മസ്‌ക്കറ്റ്: ഒമാനിലേക്ക് കടത്താൻ ശ്രമിച്ച വന്‍തോതിലുള്ള ആൽക്കഹോൾ പദാർത്ഥങ്ങള്‍ കടത്താന്‍ ശ്രമിച്ചത് കയ്യോടെ പിടികൂടി റോയല്‍ ഒമാന്‍ പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Also Read: യൂസഫലിയുടെ പ്രവാസത്തിന് അരനൂറ്റാണ്ട്: 50 കുട്ടികൾക്ക് പുതുജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
ഇവരിൽ നിന്നും 2,880 കണ്ടെയ്‌നര്‍ ആല്‍ക്കഹോള്‍ പദാര്‍ത്ഥങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇവ മുസന്ദം ഗവര്‍ണറേറ്റില്‍ നിന്നാണ് പിടികൂടിയത്. മുസന്ദം ഗവര്‍ണറേറ്റ് പോലീസിന്റെ നേതൃത്വത്തില്‍ കോസ്റ്റ് ഗാര്‍ഡ് പോലീസ് 2,880 കണ്ടെയ്‌നര്‍ ആല്‍ക്കഹോള്‍ പദാര്‍ത്ഥങ്ങളുമായെത്തിയ ബോട്ട് പിടിച്ചെടുത്തതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.
Also Read: സൂര്യ ശുക്ര സംയോഗം സൃഷ്ടിക്കും ശുക്രാദിത്യ യോഗം; ഈ രാശിക്കാർക്ക് സുവർണ്ണ നേട്ടങ്ങൾ
ഒപ്പം ബോട്ടിലുണ്ടായിരുന്ന മൂന്ന് ഏഷ്യക്കാരെയും അറസ്റ്റ് ചെയ്തതായും അറിയിച്ചു. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതായും റോയല്‍ ഒമാന്‍ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ഷാർജ തീപിടുത്തം: മരിച്ചവരിൽ എആർ റഹ്മാന്റെയും ബ്രൂണോ മാർസിന്റയും സൗണ്ട് എഞ്ചിനീയറും!
ഷാര്‍ജ അല്‍നഹ്ദയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച അഞ്ച് പേരില്‍ രണ്ടുപേര്‍ ഇന്ത്യക്കാരെന്ന് റിപ്പോർട്ട്. ഇവർ തീപിടത്തത്തെ തുടര്‍ന്നുണ്ടായ കനത്ത പുക ശ്വസിച്ച് ശ്വാസംമുട്ടിയാണ് മരിച്ചത്. ഇതില്‍ മരിച്ച മുംബൈ സ്വദേശിനിയുടെ ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
Also Read: ശുക്രന്റെ രാശിമാറ്റത്തിലൂടെ 3 രാജയോഗങ്ങൾ; ഈ രാശിക്കാരുടെ ഭാഗ്യം മാറിമറിയും!
കഴിഞ്ഞ ദിവസമാണ് മരിച്ചവരില്‍ രണ്ടുപേര്‍ ഇന്ത്യക്കാരാണെന്ന വാര്‍ത്ത പുറത്തുവന്നത്. മരണപ്പെട്ട രണ്ട് ഇന്ത്യക്കാരില്‍ ഒരാളായ മൈക്കിള്‍ സത്യദാസ് കഴിഞ്ഞ രണ്ട് വര്‍ഷമായി ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ജോലി ചെയ്യുകയായിരുന്നു. സംഗീതജ്ഞരായ എ ആര്‍ റഹ്മാന്‍, ബ്രൂണോ മാര്‍സ് എന്നിവരുടെ സംഗീത പരിപാടികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സൗണ്ട് എഞ്ചിനീയറായിരുന്നു മൈക്കിളെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. മരിച്ച ഇന്ത്യക്കാരുടെ കുടുംബവുമായി ബന്ധപ്പെട്ട് വരികയാണെന്നും ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Also Read: 54 വർഷത്തിന് ശേഷം സൂര്യഗ്രഹണത്തിൽ അപൂർവ സംയോഗം; ഈ രാശിക്കാർ സൂക്ഷിക്കുക!
വ്യാഴാഴ്ച രാത്രിയോടെയാണ് താമസസമുച്ചയത്തിൽ തീപിടിത്തമുണ്ടായത്. ആകെ 750 അപ്പാര്‍ട്ട്‌മെന്റുകളാണ് ഉണ്ടായിരുന്നത്. തീപിടിത്തത്തെ തുടര്‍ന്ന് പുക ശ്വസിച്ച് 44 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിൽ 27 പേര്‍ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.