അബുദാബി: യുഎയിൽ കോവിഡ് വാക്സിൻ (Covid Vaccine) സൗജന്യമായി നൽകിത്തുടങ്ങി. ചൈനീസ് കമ്പനി വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന് യുഎഇ (UAE) അംഗീകാരം നൽകിയതിന് പിന്നാലെയാണ് വാക്സിൻ നൽകി തുടങ്ങിയത്. സിനോ ഫാം എന്ന കമ്പനിയാണിത്.
വാക്സിനെടുക്കാൻ എത്തുന്നതിന് മുൻപ് അബുദാബി ഹെൽത്ത് സർവീസസ് കമ്പനിയുടെ കോൾ സെന്ററിൽ വിളിച്ച് അപ്പോയിന്റ്മെന്റ് എടുത്ത ശേഷമാണ് പോകേണ്ടത്. കഴിഞ്ഞ ദിവസം 20 ലക്ഷം വാക്സിനുകളാണ് രാജ്യത്ത് എത്തിച്ചത്. ഇതോടെ ധാരാളം പ്രവാസികൾ വാക്സിനെടുത്തിരിക്കുകയാണ്. ഈ വാക്സിൻ സ്വീകരിച്ചവർ ഇത് ഇവിടെ ജീവിക്കുന്നവരുടെ ആത്മവിശ്വാസം കൂട്ടുവെന്നും എല്ലാവർക്കും ഈ വാക്സിൻ സൗജന്യമായി നൽകിയ യുഎഇ സർക്കാറിന് (UAE Government) നന്ദിയുണ്ടെന്നും അറിയിച്ചു.
Also read: Covid Vaccine:ഫൈസറിന് അനുമതി നൽകാൻ അമേരിക്കയും
ആദ്യം ഡോസ് എടുത്തവർ 21 ദിവസം കഴിഞ്ഞ് രണ്ടാമത്തെ ഡോസ് കൂടി എടുക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ആരോഗ്യനില പരിശോധിച്ചതിന് ശേഷമാണ് ഇഞ്ചക്ഷൻ നൽകുന്നത്. യുഎഇയിൽ മൂന്നാം ഘട്ട പരീക്ഷണം നടത്തിയ വാക്സിനാണ് സിനോഫാമിന്റേത്. ഈ വാക്സിൻ കോവിഡ് വൈറസ് (Covid virus) ബാധയെ 86 ശതമാനം തടയുമെന്നും രോഗത്തിന്റെ ഗുരുതരാവസ്ഥ പ്രതിരോധിക്കുന്നതിൽ 100 ശതമാനം ഫലപ്രാപ്തി ഉണ്ടെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. ജൂലൈയിലാണ് മൂന്നാംഘട്ട പരീക്ഷണം യുഎഇയിൽ ആരംഭിച്ചത്.
Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy