മസ്കറ്റ്: ഒമാനിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. പുതുതായി 1117 പേര് കൂടി രോഗബാധിതരായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതുവരെ 1,64,274 പേരാണ് രോഗബാധിതരായത്. 862 പേര്‍ക്ക് കൂടി രോഗം ഭേദമായത്തോടെ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1,47,539 കവിഞ്ഞു. രോഗബാധിതരായ 10 പേര്‍കൂടി മരണമടഞ്ഞു. ഇതോടെ ആകെ മരണസംഖ്യ 1722 ആയി.
Also Read: UAE: സ്കൂളുകള്‍ തുറക്കുന്നു, റംസാന്‍ കാലത്ത് പാലിക്കേണ്ട നിബന്ധനകള്‍ പുറത്തിറക്കി
റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ പ്രതിദിനം ശരാശരി 10 പേര് വീതം ഒമാനിൽ (Oman) മരിക്കുന്നുണ്ടെന്നാണ് കണക്ക്. 98 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ ഇപ്പോൾ 606 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 189 പേര് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കൊവിഡ് മഹാമാരി കുതിച്ചുയരുന്ന ഈ സമയത്ത് കൊറോണ വാക്സിന് സ്വീകരിച്ചവരുടെ എണ്ണം ഒന്നരലക്ഷം പിന്നിട്ടുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതുവരെ 1,52,036 പേര്‍ക്കാണ് വാക്സിന് നല്‍കിയത്.
Also Read: Covid Vaccine: 25 ലക്ഷം ഡോസ് ബുക്ക് ചെയ്തതായി ഒമാൻ ആരോഗ്യമന്ത്രി
കഴിഞ്ഞ 24 മണിക്കൂറിനിടെ വാക്സിൻ സ്വീകരിച്ചത് 2559 പേരാണ്. ഇതിനിടെ കൂടുതൽ വാക്സിൻ രാജ്യത്ത് എത്തിക്കാനുള്ള ശ്രമവും ഒമാൻ നടത്തുന്നുണ്ട്. കൂടുതൽ വാക്സിനായി ഇന്ത്യ, റഷ്യ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ അംബാസഡർമാരുമായി ആരോഗ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
അന്താരാഷ്ട്ര വാക്സിന് ഫെഡറേഷനുമായുള്ള ധാരണപ്രകാരമുള്ള ആദ്യ ബാച്ച് ഓക്സ്ഫഡ് ആസ്ട്രസെനക വാക്സിന് കഴിഞ്ഞ ശനിയാഴ്ച ഒമാനില്‍ എത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...