Saudi News: ജിദ്ദയിൽ വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 23 ലക്ഷത്തോളം ലഹരി ഗുളികകൾ

Huge Drugs Seized: എല്ലാത്തരം കള്ളക്കടത്ത് ശ്രമങ്ങളെയും ചെറുക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യയുടെ ഇറക്കുമതിയിലും കയറ്റുമതിയിലും തുടരുന്ന കസ്റ്റംസ് നിയന്ത്രണങ്ങളും പരിശോധനയും ശക്തമായി തുടരുമെന്ന് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Aug 14, 2023, 10:54 PM IST
  • ജിദ്ദയിൽ വൻ മയക്കുമരുന്ന് വേട്ട
  • പിടികൂടിയത് 23 ലക്ഷത്തോളം ലഹരി ഗുളികകൾ
  • മധുര പലഹാരങ്ങൾക്കിടയിൽ രഹസ്യമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ലഹരി ഗുളികകളാണ് പിടിച്ചെടുത്തത്
Saudi News: ജിദ്ദയിൽ വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 23 ലക്ഷത്തോളം ലഹരി ഗുളികകൾ

റിയാദ്: ജിദ്ദ തുറമുഖത്ത് വൻ മയക്കുമരുന്ന് വേട്ട. മധുര പലഹാരങ്ങൾക്കിടയിൽ രഹസ്യമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 22 ലക്ഷത്തോളം വരുന്ന ലഹരി ഗുളികകളാണ് ജിദ്ദ തുറമുഖത്തെ സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി പിടിച്ചെടുത്തത്. ഈ ലഹരിമരുന്ന് സ്വീകരിക്കാനെത്തിയ രണ്ട് പേരെ അധികൃതർ അറസ്റ്റ് ചെയ്തു.

Also Read: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങൾക്ക് മസ്‌കറ്റിൽ ഒരുക്കങ്ങൾ പൂർത്തിയായി

സാങ്കേതിക വിദ്യയിലൂടെ നടത്തിയ പരിശോധനയിലാണ് ലഹരികടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്. എല്ലാത്തരം കള്ളക്കടത്ത് ശ്രമങ്ങളെയും ചെറുക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യയുടെ ഇറക്കുമതിയിലും കയറ്റുമതിയിലും തുടരുന്ന കസ്റ്റംസ് നിയന്ത്രണങ്ങളും പരിശോധനയും ശക്തമായി തുടരുമെന്ന് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.

Also Read: Viral Video: കോഴിക്കുഞ്ഞുങ്ങളെ അടിച്ചുമാറ്റി പൂച്ചക്കുട്ടി, ഞെട്ടിത്തരിച്ച് അമ്മക്കോഴി..! വീഡിയോ വൈറൽ

ഇതിനിടെ വിദേശത്തുനിന്നും ഇലക്ട്രിക് മെഷീനുകളുടെ ലോഡിനിടയിൽ ഒളിപ്പിച്ചു കൊണ്ടുവന്ന മയക്കുമരുന്ന് ശേഖരം പിടികൂടിയിരുന്നു. റിയാദ് നഗരത്തിലെ ഒരു വെയർഹൗസിൽ സൂക്ഷിച്ച ഇലക്ട്രിക് മെഷീനുകളുടെ ലോഡിൽ ഒളിപ്പിച്ച നിലയിൽ 13,94,000 ലഹരി ഗുളികകളാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്സ് കണ്ട്രോൾ പിടിച്ചെടുത്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News