യുഎഇയിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ജാഗ്രത നിര്‍ദേശം നല്‍കി

യുഎഇയിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശവുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ​രണ്ടു കിലോമീറ്ററിനുള്ളില്‍ ദൂരക്കാഴ്ച തടസ്സപ്പെടുമെന്നും കേന്ദ്രം അറിയിച്ചു. ഇക്കാലയളവില്‍ ഉയര്‍ന്ന താപനില 41 ഡിഗ്രിയ്ക്കും 44 ഡിഗ്രിയ്ക്കും ഇടയിലാകുമെന്നും കേന്ദ്രം വ്യക്തമാക്കി.

Last Updated : Jun 9, 2016, 04:46 PM IST
യുഎഇയിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ജാഗ്രത നിര്‍ദേശം നല്‍കി

അബുദാബി​: യുഎഇയിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശവുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ​രണ്ടു കിലോമീറ്ററിനുള്ളില്‍ ദൂരക്കാഴ്ച തടസ്സപ്പെടുമെന്നും കേന്ദ്രം അറിയിച്ചു. ഇക്കാലയളവില്‍ ഉയര്‍ന്ന താപനില 41 ഡിഗ്രിയ്ക്കും 44 ഡിഗ്രിയ്ക്കും ഇടയിലാകുമെന്നും കേന്ദ്രം വ്യക്തമാക്കി.

വാഹങ്ങൾ വേഗം കുറച്ച് വേണം ഓടിക്കാൻ. രണ്ട് വാഹനങ്ങൾ തമ്മിൽ ആവശ്യമായ അകലം പാലിക്കണം. വൈകുന്നേരം കടൽ പ്രക്ഷുബ്ധമായിരിക്കും. അഞ്ച് മുതല്‍ പത്ത് അടിവരെ ഉയരത്തില്‍ തിരയടിക്കാന്‍ സാധ്യതയുണ്ട്. ഈ സമയങ്ങളില്‍ കടല്‍യാത്ര ഒഴിവാക്കണമെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.ചെയ്യാം.

Trending News