്ട് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ ബോധവത്കരണ വീഡിയോയും പുറത്തിറക്കി.

Also Read: 2 ദിവസത്തിന് ശേഷം ബുധാദിത്യാ യോഗം; ഈ രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കം

അതുപോലെ തെറ്റിദ്ധാരണ പരത്തുന്ന വിധം ഉൽപന്നങ്ങൾ പ്രോമോട്ട് ചെയ്യുന്നതും അവയുടെ ഇടനിലക്കാരായി വിൽപനയെ പ്രോൽസാഹിപ്പിക്കുന്നതും നിയമവിരുദ്ധമാനിന്നും. യു എ ഇ അംഗീകരിച്ചിട്ടില്ലാത്ത ഡിജിറ്റൽ കറൻസി, ഡിജിറ്റിൽ സ്വത്തുക്കൾ തുടങ്ങിയവ പ്രത്യേക ലൈസൻസില്ലാതെ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാനിന്നും സൈബർ കുറ്റകൃത്യമായി കണക്കാക്കിയാണ് ഇവയ്ക്ക് ശിക്ഷ നൽകുന്നതെന്നും പ്രോസിക്യൂഷൻ അറിയിച്ചിട്ടുണ്ട്.

റ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News