UAE Travel Update: ഈദ് ഉൾ ഫിത്തർ; യുഎഇയിൽ വിമാന ടിക്കറ്റ് നിരക്ക് 30 ശതമാനം വരെ ഉയരാൻ സാധ്യത

നീണ്ട കോവിഡ് കാല നിയന്ത്രണങ്ങൾക്ക് ശേഷം സമാഗതമാകുന്ന അവധിക്കാല യാത്രകൾക്കായി സ്വദേശികളും പ്രവാസികളും തയ്യാറെടുക്കുമ്പോൾ യുഎഇ വരും ദിവസങ്ങളിൽ 30 ശതമാനം വരെ വിമാന ടിക്കറ്റ് നിരക്ക് ഉയരാൻ സാധ്യത.  

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Apr 5, 2022, 08:15 PM IST
  • യാത്രാ മേഖലയിലുള്ളവരും ട്രാവൽ ഏജന്‍റുമാരും നിരക്ക് കൂടാനുള്ള സാധ്യതയുള്ളതായി പറയുന്നു.
  • കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും പിസിആർ ടെസ്റ്റുകൾ പല രാജ്യങ്ങളും വേണ്ടെന്നുവച്ചതും യാത്രാ മേഖലയ്ക്ക് ഉണർവുനൽകിയിട്ടുണ്ട്.
  • പ്രവാസികൾ അവധിക്കായി മടങ്ങുന്ന കാലമായതിനാൽ പ്രവാസികൾ അധികമായുള്ള ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള ടിക്കറ്റും വർദ്ധിക്കും.
UAE Travel Update: ഈദ് ഉൾ ഫിത്തർ; യുഎഇയിൽ വിമാന ടിക്കറ്റ് നിരക്ക് 30 ശതമാനം വരെ ഉയരാൻ സാധ്യത

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്ന സാഹചര്യത്തിൽ യാത്ര വർദ്ധിക്കുകയും ഈദ് ഉൽ ഫിത്തര്‍ അവധി എത്തുന്നതോടും കൂടി യുഎഇയിൽ വിമാന ടിക്കറ്റ് നിരക്ക് 30 ശതമാനം വരെ ഉയരാൻ സാധ്യത. യാത്രാ മേഖലയിലുള്ളവരും ട്രാവൽ ഏജന്‍റുമാരും നിരക്ക് കൂടാനുള്ള സാധ്യതയുള്ളതായി പറയുന്നു. ജോർജിയ, അർമേനിയ, സെർബിയ, ഇന്ത്യ, തുർക്കി, കെനിയ, യൂറോപ് മേഖലകളിലേക്കുള്ള ടിക്കറ്റുകളാണ് ഉയരാൻ സാധ്യതയുള്ളത്.  അവധിക്കാലം ആസ്വദിക്കാൻ യുഎഇയിൽ നിന്നുള്ള യാത്രക്കാർക്ക് കൂടുതൽ പ്രിയമുള്ള രാജ്യങ്ങൾ ഇവയായതിനാലും വിസ വേഗത്തിൽ ലഭിക്കാനുള്ള സാധ്യത ഉള്ളതിനാലുമാണ് ഈ രാജ്യങ്ങളിലേക്കുള്ള നിരക്ക് വർദ്ധന സാധ്യതയുള്ളത്. 

കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും പിസിആർ ടെസ്റ്റുകൾ പല രാജ്യങ്ങളും വേണ്ടെന്നുവച്ചതും യാത്രാ മേഖലയ്ക്ക് ഉണർവുനൽകിയിട്ടുണ്ട്. ചൂടുകാലത്ത് തണുപ്പുള്ള രാജ്യങ്ങളിലേക്കുള്ള യാത്രയും വർദ്ധിച്ചുവരുന്നതായി ട്രാവൽ ഏജന്‍സികൾ പറയുന്നു. പ്രവാസികൾ അവധിക്കായി മടങ്ങുന്ന കാലമായതിനാൽ പ്രവാസികൾ അധികമായുള്ള ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള ടിക്കറ്റും വർദ്ധിക്കും. തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ തായ് ലാന്‍റ്, മലേഷ്യ, സിങ്കപ്പുർ എന്നീ രാജ്യങ്ങളിലേക്കുള്ള ടിക്കറ്റുകൾക്കും വലിയ അന്വേഷണമാണ് ഉള്ളത്. 

Read Also: E-Scooter: ദുബായിൽ ഇ സ്കൂട്ടറുകൾ ഓടിക്കാൻ ലൈസൻസ് നിർബന്ധമാക്കുന്നു

പ്രശസ്തമായ യാത്രാ കേന്ദ്രങ്ങളിലേക്കുള്ള അനുമതികൾ വർദ്ധിച്ചതിന് പിന്നാലെ പ്രമുഖരായ ഹോട്ടൽ ശൃംഖലകൾ യാത്രക്കാർക്കായി വമ്പൻ പാക്കേജുകളും പ്രഖ്യാപിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ലാഭകരമായ ടൂർ പാക്കേജുകളുമായി യാത്രാ ഏജൻസികളും സജീവമാണ്. യുഎഇയിൽ നിന്നുള്ള യാത്രികർക്ക് ഓൺ അറൈവൽ വിസ ലഭിക്കുന്ന രാജ്യങ്ങളിലേക്കാണ് കൂടുതൽ അന്വേഷണങ്ങൾ എത്തുന്നത്. കിഴക്കൻ യൂറോപ്പിൽ യുദ്ധവും മറ്റ് പ്രശ്നങ്ങളും നിലനിൽക്കുന്നതിനാലും താരതമ്യേനെ ചിലവ് കുറഞ്ഞതിനാലും പടിഞ്ഞാറൻ യൂറോപ്പിലേക്കും കിഴക്കൻ ഇന്ത്യയിലേക്കും ഏഷ്യയിലേക്കും ഓസ്ട്രേലിയയിലേക്കും പലരും യാത്രകൾക്കായി പദ്ധതി ചെയ്യുന്നുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

 

Trending News