വാരിക്കുഴിയിലെ കൊലപാതകത്തിന് ശേഷം രജീഷ് മിഥില ഒരുക്കുന്ന തമിഴ് ചിത്രം യാനൈ മുഖത്താന്റെ ഫസ്റ്റ്ലുക്ക് പുറത്ത്

Yaanai Mugathaan : രജീഷ് മിഥിലയുടെ തമിഴ് അരങ്ങേറ്റ ചിത്രമാണ് യാനൈ മുഖത്താൻ. രമേഷ് തിലകും യോഗി ബാബുവമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Feb 25, 2023, 06:49 PM IST
  • ചിത്രം ഉടൻ തിയറ്ററുകളിൽ എത്തും.
  • യോഗി ബാബുവാണ് ഫാന്റസി - ഹ്യൂമർ ചിത്രമായ യാനൈ മുഖത്താനിലെ നായകൻ.
  • രമേഷ് തിലകും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
  • തമിഴിൽ " യാനൈ മുഖത്താൻ " എന്നാൽ ആദ്യന്ത ദൈവമായ ഗണപതിയുടെ വിളിപ്പേരാണ്.
വാരിക്കുഴിയിലെ കൊലപാതകത്തിന് ശേഷം രജീഷ് മിഥില ഒരുക്കുന്ന തമിഴ് ചിത്രം യാനൈ മുഖത്താന്റെ ഫസ്റ്റ്ലുക്ക് പുറത്ത്

മലയാളി സംവിധായകൻ രജീഷ് മിഥിലയുടെ ആദ്യ തമിഴ് ചിത്രം യാനൈ മുഖത്താന്റെ ഫസ്റ്റ്ലുക്ക് പുറത്ത് വിട്ടു. മലയാളത്തിൽ വാരിക്കുഴിയിലെ കൊലപാതകം,  ഇന്നു മുതൽ, ലാൽ ബഹദൂർ ശാസ്ത്രി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് രജീഷ് മിഥില. ചിത്രം ഉടൻ തിയറ്ററുകളിൽ എത്തും. യോഗി ബാബുവാണ് ഫാന്റസി - ഹ്യൂമർ ചിത്രമായ യാനൈ മുഖത്താനിലെ നായകൻ. രമേഷ് തിലകും പ്രധാന വേഷത്തിലെത്തുന്നുണ്ട്. തമിഴിൽ " യാനൈ മുഖത്താൻ " എന്നാൽ ആദ്യന്ത ദൈവമായ ഗണപതിയുടെ വിളിപ്പേരാണ്.  

"എന്റെ സുഹൃത്തായ നടൻ രമേഷ് തിലകിനോട് ഞാൻ യാനൈ മുഖത്താന്റെ കഥ പറയുകയുണ്ടായി. കഥ കേട്ടപ്പോൾ രമേഷ് തിലക് യോഗി ബാബുവാണ് ഇതിന് അനുയോജ്യനായ നടൻ എന്ന് പറഞ്ഞ് യോഗി ബാബുവിനെയും പരിചയപ്പെടുത്തി തന്നു. അങ്ങനെ യാണ് ഈ പ്രോജക്ടിൻ്റെ തുടക്കം. ഫാൻ്റസി ചിത്രമായ ഇതിൽ തീവ്ര ഗണപതി ഭക്തനായ ഓട്ടോ ഡ്രൈവറായിട്ടാണ് രമേഷ് തിലക് അഭിനയിക്കുന്നത്" രാജേഷ് മിഥില പറഞ്ഞു.

ALSO READ : Karumegangal Kalaiginrana Movie: തങ്കർ ബച്ചാൻ്റെ 'കരുമേഘങ്കൾ കലൈകിൻട്രന'; പ്രതിഭാധനർ ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് പൂർത്തിയായി
 

രാജസ്ഥാൻ മുതൽ ചെന്നൈ വരെ  സിനിമയുടെ ചിത്രീകരണം നടത്തിയിട്ടുണ്ട്. കഥ കേട്ട്  ഇഷ്ടമായ യോഗി ബാബു തിരക്കിനിടയിലും ഡേറ്റ് നൽകി അഭിനയിക്കാൻ തയ്യാറായി. കൂടാതെ യോഗി ബാബു തന്നെ ഉർവശി, കരുണാകരൻ എന്നിവരെ വിളിച്ച് ഇതിൽ അഭിനയിക്കണം എന്ന് ആവശ്യപ്പെട്ടുയെന്ന് സംവിധായകൻ കൂട്ടിച്ചേർത്തു.
    
നാട്ടിൽ നടക്കുന്ന അതിക്രമങ്ങൾ, മനുഷ്യർ ചെയ്യുന്ന കുറ്റ കൃത്യങ്ങൾ എന്നിവയെ നല്ല രീതിയിൽ ഫാൻ്റസി കഥയായി പറയാൻ കഴിയും. കുട്ടികളുടെ മനസ്സിനെ വരെ അത് ആകർഷിക്കണം. വൈകാരികമായ മുഹൂർത്തങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഒരു രംഗത്തിൽ അഭിനയിക്കുമ്പോൾ ഒരാൾ മാത്രം ഡോമിനേറ്റ് ചെയ്യാൻ ശ്രമിച്ചാൽ അയാൾ മാത്രമേ റീച്ച് ആവുകയുള്ളൂ. മറ്റൊരാളിലേക്ക് ശ്രദ്ധ തിരിയില്ല . അങ്ങനെ അല്ലാതെ എല്ലാവരെയും ഫോളോ ചെയ്ത് യോഗി ബാബു അഭിനയിച്ച ശൈലി അഭിനന്ദനീയമാണ്. നല്ല സിനിമാ ബോധം ഇപ്പോൾ പ്രേക്ഷകർക്കുണ്ട്. ആ പ്രേക്ഷകരെ വിശ്വസിച്ചാണ് ഞാൻ യാനൈ മുഖത്താൻ ഒരുക്കിയിരിക്കുന്നത്. തീർച്ചയായും അവർക്ക് ഇഷ്ടപ്പെടും എന്നാണ് എൻ്റെ വിശ്വാസം." രജീഷ് മിഥില പറഞ്ഞു.

ഗ്രേറ്റ് ഇന്ത്യൻ സിനിമാസിന്റെ ബാനറിൽ രജീഷ് മിഥിലയും ലിജോ ജയിംസും ചേർന്നാണ് 'യാനൈ മുഖത്താൻ' നിർമ്മിക്കുന്നത്. കാർത്തിക് നായർ ഛായഗ്രഹണവും ഭരത് ശങ്കർ സംഗീത സംവിധാനവും നിർവഹിക്കുന്നു. പിആർഒ സി.കെ.അജയ് കുമാർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News