മലയാളികൾക്ക് സുപരിചിതയായ താരമാണ് യമുന. പരംമ്പരകളിലൂടെയാണ് താരം ആരാധക ശ്രദ്ധാകേന്ദ്രമായി മാറിയത്. അടുത്തിടെ താരത്തിന്റെ രണ്ടാം വിവാഹം കഴിഞ്ഞിരുന്നു. അതിനു ശേഷമാണ് താരം വീണ്ടും വാർത്തകളിൽ ഇടം നേടുന്നത്.
അമേരിക്കയിലെ സൈക്കോ തെറാപ്പിസ്റ്റായ ദേവന്‍ ആണ് യമുനയെ (Actress Yamuna) രണ്ടാമത് വിവാഹം കഴിച്ചത്. ഇവരുടെ വിവാഹ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ (Social Media) വൈറലാകുകയായിരുന്നു. മക്കളുടെ നിര്‍ബന്ധ പ്രകാരമാണ് യമുനയുടെ രണ്ടാം വിവാഹം. മക്കളെ കൂടാതെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും യമുനയ്ക്ക് പിന്തുണയുമായി വിവാഹത്തിൽ പങ്കെടുത്തിരുന്നു.
30 വര്‍ഷമായി അമേരിക്കയില്‍ സ്ഥിര താമസമാക്കിയ ആളാണ് യമുനയുടെ ഭർത്താവ് ദേവന്‍. താന്‍ നേരത്തെ വിവാഹം കഴിച്ചതാണെന്നും എന്നാല്‍ എന്തൊക്കെ ഉണ്ടെങ്കിലും ജീവിതത്തില്‍ വേണ്ടത് മനസമാധാനം വേണമെന്ന തിരിച്ചറിവാണ് ആ ബന്ധത്തിൽ നിന്നും മനസിലായതെന്നും അദ്ദേഹം പറഞ്ഞു.
Also Read: സിനിമ ആഗ്രഹിക്കുന്നവർ ഷക്കീല പറയുന്നത് ശ്രദ്ധിക്കൂക...
ആ ബന്ധം പിരിഞ്ഞതിന് ശേഷമാണ് അദ്ദേഹം യമുനയുമായി (Yamuna) സംസാരിച്ചതും ഒന്നിക്കാമെന്ന് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വിവാഹ ശേഷം ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ (Interview) യമുന പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. താൻ വിവാഹിതയാകാനുള്ള പ്രധാന കാരണം ലോക്ഡൗണ്‍ സമയത്തെ ഏകാന്തതയാണ് എന്നാണ്.
ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം രണ്ടാം വിവാഹത്തെ കുറിച്ച് ചിന്തിക്കാന്‍ പറയുമായിരുന്നുവെങ്കിലും കരിയറിലും മക്കളോടൊപ്പവും തിരക്കിലായത്തുകൊണ്ട് അതിനെക്കുറിച്ച് ചിന്തിച്ചില്ലയെന്നും എന്നാൽ ലോക്ഡൗണ്‍ (Lock down) തുടങ്ങിയപ്പോള്‍ മാസങ്ങളോളം കുട്ടികള്‍ അവരുടെ അച്ഛനൊപ്പമായിരുന്നുവെന്നും അന്നാണ് ഫ്‌ളാറ്റിന്‌റെ നാലു ചുവരുകള്‍ക്കുളളില്‍ ഞാന്‍ ഒതുങ്ങിപ്പോയതിന്റെയും ഒപ്പം ആരുമില്ലാത്തതിന്‌റെ മാനസിക സമ്മര്‍ദ്ദവും താൻ അറിഞ്ഞതെന്നും യമുന പറഞ്ഞിരുന്നു.
Also Read: ഇടവേള എടുക്കാന്‍ കാരണമിതാണ്, മലയാളസിനിമയിലേയ്ക്ക് ഉടന്‍ മടങ്ങി വരു൦, ഉർവശി
അപ്പോഴാണ് ഒരു കൂട്ട് തനിക്ക് ആവശ്യമാണെന്ന് മനസിലാക്കിയതെന്നും തുടര്‍ന്ന് വിവാഹം കഴിക്കാന്‍ തീരുമാനിച്ചുവെന്നും യമുന വെളിപ്പെടുത്തി. ഒരു കുടുംബ സുഹൃത്ത് വഴിയാണ് ദേവേട്ടനുമായുളള ആലോചന വന്നതെന്നും എന്റെ മക്കളോട് ഇക്കാര്യം സംസാരിക്കാന്‍ അദ്ദേഹം എന്നെ നിര്‍ബന്ധിച്ചുവെന്നും. അവര്‍ക്ക് എതിരഭിപ്രായമില്ലായിരുന്നുവെന്നും യമുന പറഞ്ഞു.
അതോടെയാണ് താൻ വിവാഹത്തിന് സമ്മതം മൂളിയതെന്നും പറഞ്ഞ യമുന (Actress Yamuna) വിവാഹത്തെ കുറിച്ചുളള നെഗറ്റീവ് കമന്‌റ്‌സ് ഒന്നും നോക്കാന്‍ പോയില്ലെന്നും അതിനോട് പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്നും വ്യക്തമാക്കി. എന്നെക്കുറിച്ച് ഇത്തരം കമന്റ്സ് പറയുന്നവർക്ക് അറിയില്ല ഞാൻ കടന്നുപോയ അവസ്ഥയെന്നും യമുന പ്രതികരിച്ചു.