Good News For Expats: ഗൾഫ് യാത്രക്കാർക്ക് ആശ്വാസ വാർത്ത; അമിത വിമാന നിരക്കിൽ നിന്ന് രക്ഷനേടാൻ കപ്പൽ സർവ്വീസൊരുക്കിയേക്കും

Good News For Expats: 1200 യാത്രക്കാരും കാർഗോ സൗകര്യവുമായി പതിനായിരം രൂപ നിരക്കിലാണ് മൂന്ന് ദിവസത്തെ യാത്ര സർവ്വീസ് ഒരുക്കുക. 

Written by - Zee Malayalam News Desk | Last Updated : Mar 28, 2024, 11:50 PM IST
  • ഗൾഫ് യാത്രക്കാർക്ക് അമിത വിമാന നിരക്കിൽ നിന്ന് രക്ഷനേടാൻ കപ്പൽ സർവ്വീസൊരുക്കാൻ കേരള മാരിടൈം ബോർഡ് രംഗത്ത്
  • 1200 യാത്രക്കാരും കാർഗോ സൗകര്യവുമായി പതിനായിരം രൂപ നിരക്കിലാണ് മൂന്ന് ദിവസത്തെ യാത്ര സർവ്വീസ് ഒരുക്കുക
  • അതുപോലെ ഗൾഫ് മേഖലയിലെ ഇടത്തരം ജോലിക്കാർക്ക് ആഘോഷ ദിവസങ്ങളിൽ നാട്ടിലെത്തുക വെറും സ്വപ്നം മാത്രമാകുന്നതും പതിവാണ്
Good News For Expats: ഗൾഫ് യാത്രക്കാർക്ക് ആശ്വാസ വാർത്ത; അമിത വിമാന നിരക്കിൽ നിന്ന് രക്ഷനേടാൻ കപ്പൽ സർവ്വീസൊരുക്കിയേക്കും

കോഴിക്കോട്: ഗൾഫ് യാത്രക്കാർക്ക് അമിത വിമാന നിരക്കിൽ നിന്ന് രക്ഷനേടാൻ കപ്പൽ സർവ്വീസൊരുക്കാൻ കേരള മാരിടൈം ബോർഡ് രംഗത്ത്. ഗുജറാത്ത്, മഹാരാഷ്ട്ര ആസ്ഥാനമായുള്ള കപ്പൽ കമ്പനികളെയടക്കം മാരിടൈം ബോർഡിനെ താത്പര്യം അറിയിച്ചതോടെ തുടർനടപടികളും വേഗത്തിലായതായിട്ടാണ് റിപ്പോർട്ട്. 

Also Read:  അബുദാബിയിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ മോഷണം; ഒന്നരക്കോടി രൂപയുമായി മലയാളി ജീവനക്കാരൻ മുങ്ങി!

 

1200 യാത്രക്കാരും കാർഗോ സൗകര്യവുമായി പതിനായിരം രൂപ നിരക്കിലാണ് മൂന്ന് ദിവസത്തെ യാത്ര സർവ്വീസ് ഒരുക്കുക. ഉത്സവ സീസണുകളിൽ അരലക്ഷവും, മുക്കാൽ ലക്ഷവും കടക്കുന്ന വിമാന നിരക്ക്, ചില സമയം പണം നൽകിയാലും ടിക്കറ്റ് കിട്ടാത്ത അവസ്ഥ. അതുപോലെ ഗൾഫ് മേഖലയിലെ ഇടത്തരം ജോലിക്കാർക്ക് ആഘോഷ ദിവസങ്ങളിൽ നാട്ടിലെത്തുക വെറും സ്വപ്നം മാത്രമാകുന്നതും പതിവാണ്. ഇതിനു പുറമെ കരിപ്പൂരിലേക്ക് വലിയ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചതും മറ്റൊരു പ്രതിസന്ധി ആയിരിക്കുകയാണ്. 

Also Read: ബുധന്റെ രാശിമാറ്റത്തിലൂടെ കേന്ദ്രത്രികോണ രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം ഉദിച്ചുയരും!

 

ഇതിന് ഒരു പരിഹാരം വേണമെന്ന ലക്ഷ്യത്തിലാണ് മലബാർ ഡെവലപ്മെന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളെ സമീപിച്ചത്. തുടർന്ന് ഇതിന്റെ സാധ്യത മനസ്സിലാക്കിയ കേരള മാരിടൈം ബോർഡ് തുടർ നടപടികൾ വേഗത്തിലാക്കുകയാണെന്നാണ് റിപ്പോർട്ട്.  സർവ്വീസ് നടത്താൻ തയ്യാറായി ഗുജറാത്ത് മാരിടൈം ബോർഡ് വഴി മാത്രം നാല് കപ്പൽ കമ്പനികളെത്തിയിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തും, ബോംബെ ആസ്ഥാനമായവയും ഉൾപ്പെടെ നിരവധി കമ്പനികൾ മാരിടൈം ബോർഡിനെ സമീപിച്ചിട്ടുണ്ട്. ഏപ്രിൽ 22 വരെയാണ് താത്പര്യപത്രം നൽകാനുള്ള സമയ പരിധി. മൂന്ന് മുതൽ നാല് ദിവസം വരെയാണ് യാത്ര സമയം. 

Also Read: നവപഞ്ചമ രാജയോഗത്തിലൂടെ ഈ രാശിക്കാരുടെ തലവര തെളിയും, സാമ്പത്തിക നില ഉയരും!

ടിക്കറ്റ് പരമാവധി പതിനായിരം രൂപയിൽ ഉറപ്പാക്കാനായാൽ കുടുംബങ്ങൾക്കും ആശ്വാസമാകുമെന്ന് റിപ്പോർട്ടുണ്ട്. കാർഗോ സർവ്വീസിന്‍റെ സാധ്യത വികസന മേഖലയിലും വലിയ മാറ്റങ്ങൾക്ക് വഴി വയ്ക്കുമെന്നും സൂചനയുണ്ട്. ഇനി തുടർ യോഗങ്ങളും സമയബന്ധിതമായി പൂർത്തിയാക്കാനായാൽ അടുത്ത ഉത്സവ സീസണോടെ സർവ്വീസ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News