നിയമ ലംഘനം നടത്തിയ 268 ഇന്ത്യാക്കാർ കൂടി നാട്ടിലേക്ക്

തൊഴിൽ വിസാ നിയമങ്ങൾ ലംഘിച്ചതിന് റിയാദിൽ (Riyad)തടവിലായിരുന്ന 268 ഇന്ത്യാക്കാരെയാണ് നാട്ടിലേക്ക് നാട്ടിലേക്ക് തിരിച്ചയച്ചത്.      

Last Updated : Dec 2, 2020, 11:45 PM IST
  • ഇവർ ഹുറൂബ് കേസ്, ഇഖാമ പുതുക്കാത്തത്, തൊഴിൽ നിയമലംഘനം എന്നീ കുറ്റങ്ങൾക്കാണ് പിടിയിലായത്.
  • റിയാദ് അൽഖർജ് റോഡിലെ ഇസ്കാനിലുള്ള പുതിയ നാടുകടത്തൽ കേന്ദ്രത്തിൽ ഇനിയും ഇരുന്നൂറോളം ഇന്ത്യാക്കാരുണ്ട്.
നിയമ ലംഘനം നടത്തിയ 268 ഇന്ത്യാക്കാർ കൂടി നാട്ടിലേക്ക്

സൗദി:  നിയമ ലംഘനം നടത്തിയ 268 ഇന്ത്യാക്കാർ കൂടി നാട്ടിലേക്ക്.  തൊഴിൽ വിസാ നിയമങ്ങൾ ലംഘിച്ചതിന് റിയാദിൽ (Riyad)തടവിലായിരുന്ന 268 ഇന്ത്യാക്കാരെയാണ് നാട്ടിലേക്ക് നാട്ടിലേക്ക് തിരിച്ചയച്ചത്.  

ഇന്ന് രാവിലെ റിയാദിൽ (Riyad) നിന്നും പുറപ്പെട്ട സൗദി എയർലൈൻസ് വിമാനത്തിൽ (Saudi Airlines) ഇവരെ ഡൽഹിയിലേക്കാണ് കയറ്റിവിട്ടത്.  ഇതിൽ 13 മലയാളികളും 17 തമിഴ്നാട്ടുകാരും 50 പശ്ചിമബംഗാളുകാരും, 18 ആന്ധ്ര-തെലങ്കാന സ്വദേശികളും, 17 ബിഹാറികളും,  9 രാജസ്ഥാനികളും 114 ഉത്തർപ്രദേശുകാരും സംഘത്തിലുണ്ടായിരുന്നു.  

Also read: viral video: 'കിം കിം' പാട്ടിനൊപ്പം നൃത്തച്ചുവടുമായി ലേഡി സൂപ്പർ സ്റ്റാർ  

ഇവർ ഹുറൂബ് കേസ്, ഇഖാമ പുതുക്കാത്തത്, തൊഴിൽ നിയമലംഘനം എന്നീ കുറ്റങ്ങൾക്കാണ് പിടിയിലായത്.  റിയാദ് അൽഖർജ് റോഡിലെ ഇസ്കാനിലുള്ള പുതിയ നാടുകടത്തൽ കേന്ദ്രത്തിൽ ഇനിയും ഇരുന്നൂറോളം ഇന്ത്യാക്കാരുണ്ട് (Indians) ഇവരേയും എത്രയും [പെട്ടെന്ന്  നാട്ടിലേക്ക് കയറ്റിവിടും എന്നാണ് റിപ്പോർട്ട്.  

Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

 

Trending News