India-Kuwait Travel Update : ഇന്ത്യ കുവൈത്ത് വിമാന സർവീസ് നാളെ മുതൽ ആരംഭിക്കും, കൊച്ചിയിൽ നിന്നും കോഴിക്കോട്ട് നിന്നും സർവീസ്

India to Kuwait Flight - കേരളത്തിൽ നിന്ന് കൊച്ചിയിലെ കോഴിക്കോട്ടുമാണ് സർവീസുകളുള്ളത്.

Written by - Zee Malayalam News Desk | Last Updated : Sep 6, 2021, 09:18 PM IST
  • കേരളത്തിൽ നിന്ന് കൊച്ചിയിലെ കോഴിക്കോട്ടുമാണ് സർവീസുകളുള്ളത്.
  • നാളെ ചൊവ്വാഴ്ച കൊച്ചയിൽ നിന്നള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ആദ്യമായി സർവീസ് ചെയ്യുന്നത്.
  • കുവൈത്തിലേക്കുള്ള വിമാനത്തിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിക്കുകയും ചെയ്തു.
  • നാളെ കഴിഞ്ഞ് ബുധനാഴ്ചയാണ് കോഴിക്കോട് നിന്നുള്ള സർവീസ്.
India-Kuwait Travel Update : ഇന്ത്യ കുവൈത്ത് വിമാന സർവീസ് നാളെ മുതൽ ആരംഭിക്കും, കൊച്ചിയിൽ നിന്നും കോഴിക്കോട്ട് നിന്നും സർവീസ്

Kochi : ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് (Kuwait) ടിക്കറ്റ് ബുക്ക് ചെയ്തുള്ള് വിമാന സർവീസുകൾ (Flight Service) നാളെ സെപ്റ്റംബർ 7 മുതൽ ആരംഭിക്കും. കേരളത്തിൽ നിന്ന് കൊച്ചിയിലെ കോഴിക്കോട്ടുമാണ് സർവീസുകളുള്ളത്.

നാളെ ചൊവ്വാഴ്ച കൊച്ചയിൽ നിന്നള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ആദ്യമായി സർവീസ് ചെയ്യുന്നത്. കുവൈത്തിലേക്കുള്ള വിമാനത്തിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിക്കുകയും ചെയ്തു. നാളെ കഴിഞ്ഞ് ബുധനാഴ്ചയാണ് കോഴിക്കോട് നിന്നുള്ള സർവീസ്.

ALSO READ : Bahrain: സ്‍പുട്‍നിക് വാക്സിന്‍ എടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസിന് അനുമതി നല്‍കി ബഹ്‌റൈന്‍

ചൊവ്വ കൂടാതെ വ്യാഴാഴ്ചയും കൊച്ചിയിൽ സർവീസുണ്ട്. തിങ്കൾ, ബുധൻ വെള്ളി ദിവസങ്ങളിലാണ് കോഴിക്കോട് നിന്നുള്ള സർവീസുകൾ. കൊച്ചിയിൽ നിന്ന് ഏകദേശം 60,000ത്തിൽ അധികം രൂപയാണ് ടിക്കറ്റ് ചാർജ് രേഖപ്പെടുത്തുന്നത്.

ALSO READ : UAE: അധ്യാപകർ വാക്സിനെടുക്കാൻ വിസമ്മതിച്ചാൽ നടപടി; വാക്സിനെടുക്കാൻ സാധിക്കാത്ത ആരോ​ഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് ഇളവ്

കൊച്ചിൽ നിന്ന് എയർ ഇന്ത്യ എക്സപ്രസിന്റെ സർവീസ് കൂടാതെ കുവൈത്ത് എയർവേയ്സിന്റെ സർവീസുമുണ്ട്. ബുധൻ വ്യാഴം ദിവസങ്ങളിലാണ് കുവൈത്ത് എയർവേയ്സ് സർവീസ്.

ALSO READ : Qatar: Drive ചെയ്യുന്നതിനിടെ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചാല്‍ കനത്ത പിഴ, Traffic Rules കര്‍ശനമാക്കി ഖത്തര്‍

കൊച്ചിക്കും കോഴിക്കോടിനും പുറമെ ചെന്നൈയിൽ നിന്നും ഡൽഹിയിൽ നിന്നുമാണ് കുവൈത്തിലേക്ക് സർവീസുള്ളത്. കുവൈത്ത് എയർവേയ്സാണ് ചെന്നൈയിൽ നിന്നും ഡൽഹിയിൽ നിന്നും സർവീസ് നടത്തുന്നത്. ചെന്നൈയിൽ നിന്ന് ചൊവ്വാഴ്ചയും ഡൽഹിയിൽ നിന്ന് ബുധൻ വ്യാഴം ദിവസങ്ങളിലാണ് സർവീസുള്ളത്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News