Saudi: സൗദിയിൽ വാഹനത്തിന്റെ മുൻ സീറ്റിൽ കൊച്ചുകുട്ടികളെ ഇരുത്തിയാൽ ഡ്രൈവർക്ക് പിഴ

സൗദിയില്‍ കൊച്ചുകുട്ടികളെ വാഹനത്തിന്റെ മുൻ സീറ്റിൽ ഇരുത്തിയാൽ ഡ്രൈവർക്ക് പിഴ ചുമത്തുമെന്നത് ആവർത്തിച്ച് ട്രാഫിക് വകുപ്പ്. വാഹനത്തിന്റെ മുൻസീറ്റിൽ മുതിർന്നയാളുടെ മടിയിൽ കുട്ടി ഇരിക്കുന്നതും ലംഘനമായി കണക്കാക്കും. അതുകൊണ്ട് കുട്ടികളെ അവരുടെ നിശ്ചിത സീറ്റുകളിൽ ഇരുത്തണം. 

Written by - Zee Malayalam News Desk | Last Updated : Jan 20, 2023, 02:45 PM IST
  • വാഹനത്തിന്റെ മുൻ സീറ്റിൽ കൊച്ചുകുട്ടികളെ ഇരുത്തിയാൽ ഡ്രൈവർക്ക് പിഴ
  • വാഹനത്തിന്റെ മുൻസീറ്റിൽ മുതിർന്നയാളുടെ മടിയിൽ കുട്ടി ഇരിക്കുന്നതും ലംഘനമാണ്
Saudi: സൗദിയിൽ വാഹനത്തിന്റെ മുൻ സീറ്റിൽ കൊച്ചുകുട്ടികളെ ഇരുത്തിയാൽ ഡ്രൈവർക്ക് പിഴ

റിയാദ്: സൗദിയില്‍ കൊച്ചുകുട്ടികളെ വാഹനത്തിന്റെ മുൻ സീറ്റിൽ ഇരുത്തിയാൽ ഡ്രൈവർക്ക് പിഴ ചുമത്തുമെന്നത് ആവർത്തിച്ച് ട്രാഫിക് വകുപ്പ്. വാഹനത്തിന്റെ മുൻസീറ്റിൽ മുതിർന്നയാളുടെ മടിയിൽ കുട്ടി ഇരിക്കുന്നതും ലംഘനമായി കണക്കാക്കും. അതുകൊണ്ട് കുട്ടികളെ അവരുടെ നിശ്ചിത സീറ്റുകളിൽ ഇരുത്തണം. 

Also Read: നവവധുവിനെ വിദേശത്തെത്തിച്ച് പെൺവാണിഭം; ഭർത്താവ് ഉൾപ്പെടെ മൂന്നുപേർക്ക് ശിക്ഷ

മുൻസീറ്റിൽ ആരുടെ കൂടെയും കുട്ടികളെ ഇരുത്താൻ പാടില്ല. ഈ നിയന്ത്രണം ഏർപ്പെടുത്തിരിയിരിക്കുന്നത് കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ്. കുട്ടിയെ പിന്നിലെ സീറ്റിൽ ഇരുത്തിയ ശേഷം കൂടെയുള്ളവർക്ക് അടുത്തുള്ള സീറ്റ് ഉപയോഗിക്കാം.  10 വയസിന് താഴെയുള്ള കുട്ടികളെ കാറിന്റെ മുൻവശത്ത് ഇരുത്തുന്നത് നിയമലംഘനമാണെയിട്ടുള്ളതാണ്. സുരക്ഷ മുൻനിർത്തി കുട്ടികൾക്ക് പിൻസീറ്റിൽ പ്രത്യേക സീറ്റ് ഒരുക്കണമെന്നും സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ട്രാഫിക് നേരത്തെ തന്നെ നിബന്ധന ഇറക്കിയിട്ടുണ്ട്.  

Also Read: ഒരു ചോക്ലേറ്റ് ചോദിച്ച കാമുകിയ്ക്ക് വാരിക്കോരിക്കൊടുത്തു കാമുകൻ, ഒടുവിൽ..! വീഡിയോ വൈറൽ 

കുവൈത്തിലേക്ക് അനധികൃതമായി മദ്യം കടത്താൻ ശ്രമിച്ച സംഭവത്തിൽ പ്രവാസി അറസ്റ്റിൽ

കുവൈത്തിലേക്ക് അനധികൃതമായി കൊണ്ടുവന്ന മദ്യം പിടിച്ചെടുത്ത സംഭവത്തിൽ ഒരു പ്രവാസി അറസ്റ്റിൽ. 427 കുപ്പി മദ്യമാണ് ഇയാൾ കടത്താന്‍ ശ്രമിച്ചത്. രാജ്യത്തേക്ക് കൊണ്ടുവന്ന ഒരു കണ്ടെയ്നറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യക്കുപ്പികളെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട്. കള്ളക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് രണ്ടു പേരാണെന്നും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.

Also Read: ശനിയുടെ രാശിമാറ്റത്തിലൂടെ ഈ രാശിക്കാർക്ക് രാജയോഗം, ലഭിക്കും അടിപൊളി നേട്ടങ്ങൾ! 

 

പിടിയിലായ പ്രവാസി ഏഷ്യക്കാരനാണെന്ന് മാത്രമേ അധികൃതര്‍ ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളു. സ്വന്തം നാട്ടില്‍ നിന്നും ഇയാളുടെ സുഹൃത്താണ് കണ്ടെയ്നറില്‍ രഹസ്യമായി മദ്യം കയറ്റിവിട്ടത്. എന്നാല്‍ ഇവ കുവൈത്തില്‍ എത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയമുണ്ടാകുകയും കണ്ടെയ്നറില്‍ എത്തിയ സാധനങ്ങള്‍ ഏറ്റുവാങ്ങാനെത്തിയ പ്രവാസിയെ കൈയോടെ പിടികൂടുകയുമായിരുന്നു. ശേഷം തുടര്‍ നടപടികള്‍ക്കായി ഇയാളെയും പിടിച്ചെടുത്ത മദ്യശേഖരവും ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News