അബുദാബി: ജനാലകൾക്കും ബാൽക്കണിക്കും പുറത്ത് വസ്ത്രങ്ങൾ വിരിക്കുന്നതിന് വിലക്കേർപ്പെടുത്തി അബുദാബി മുനിസിപ്പാലിറ്റി. ബാൽക്കണിക്ക് പുറത്ത് വസ്ത്രങ്ങൾ വിരിക്കുന്നത് നഗരത്തിന്റെ സൗന്ദര്യത്തിന് മങ്ങലേൽക്കുമെന്ന കണ്ടെത്തലിലാണ് അബുദാബി മുനിസിപ്പാലിറ്റി ഇത്തരത്തിലൊരു വിലക്കേർപ്പെടുത്തിയത്.
ഇതിന്‍റെ പ്രാധാന്യം നഗരത്തിലെ താമസക്കാർക്ക് മനസ്സിലാക്കി കൊടുക്കുന്നതിനായി വിർച്വൽ ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു. വസ്ത്രങ്ങളും വീട്ടുപകരണങ്ങളും പരസ്യമായി പ്രദർശിപ്പിക്കുന്നത് നഗരസൗന്ദര്യത്തിന് കോട്ടമുണ്ടാക്കും. പുറത്ത് കാണാത്ത വിധത്തിൽ വസ്ത്രങ്ങള്‍ ബാൽക്കണിയിലും ജനാലകളിലും വിരിക്കുന്നതിൽ തടസ്സമില്ലെന്ന് അബുദാബി മുനിസിപാലിറ്റി വ്യക്തമാക്കി.
Read Also: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്
വസ്ത്രങ്ങൾ വിരിച്ചിടുമ്പോൾ പുറത്ത് പറന്ന് പോകാതിരിക്കാനുള്ള സംവിധാനവും ഉണ്ടാക്കണം. ബാൽക്കണിയിലും ജനാലകളിലും വസ്ത്രങ്ങൾ വിരിക്കുന്നത് തടയുന്നതിനും അതിലൂടെ നഗരത്തെ വൃത്തിയായി സൂക്ഷിക്കുന്നതിനുമായാണ് വിർച്വൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്.
വസ്ത്രങ്ങള്‍ ബാൽക്കണിയില്‍ നിന്ന് പറന്നു പോകുന്നത് അപകടങ്ങൾ ഉണ്ടാക്കുമെന്നതിനാലാണ് ഇത്തരത്തിൽ നിയന്ത്രണം കൊണ്ടുവരുന്നതിന് മറ്റൊരു കാരണം. വസ്ത്രങ്ങള്‍ വാഹനങ്ങളുടെ പുറത്തു വീഴാനും ഇരുചക്ര യാത്രികർക്കും കാൽനടയാത്രക്കാർക്കും അപകടമുണ്ടാക്കാനും ഇടയുള്ളതിനാലാണ് നിയമം കൊണ്ടുവരുന്നത്.
Read Also: ഇന്ത്യൻ പ്രവാസിക്ക് ഖത്തർ ബിഗ് ടിക്കറ്റിൽ 62 ലക്ഷം; സമ്മാനം മകൻ തിരഞ്ഞെടുത്ത ടിക്കറ്റിന്
ഫ്ലാറ്റുകൾ, ചെറിയ അപ്പാര്‍ട്ട്മെന്റുകൾ , റെസിഡൻസ് വില്ലകള്‍ എന്നിവിടങ്ങളിലും നിയമം ബാധകമാണ്. നിയമം പാലിക്കപ്പെടുന്നുണ്ടോയെന്ന് കർശനമായി നിരീക്ഷിക്കും. നിയമത്തെക്കുറിച്ച് എല്ലാവരിലും അവബോധം സൃഷ്ടിക്കുന്നതിനുള്ള നടപടികളും മുനിസിപ്പാലിറ്റി കൈക്കൊണ്ടിട്ടുണ്ട്.
പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നതിനായി നഗരത്തിലെ അറബിക്ക്, ഇംഗ്ലീഷ്, ഉറുദു ഭാഷകളില്‍ എസ് എം എസ് സന്ദേശം അയക്കുമെന്നും അബുദാബി മുനിസിപ്പാലിറ്റി അറിയിച്ചു. നിയമം ലംഘിക്കുന്നവർക്ക് ആദ്യഘട്ടത്തിൽ മുന്നറിയിപ്പ് നൽകുമെന്നും ആവർത്തിച്ചാൽ പിഴ ഈടാക്കുമെന്നും നഗരസഭ അറിയിച്ചു.1000 ദിർഹമോ അതിൽ കൂടുതലോ ആകും പിഴ ചുമത്തുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...