കാർഗോ സെക്ഷനിൽ നിന്ന് പുക; ഡൽഹി-ദോഹ വിമാനം കറാച്ചിക്ക് വഴിതിരിച്ചുവിട്ടു

 5.30ന് വിമാനം കറാച്ചിയിൽ സുരക്ഷിതമായി ഇറക്കാൻ പൈലറ്റുമാർക്ക് സാധിച്ചു.

Written by - Zee Malayalam News Desk | Last Updated : Mar 21, 2022, 12:32 PM IST
  • QR579 എന്ന വിമാനത്തിനാണ് സാങ്കേതി പ്രശ്നം അനുഭവപ്പെട്ടത്
  • എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ച് വരികയാണെന്ന് അധികൃതർ
  • യാത്രക്കാരെ ദോഹയിലേക്ക് കൊണ്ടുപോകാൻ പ്രത്യേക വിമാനം ഒരുക്കുമെന്നും ഖത്തർ എയർവേയ്‌സ്
കാർഗോ സെക്ഷനിൽ നിന്ന് പുക; ഡൽഹി-ദോഹ വിമാനം കറാച്ചിക്ക് വഴിതിരിച്ചുവിട്ടു

ന്യൂഡൽഹി: ഖത്തർ എയർവേയ്‌സിന്റെ ഡൽഹി-ഖത്തർ വിമാനത്തിന് സാങ്കേതി തകരാർ. നൂറിൽ അധികം യാത്രക്കാരുമായി ഡൽഹിയിൽ നിന്ന് ഖത്തർ തലസ്ഥാനമായ ദോഹയിലേക്ക് പുറപ്പെട്ട വിമാനത്തിനാണ് പറന്നുയർന്ന ശേഷം സാങ്കേതിക തകരാർ കണ്ടെത്തിയത്. ഇതേ തുടർന്ന് വിമാനം പാകിസ്ഥാനിലെ കറാച്ചിയിലേക്ക് വഴിതിരിച്ചു വിടാൻ പൈലറ്റുമാർ തീരുമാനിച്ചു.

QR579 എന്ന വിമാനത്തിനാണ് സാങ്കേതി പ്രശ്നം അനുഭവപ്പെട്ടത്. തിങ്കളാഴ്ച (മാർച്ച്-21) പുലർച്ചെ 3.50-ന് ഡൽഹി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനത്തിന്റെ കാർഗോ സെക്ഷനിൽ നിന്ന് പുക ഉയർന്നതിനെ തുടർന്നാണ് വിമാനം അടിയന്തരമായി നിലത്തിറക്കാൻ പൈലറ്റുമാർ തീരുമാനിച്ചത്. 5.30ന് വിമാനം കറാച്ചിയിൽ സുരക്ഷിതമായി ഇറക്കാൻ പൈലറ്റുമാർക്ക് സാധിച്ചു.

എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ച് വരികയാണെന്നും കറാച്ചിയിൽ ഇറങ്ങിയ യാത്രക്കാരെ ദോഹയിലേക്ക് കൊണ്ടുപോകാൻ പ്രത്യേക വിമാനം ഒരുക്കുമെന്നും ഖത്തർ എയർവേയ്‌സ് പ്രതിനിധികൾ അറിയിച്ചു. കറാച്ചിയിൽ ഇറങ്ങിയ ശേഷം യാത്രക്കാർക്ക് ഭക്ഷണമോ വെള്ളമോ ലഭിച്ചിട്ടില്ലെന്ന പരാതിയുമായി ചിലർ രംഗത്തു വന്നിട്ടുണ്ട്. ദോഹയിലേക്കുള്ള വിമാനം എപ്പോൾ പുറപ്പെടുമെന്നത് സംബന്ധിച്ചും അവ്യക്തതത നിലനിൽക്കുന്നതായും പല യാത്രക്കാരും ട്വീറ്റുകൾ ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News