റിയാദ്: 2022 ലെ ഹജ്ജ് കർമ്മങ്ങൾക്കായുള്ള ഒരുക്കങ്ങൾ മക്കയിൽ പുരോഗമിക്കുന്നു. മിനയിൽ തീർത്ഥാടകരെ പാർപ്പിക്കുന്നതിന് വേണ്ടിയുള്ള സജ്ജീകരണങ്ങളഉം നടക്കുന്നുണ്ട്. ആഭ്യന്തര തീർത്ഥാടകരെ പാർപ്പിക്കാൻ ഈ വര്‍ഷം മൂന്ന് തരം ക്യാമ്പുകളാണ് ഒരുക്കുന്നതെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ആദ്യത്തെ വിഭാഗം മിന ടവറുകൾ ഉൾക്കൊള്ളുന്നതും രണ്ടാമത്തെ വിഭാഗത്തിന് കെദാൻ കമ്പനി വികസിപ്പിച്ച ടെന്റുകളും മൂന്നാമത്തെ വിഭാഗത്തിന് അതിഥികൾക്കായി ഒരുക്കിയ മറ്റ് ടെന്റുകളുമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഹോസ്പിറ്റാലിറ്റി പ്ലസ് പാക്കേജ് എന്ന പേരിൽ നാലാമത് ഒര് വിഭാഗം കൂടി അധികൃതർ ഒരുക്കുന്നുണ്ട്. പുറത്ത് നിന്നുള്ള തീർത്ഥാടകരുടെ താമസത്തിനായി ആവശ്യമെങ്കിൽ നാലാമത്തെ വിഭാഗത്തിൽ ഉൾപ്പെടുത്തി താമസ സൗകര്യം ഒരുക്കാൻ മന്ത്രാലയം ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന തീർഥാടകർക്ക് മക്കയിലെ ലൈസൻസുള്ള കെട്ടിടങ്ങളിൽ വീട് അനുവദിക്കും.
Read Also: അയര്‍ലന്റിലും മങ്കി പോക്സ് സ്ഥിരീകരിച്ചു
2.5 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ടെന്റിൽ പരമാവധി ആറ് തീർഥാടകർക്ക് സൗകര്യം ഒരുക്കാമെന്നും 1.6 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ടെന്റിൽ ശരാശരി തീർഥാടകരുടെ എണ്ണം 10 ആയിരിക്കുമെന്നും മന്ത്രാലയം അറിയിച്ചിച്ചുണ്ട്. ഈ വർഷം ഹജ്ജ് ചെയ്യാൻ അനുവദിക്കുന്ന ഒരു ദശലക്ഷം തീർഥാടകരിൽ 85 ശതമാനം വിദേശത്ത് നിന്നുള്ളവരാണ്. 15 ശതമാനം മാത്രമാണ് ആഭ്യന്തര തീർഥാടകർ.
അതെസമയം ഹജ്ജ് തീർഥാടനത്തിന് അമിത നിരക്ക് ഈടാക്കുന്നത് തടയാൻ നിരീക്ഷണ സമിതിയെ നിയമിച്ചിട്ടുണ്ട്. വാണിജ്യ മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗത്തിന്റെ സഹകരണത്തോടെയാമ് കമ്മിറ്റി പ്രവർത്തിക്കുന്നത്. ഹജ്ജ് സംഘങ്ങൾ ഈടാക്കുന്ന നിരക്ക്, നൽകുന്ന സേവനങ്ങൾ എന്നിവ നിരീക്ഷിക്കാനും ക്രമക്കേടുകള്‍ തടയാനും ലക്ഷ്യമിട്ടാണ് നടപടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...