Murder Case: രണ്ടു പേരെ വെടിവെച്ചു കൊലപ്പെടുത്തിയ യുവാവ് സൗദിയിൽ പിടിയിൽ

Crime News: കൊലപാതകത്തില്‍ ഉപയോഗിച്ച യന്ത്രത്തോക്ക് പ്രതിയുടെ കയ്യിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.  അറസ്റ്റു ചെയ്ത പ്രതിയെ ചോദ്യം ചെയ്യുകയും തെളിവ് ശേഖരിക്കുകയും ചെയ്തു. 

Written by - Zee Malayalam News Desk | Last Updated : Apr 13, 2024, 12:10 AM IST
  • സൗദിയില്‍ രണ്ടു പേരെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
  • ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടുപേരെ സൗദി യുവാവ് വെടിവെച്ച് കൊന്നിരുന്നു.
Murder Case: രണ്ടു പേരെ വെടിവെച്ചു കൊലപ്പെടുത്തിയ യുവാവ് സൗദിയിൽ പിടിയിൽ

റിയാദ്: സൗദിയില്‍ രണ്ടു പേരെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടുപേരെ സൗദി യുവാവ് വെടിവെച്ച് കൊന്നിരുന്നു. ഇയാളെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Also Read: കുടുംബത്തിനൊപ്പം ചെറിയ പെരുന്നാള്‍ ആഘോഷിച്ച് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ്

കൊലപാതകത്തില്‍ ഉപയോഗിച്ച യന്ത്രത്തോക്ക് പ്രതിയുടെ കയ്യിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.  അറസ്റ്റു ചെയ്ത പ്രതിയെ ചോദ്യം ചെയ്യുകയും തെളിവ് ശേഖരിക്കുകയും ചെയ്തു. ശേഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പൊതുസുരക്ഷാ വകുപ്പ് അറിയിച്ചിട്ടുണ്ട്. 

ഒമാനിലേക്ക് കടത്താൻ ശ്രമിച്ച ആൽക്കഹോൾ പദാർത്ഥങ്ങൾ പിടികൂടി ഒമാൻ പോലീസ്

ഒമാനിലേക്ക് കടത്താൻ ശ്രമിച്ച വന്‍തോതിലുള്ള ആൽക്കഹോൾ പദാർത്ഥങ്ങള്‍ കടത്താന്‍ ശ്രമിച്ചത് കയ്യോടെ പിടികൂടി റോയല്‍ ഒമാന്‍ പൊലീസ്.  സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

Also Read: ലക്ഷ്മീ നാരായണ യോഗത്തിലൂടെ ഇവർക്ക് ലഭിക്കും അത്യപൂർവ്വ നേട്ടങ്ങൾ!

ഇവരിൽ നിന്നും 2,880 കണ്ടെയ്‌നര്‍ ആല്‍ക്കഹോള്‍ പദാര്‍ത്ഥങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.  ഇവ മുസന്ദം ഗവര്‍ണറേറ്റില്‍ നിന്നാണ് പിടികൂടിയത്.  മുസന്ദം ഗവര്‍ണറേറ്റ് പോലീസിന്റെ നേതൃത്വത്തില്‍ കോസ്റ്റ് ഗാര്‍ഡ് പോലീസ് 2,880 കണ്ടെയ്‌നര്‍ ആല്‍ക്കഹോള്‍ പദാര്‍ത്ഥങ്ങളുമായെത്തിയ ബോട്ട് പിടിച്ചെടുത്തതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News